സൗദിയിലേക്കു മടങ്ങാനുള്ള ഒരുക്കത്തിനിടെ പ്രവാസി വീട്ടമ്മ നാട്ടിൽ മരിച്ചു

21:40 PM
12/09/2018

ജൂബൈൽ : ഇന്ത്യൻ ഇസ്ലാഹി സ​െൻറർ ജുബൈൽ  ഭാരവാഹിയായ മനയിൽ ശിഹാബുദ്ദീൻ കരുനാഗപ്പള്ളി യുടെ ഭാര്യയും പരേതനായ കുന്നിക്കോട് മൊയ്തീൻ കുട്ടി ലബ്ബയുടെ മകളുമായ രഹ് ന (45)  തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ  മരിച്ചു. ശിഹാബുദ്ദീൻ അവധി കഴിഞ്ഞ് കുടുംബ സമേതം സൗദിയിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. മക്കൾ: തസ്നീം (തിരുവനന്തപുരം മെഡിക്കൽ കോളേജ് ഒന്നാം വർഷ എം.ബി.ബി.എസ്. വിദ്യാർത്ഥിനി) താരിഖ്, അബ്ദുള്ള (ജുബൈൽ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ).

സഹോദരൻമാർ: മുഹമ്മദ് സാദിഖ് (ജുബൈൽ ) , ശഫീഖ്. ഖബറടക്കം   കരുനാഗപ്പള്ളി കോഴിക്കോട് ജുമാ മസ്ജിദിൽ  നടന്നു.

Loading...
COMMENTS