Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅകക്കണ്ണിന്...

അകക്കണ്ണിന് അകമ്പടിയായി ആർ.എസ്.സി വളന്റിയർമാർ

text_fields
bookmark_border
അകക്കണ്ണിന് അകമ്പടിയായി ആർ.എസ്.സി വളന്റിയർമാർ
cancel
camera_alt

ഹ​ജ്ജി​നെ​ത്തി​യ ഇ​രു ക​ണ്ണി​നും കാ​ഴ്ച​യി​ല്ലാ​ത്ത മ​ണ്ണാ​ർ​ക്കാ​ട് കൊ​ട്ടോ​പ്പാ​ടം സ്വ​ദേ​ശി ചെ​ള്ളി ഹം​സ​യോ​ടൊ​പ്പം ആ​ർ.​എ​സ്.​സി വ​ള​ന്റി​യ​ർ​മാ​ർ

Listen to this Article

മ​ക്ക: ഇ​രു ക​ണ്ണി​നും കാ​ഴ്ച​യി​ല്ലാ​ത്ത മ​ണ്ണാ​ർ​ക്കാ​ട് കൊ​ട്ടോ​പ്പാ​ടം സ്വ​ദേ​ശി ചെ​ള്ളി ഹം​സ​ക്ക് ആ​ർ.​എ​സ്.​സി വ​ള​ന്റി​യ​ർ​മാ​ർ തു​ണ​യാ​യി. നേ​ര​ത്തെ ര​ണ്ടു പ്രാ​വ​ശ്യം ഉം​റ നി​ർ​വ​ഹി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ദ്ദേ​ഹ​ത്തി​ന്റെ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​ഗ്ര​ഹ​മാ​യി​രു​ന്നു വി​ശു​ദ്ധ ഹ​ജ്ജ് ക​ർ​മ​ത്തി​നാ​യി മ​ക്ക​യി​ലെ​ത്തു​ക​യെ​ന്ന​ത്. കേ​ര​ള ഹ​ജ്ജ് ക​മ്മി​റ്റി മു​ഖേ​ന​യാ​ണ് ഇ​ദ്ദേ​ഹം ഹ​ജ്ജി​നെ​ത്തി​യ​ത്. ക​ഴി​ഞ്ഞ​വാ​രം മ​ദീ​ന​യി​ലെ​ത്തി​യ ഹം​സ​ക്ക്‌ മ​ദീ​ന​യി​ൽ ആ​ർ.​എ​സ്.​സി വ​ള​ന്റി​യ​ർ​മാ​ർ മു​ഴു​സ​മ​യ​വും സ​ഹാ​യ​ത്തി​നു​ണ്ടാ​യി​രു​ന്നു.

മ​ദീ​ന സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി ചൊ​വ്വാ​ഴ്ച വൈ​കീ​ട്ടോ​ടെ മ​ക്ക​യി​ലെ​ത്തി​യ ഹം​സ​യെ ആ​ർ.​എ​സ്.​സി വ​ള​ന്റി​യ​ർ​മാ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

അ​ലി കോ​ട്ട​ക്ക​ൽ, സ​ഫ്‌​വാ​ൻ കൊ​ടി​ഞ്ഞി, മു​ഹ്‌​യു​ദ്ദീ​ൻ, ഫി​റോ​സ് സ​അ​ദി, സി​റാ​ജ് വി​ല്യ​പ്പ​ള്ളി, ഷാ​ഫി ബാ​ഖ​വി, ജ​മാ​ൽ മു​ക്കം തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

1986ലും 2010​ലും ഉം​റ നി​ർ​വ​ഹി​ച്ച ഹം​സ ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​മാ​യി ഹ​ജ്ജി​ന് അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. ഈ ​വ​ർ​ഷ​മാ​ണ് അ​വ​സ​രം ല​ഭി​ച്ച​ത്. ഭാ​ര്യ​യും നാ​ലു മ​ക്ക​ളും അ​ട​ങ്ങു​ന്ന​താ​ണ് ഹം​സ​യു​ടെ കു​ടും​ബം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RSC volunteers t
News Summary - RSC volunteers to accompany the inner eye
Next Story