Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ.​​െഎ.​സി.​സി സൗ​ദി...

ഒ.​​െഎ.​സി.​സി സൗ​ദി നാ​ഷ​ന​ൽ പ്ര​സി​ഡ​ൻ​റ്​ പി.​എം.​ന​ജീ​ബ് കോ​വി​ഡ് ബാ​ധി​ച്ച് നാ​ട്ടി​ൽ മ​രി​ച്ചു

text_fields
bookmark_border
ഒ.​​െഎ.​സി.​സി സൗ​ദി നാ​ഷ​ന​ൽ പ്ര​സി​ഡ​ൻ​റ്​   പി.​എം.​ന​ജീ​ബ് കോ​വി​ഡ് ബാ​ധി​ച്ച് നാ​ട്ടി​ൽ മ​രി​ച്ചു
cancel
camera_alt

പി.എം. നജീബ്

ദ​മ്മാം: സൗ​ദി​യി​ലെ സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക പ്ര​മു​ഖ​നും ഒ.​ഐ.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റു​മാ​യ പി.​എം. ന​ജീ​ബ് (61) കോ​വി​ഡ് ബാ​ധി​ച്ച് നാ​ട്ടി​ൽ മ​രി​ച്ചു. കോ​ഴി​ക്കോ​ട് എ​ര​ഞ്ഞി​പ്പാ​ലം സ്വ​ദേ​ശി​യാ​ണ്. കോ​ൺ​ഗ്ര​സ്​ നേ​താ​വും ഐ.​എ​ൻ.​ടി.​യു.​സി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റു​മാ​യി​രു​ന്ന പ​രേ​ത​നാ​യ സാ​ദി​രി​ക്കോ​യ​യു​ടെ മ​ക​നാ​ണ്. ബേ​പ്പൂ​ർ മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന സ​ഹോ​ദ​ര​ൻ അ​ഡ്വ. പി.​എം. നി​യാ​സി​‍െൻറ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം മാ​സ​ങ്ങ​ൾ​ക്കു മു​മ്പാ​ണ് നാ​ട്ടി​ൽ പോ​യ​ത്. ഏ​താ​നും ദി​വ​സ​മാ​യി കോ​വി​ഡ് ബാ​ധി​ച്ച് കോ​ഴി​ക്കോ​ട് മെ​യ്​​ത്ര ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

മൂ​ന്നു പ​തി​റ്റാ​ണ്ടോ​ള​മാ​യി ദ​മ്മാ​മി​ൽ പ്ര​വാ​സി​യാ​യ ന​ജീ​ബ്, കോ​ൺ​ഗ്ര​സ് അ​നു​കൂ​ല സം​ഘ​ട​ന സൗ​ദി​യി​ൽ രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​തി​ൽ മു​ഖ്യ പ​ങ്കു​വ​ഹി​ച്ചു. ലോ​ക കേ​ര​ള സ​ഭ അം​ഗം കൂ​ടി​യാ​യ അ​ദ്ദേ​ഹം, ഫാ​റൂ​ഖ് കോ​ള​ജ് യൂ​നി​യ​ൻ ഭാ​ര​വാ​ഹി, കെ.​എ​സ്‌.​യു, യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ഭാ​ര​വാ​ഹി തു​ട​ങ്ങി​യ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട്​ പു​തി​യ​ങ്ങാ​ടി പാ​ല​ക്ക​ട റോ​ഡ് സു​ലൈ​ഖാ​സി​ലാ​ണ്​ താ​മ​സി​ച്ചി​രു​ന്ന​ത്. മാ​താ​വ്: പി.​എം. ബീ​വി. ഭാ​ര്യ: സീ​ന​ത്ത്. മ​ക്ക​ൾ: സ​ന ന​ജീ​ബ് (സൈ​ക്കോ​ള​ജി​സ്​​റ്റ്), സാ​ദ് ന​ജീ​ബ് (എ​ൻ​ജി​നീ​യ​റി​ങ് വി​ദ്യാ​ർ​ഥി). മ​രു​മ​ക​ൻ: മു​ന​വ്വ​ർ ഹു​സൈ​ൻ (ദ​മ്മാം). സ​ഹോ​ദ​ര​ങ്ങ​ൾ: പി.​എം.​നി​യാ​സ്​ (കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി), പ​രേ​ത​നാ​യ പി.​എം. അ​ബ്​​ദു​ൽ നാ​സ​ർ, പി.​എം. ഷാ​ജ്ന (റി​യാ​ദ്), പി.​എം. ഷ​ക്കീ​ല. ബു​ധ​നാ​ഴ്​​ച രാ​വി​ലെ 7.30ന്​ ​കോ​ഴി​ക്കോ​ട്​ ക​ണ്ണം​പ​റ​മ്പ്​ ജു​മു​അ​ത്ത്​ പ​ള്ളി ഖ​ബ​ർ​സ്ഥാ​നി​ൽ കോ​വി​ഡ്​ പ്രോ​​ട്ടോ​കോ​ൾ പ്ര​കാ​രം മ​യ്യി​ത്ത്​ മ​റ​വു​ചെ​യ്യും.

പി.​എം. ന​ജീ​ബി​‍െൻറ നി​ര്യാ​ണ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ, കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ കെ.​സി. ജോ​സ​ഫ്, എ.​പി. അ​നി​ൽ കു​മാ​ർ, എം.​കെ. രാ​ഘ​വ​ൻ എം.​പി, ടി. ​സി​ദ്ദി​ഖ് തു​ട​ങ്ങി​യ​വ​ർ അ​നു​ശോ​ചി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:President of the OACCP.M. Died in native place
Next Story