റിയാദ് കെ.എം.സി.സിയുടെ മറ്റൊരു വിമാനംകൂടി കൊച്ചിയിലെത്തി

08:15 AM
28/06/2020
റി​യാ​ദി​ൽ​നി​ന്ന്​ കൊ​ച്ചി​യി​ലേ​ക്ക്​ പു​റ​പ്പെ​ട്ട കെ.​എം.​സി.​സി ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ർ

റി​യാ​ദ്: കെ.​എം.​സി.​സി റി​യാ​ദ്​ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ചാ​ർ​ട്ട്​ ചെ​യ്​​ത മ​റ്റൊ​രു വി​മാ​നം​കൂ​ടി കൊ​ച്ചി​യി​ലെ​ത്തി. ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ൽ 171 യാ​ത്ര​ക്കാ​രാ​ണ്‌ വെ​ള്ളി​യാ​ഴ്ച നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യ​ത്. റി​യാ​ദി​ൽ​നി​ന്ന്​ ഉ​ച്ച​ക്ക് ര​ണ്ടോ​ടെ​യാ​ണ്‌ വി​മാ​നം പ​റ​ന്നു​യ​ർ​ന്ന​ത്. റി​യാ​ദി​ൽ​നി​ന്നു​ള്ള കെ.​എം.​സി.​സി​യു​ടെ നാ​ലാ​മ​ത്തെ വി​മാ​ന​മാ​ണി​ത്. യാ​ത്ര​ക്കാ​രി​ൽ 23 പേ​ർ ഗ​ർ​ഭി​ണി​ക​ളും 29 പേ​ർ രോ​ഗി​ക​ളും മൂ​ന്നു​പേ​ർ കു​ട്ടി​ക​ളു​മാ​ണ്‌. രോ​ഗി​ക​ളി​ൽ ര​ണ്ടു​പേ​ർ വീ​ൽ​ചെ​യ​റി​ലാ​ണ്‌ യാ​ത്ര ചെ​യ്ത​ത്. യാ​ത്ര​ക്കാ​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി സൗ​ദി കെ.​എം.​സി.​സി വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റ്​ അ​ഷ്​​റ​ഫ് വേ​ങ്ങാ​ട്ടി​​െൻറ നേ​തൃ​ത്വ​ത്തി​ൽ ഭാ​ര​വാ​ഹി​ക​ൾ രാ​വി​ലെ ത​ന്നെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യി​രു​ന്നു.

മ​ഹ്​​മൂ​ദ് ക​യ്യാ​ർ, ക​ബീ​ർ വൈ​ല​ത്തൂ​ർ, ഷം​സു പെ​രു​മ്പ​ട്ട, നൗ​ഷാ​ദ് ചാ​ക്കീ​രി, റ​ഫീ​ഖ് മ​ങ്ക​ട, ജാ​ബി​ർ വാ​ഴ​മ്പു​റം, മു​നീ​ർ മ​ക്കാ​നി, മു​ത്തു ക​ട്ടു​പ്പാ​റ, മ​ജീ​ദ് പ​ര​പ്പ​ന​ങ്ങാ​ടി, ഖാ​ലി​ദ്, വ​നി​ത കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ റ​ഹ്​​മ​ത്ത് അ​ശ്​​റ​ഫ്, ജ​സീ​ല മൂ​സ, ഫ​സ്ന തൃ​ശൂ​ർ എ​ന്നി​വ​ർ സ​ഹാ​യ​ത്തി​നാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ലാ​യി റി​യാ​ദി​ൽ​നി​ന്ന് കെ.​എം.​സി.​സി​യു​ടെ കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ കേ​ര​ള​ത്തി​ലെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് പു​റ​പ്പെ​ടു​ന്നു​ണ്ടെ​ന്നും വ​രും​ദി​വ​സ​ങ്ങ​ളി​ലും സ​ർ​വി​സു​ക​ൾ ഒ​രു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണെ​ന്നും സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Loading...
COMMENTS