Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulf Homechevron_rightകോവിഡ് ഭീഷണി കുറവുള്ള...

കോവിഡ് ഭീഷണി കുറവുള്ള രാജ്യങ്ങൾ; പുതിയ പട്ടികയിലും ഇന്ത്യയില്ല

text_fields
bookmark_border
കോവിഡ് ഭീഷണി കുറവുള്ള രാജ്യങ്ങൾ; പുതിയ പട്ടികയിലും ഇന്ത്യയില്ല
cancel
camera_alt

ആരോഗ്യമന്ത്രാലയം ആസ്​ഥാനം

ദോഹ: ഖത്തറിലേക്ക് മടങ്ങിവരുന്നതിന് അനുമതി നൽകുന്നതിന് പരിഗണിക്കുന്ന കോവിഡ്–19 അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പുതുക്കിയ പട്ടിക പൊതുജനാരോഗ്യ മന്ത്രാലയം പുറത്തിറക്കി. മന്ത്രാലയത്തിൻെറ വെബ്സൈറ്റിലാണ് പുതിയ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്നാൽ, ഈ പട്ടികയിലും ഇന്ത്യയില്ല. ആദ്യപട്ടികയിലും ഇന്ത്യ ഇല്ലായിരുന്നു. ഖത്തറിലെയും ആഗോള തലത്തിലെയും പൊതു ആരോഗ്യ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഖത്തറി​ൻെറ ട്രാവൽ പോളിസിയുടെ ഭാഗമായുള്ള കോവിഡ്–19 അപകട സാധ്യത കുറഞ്ഞ പട്ടികയാണ്​ പുതുക്കിയിരിക്കുന്നത്​.

പുതുക്കിയ പട്ടിക ആഗസ്​റ്റ് 15 മുതൽ പ്രാബല്യത്തിൽ വരുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളിൽനിന്ന്​ ഖത്തറിലെത്തുന്ന യാത്രക്കാർക്കുള്ള ക്വാറൻറീൻ വ്യവസ്​ഥകൾ താഴെ: കോവിഡ്–19 അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർ വിമാനത്താവളത്തിലെത്തുന്ന മുറക്ക് കോവിഡ്–19 പരിശോധനക്ക് വിധേയമാകണം. അതോടൊപ്പം ഒരാഴ്ചത്തെ ഹോം ക്വാറൻറീൻ ഉറപ്പുനൽകുന്ന സാക്ഷ്യപത്രത്തിൽ ഒപ്പുവെക്കുകയും വേണം. ഈ സമയം യാത്രക്കാര​ൻെറ ഇഹ്തിറാസ്​ ആപ്പിലെ നിറം മഞ്ഞ ആയിരിക്കും. യാത്രക്കാരന് ക്വാറൻറീൻ നിർബന്ധമായി എന്നാണ്​ ഇതുകൊണ്ട് അർഥമാക്കുന്നത്. ഒരാഴ്ചക്കുശേഷം ഹെൽത്ത് സൻെററിലെ കോവിഡ്–19 പരിശോധന കേന്ദ്രത്തിലെത്തി വീണ്ടും പരിശോധനക്ക് വിധേയമാകണം. പരിശോധന ഫലം പോസിറ്റിവ് ആണെങ്കിൽ ഐസൊലേഷൻ കേന്ദ്രത്തിലേക്ക് മാറ്റും.

നെഗറ്റിവ് ആണെങ്കിൽ ഇഹ്തിറാസ്​ ആപ്പിൽ പച്ച തെളിയുകയും ക്വാറൻറീൻ അവസാനിക്കുകയും ചെയ്യും. അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളിലെ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തി​ൻെറ അംഗീകൃത കോവിഡ്–19 പരിശോധന കേന്ദ്രത്തിൽനിന്നുള്ള കോവിഡ്–19 മുക്ത സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവരെ വിമാനത്താവളത്തിലെ പരിശോധനയിൽനിന്ന് ഒഴിവാക്കും. യാത്രക്ക് മുമ്പുള്ള 48 മണിക്കൂറിനുള്ളിൽ പരിശോധന നടത്തിയ സർട്ടിഫിക്കറ്റുകൾ മാത്രമേ അധികൃതർ സ്വീകരിക്കുകയുള്ളൂ. പുതുക്കിയ പട്ടികയിലെ രാജ്യങ്ങൾ ബ്രൂണെ ദാറുസ്സലാം, തായ്​ലൻഡ്, ചൈന, ന്യൂസിലൻഡ്, വിയറ്റ്നാം, മലേഷ്യ, ദക്ഷിണ കൊറിയ, ക്യൂബ, ഹംഗറി, ഫിൻലാൻഡ്, ലാത്​വിയ, എസ്​തോണിയ, നോർവേ, ഇറ്റലി, ലി​േത്വനിയ, ഗ്രീസ്​, സ്​ലോവാക്യ, അയർലൻഡ്, ജർമനി, സ്​ലൊവീനിയ, ജപ്പാൻ, ഡെന്മാർക്​, സൈപ്രസ്​, ബ്രിട്ടൻ, കാനഡ, തുർക്കി, പോളണ്ട്, ഒാസ്​ട്രിയ, അൽജീരിയ, നെതർലൻഡ്സ്​, ഐസ്​ലൻഡ്, ഫ്രാൻസ്​, െക്രായേഷ്യ, സ്വിറ്റ്സർലൻഡ്, മൊറോക്കോ, ആസ്ട്രേലിയ, മാൾട്ട, പോർചുഗൽ, ചെക് റിപ്പബ്ലിക്, സ്വീഡൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story