കോവിഡ്​ ബാധിച്ച്​ പാറശ്ശാല സ്വദേശി റിയാദിൽ മരിച്ചു

23:13 PM
30/06/2020
covid-death-saudi
ചെല്ലപ്പൻ മണി

റിയാദ്​: കോവിഡ്​ ബാധിച്ച്​ ഇരുവൃക്കകളും തകരാറിലായി ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തിരുവനന്തപുരം പാറശ്ശാല കക്കോട്ടുകോണം സ്വദേശി പരിയത്തുവിള വീട്ടിൽ ചെല്ലപ്പൻ മണി (54) ആണ്​ റിയാദ്​ കിങ്​ ഖാലിദ്​ ആശുപത്രിയിൽ തിങ്കളാഴ്​ച മരിച്ചത്​. 

റിയാദ് ദറഇയയിലെ ഗ്രീൻ ഫീൽഡ് കമ്പനിയിൽ 35 വർഷമായി  ജീവനക്കാരനായിരുന്നു. വിട്ടുമാറാത്ത പനിയെതുടർന്നാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ചികിത്സക്കിടെ ഇരു വൃക്കകളും പൂർണമായും തകരാറിലാവുകയായിരുന്നു. ഡയാലിസിസ് തുടങ്ങാനുള്ള ഒരുക്കം നടക്കുന്നതിനിടയിലാണ്​ മരണം സംഭവിച്ചത്. 

കോവിഡ് പരിശോധനയിൽ പോസിറ്റീവ്  സ്ഥിരീകരിച്ചിരുന്നു. ഭാര്യ: പി. ഉഷ. മക്കൾ: വി. മഞ്​ജുഷ, വി. മനുരോഹിത്​. പിതാവ്​: ചെല്ലപ്പൻ, മാതാവ്​: തായ്​. മൃതദേഹം റിയാദ്​ അൽഖർജ് റോഡിലെ ശ്​മശാനത്തിൽ  സംസ്​കരിക്കാനുള്ള പ്രവർത്തനങ്ങൾക്ക്​ പി.എം.എഫ്​ ഭാരവാഹി റാഫി പ​ാങ്ങോട്​ നേതൃത്വം നൽകുന്നു. 

Loading...
COMMENTS