Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസഫ്​വാന്‍റെ മൃതദേഹം...

സഫ്​വാന്‍റെ മൃതദേഹം നാളെ റിയാദിൽ ഖബറടക്കും

text_fields
bookmark_border
സഫ്​വാന്‍റെ മൃതദേഹം നാളെ റിയാദിൽ ഖബറടക്കും
cancel

റിയാദ്: പനി ബാധിച്ച് റിയാദിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ മരിച്ച മലപ്പുറം ചെമ്മാട് സ്വദേശി നടമ്മൽ പുതിയകത ്ത് സഫ്​വാന്‍റെ (41) മൃതദേഹം ബുധനാഴ്ച ഖബറടക്കും. ഇൗ മാസം രണ്ടിന് രാത്രി 9.30 നായിരുന്നു സൗദി ജർമൻ ആശുപത്രിയിൽ സഫ്​വാ ന്‍റെ മരണം. പരിശോധനയിൽ ഇയാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. പനി ബാധിച്ച് അഞ്ച് ദിവസത്തിനു ശേഷമാണ് ആശുപത്ര ിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ആശുപത്രിയിലെത്തി അഞ്ചാം ദിവസം മരണം സംഭവിച്ചു. സന്ദർശക വിസയിൽ മാർച്ച് എട്ടിന് റിയാദിലെത്തിയ ഭാര്യ ഖമറുന്നിസ ഒപ്പമുണ്ടായിരുന്നു.

റിയാദ് ചെമ്മാട് അസോസിയേഷന്‍റെ സജീവ പ്രവർത്തകനായിരുന്നു സഫ്‌വാൻ. നിയമനടപടികൾ പൂർത്തീകരിക്കാൻ തുടക്കം മുതൽ സാമൂഹികപ്രവർത്തകരായ സിദ്ദീഖ് തുവ്വൂർ, സി.പി. മുസ്തഫ, സിദ്ദീഖ് കല്ലുപറമ്പൻ, മുനീർ മക്കാനിയത്ത് എന്നിവരാണ് നേതൃത്വം നൽകുന്നത്. ഭാര്യ ഖമറുന്നിസ ക്വാറന്‍റൈനിൽ കഴിയുകയാണ്. ഇവരുടെ ഫ്ലാറ്റിലെ മറ്റൊരു കുടുംബത്തിലെ ഭർത്താവും ഭാര്യയും ഒന്നര വയസുള്ള കുട്ടിയും ക്വാറന്‍റൈനിലുണ്ട്. പരിശോധന ഫലം കാത്തിരിക്കുന്ന ഇവർക്ക് ആരോഗ്യപ്രശ്നങ്ങളില്ല.

സഫ്​വാൻ റിയാദിൽ ടാക്സി ഡ്രൈവറായിരുന്നു. പരേതരായ കെ.എൻ.പി മുഹമ്മദ്, ഫാത്തിമ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: അസീസ്, ശംസുദ്ദീൻ, അബ്ദുൽ സലാം, ഇല്യാസ്, മുസ്തഫ, റിസ്വാൻ (ദുബൈ), ലുഖ്മാൻ (ഖുൻഫുദ), സൈഫുനിസ, ഹാജറ, ഷംസാദ്, ഖദീജ, ആതിഖ.

Show Full Article
TAGS:obit News gulf news 
Next Story