Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി...

സൗ​ദി നാ​വി​ക​സേ​ന​യു​ടെ പു​തി​യ യു​ദ്ധ​ക്ക​പ്പ​ൽ നീ​റ്റി​ലി​റ​ക്കി

text_fields
bookmark_border
സൗ​ദി നാ​വി​ക​സേ​ന​യു​ടെ പു​തി​യ യു​ദ്ധ​ക്ക​പ്പ​ൽ നീ​റ്റി​ലി​റ​ക്കി
cancel
camera_alt

സൗ​ദി നാ​വി​ക​സേ​ന​യു​ടെ ഏ​റ്റ​വും പു​തി​യ യു​ദ്ധ​ക്ക​പ്പ​ലാ​യ ‘ജ​സാ​ൻ’ സ്പെ​യി​നി​ലെ തു​റ​മു​ഖ​ത്ത് നീ​റ്റി​ലി​റ​ക്കു​ന്നു

ജു​ബൈ​ൽ: റോ​യ​ൽ സൗ​ദി നേ​വ​ൽ ഫോ​ഴ്‌​സി​െൻറ (ആ​ർ‌.​എ​സ്‌.​എ​ൻ‌.​എ​ഫ്) നാ​ലാ​മ​ത്തെ യു​ദ്ധ​ക്ക​പ്പ​ലാ​യ 'ജ​സാ​ൻ' സ്പെ​യി​നി​ലെ ന​വ​ൻ​റി​യ തു​റ​മു​ഖ​ത്ത് നീ​റ്റി​ലി​റ​ക്കി. ന​വ​ൻ​റി​യ നേ​വ​ൽ ഇ​ൻ​ഡ​സ്ട്രീ​സ് ക​മ്പ​നി​യു​ടെ ക​പ്പ​ൽ​ശാ​ല​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ്പാ​നി​ഷ് ക​പ്പ​ൽ നി​ർ​മാ​താ​ക്ക​ളും സ്പെ​യി​നി​ലെ സൗ​ദി അം​ബാ​സ​ഡ​ർ അ​സ്സാം ബി​ൻ അ​ബ്​​ദു​ൽ​ക​രീം അ​ൽ-​ക്വെ​യ്നും പ​ങ്കെ​ടു​ത്തു.

സൗ​ദി അ​റേ​ബ്യ​ൻ മി​ലി​ട്ട​റി ഇ​ൻ​ഡ​സ്ട്രീ​സ് (സാ​മി) 'സ​ർ​വ​ത്' പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് യു​ദ്ധ​ക്ക​പ്പ​ൽ നി​ർ​മി​ച്ച​ത്. വാ​യു​വി​ലൂ​ടെ​യും വെ​ള്ള​ത്തി​ലൂ​ടെ​യും വ​രു​ന്ന ഏ​ത്​ ഭീ​ഷ​ണി​യും നേ​രി​ടാ​നു​ള്ള ഏ​റ്റ​വും പു​തി​യ ഇ​ല​ക്ട്രോ​ണി​ക് സം​വി​ധാ​ന​ങ്ങ​ൾ ക​പ്പ​ലി​നു​ണ്ട്. രാ​ജ്യ​ത്തി​െൻറ സ​മു​ദ്ര സു​ര​ക്ഷ പ​രി​പാ​ലി​ക്കു​ന്ന​തി​ൽ ആ​ർ‌.​എ​സ്‌.​എ​ൻ‌.​എ​ഫി​ന് ക​പ്പ​ൽ ഒ​രു മു​ത​ൽ​ക്കൂ​ട്ടാ​കും. പ്ര​ത്യേ​ക യു​ദ്ധ, അ​ഗ്​​നി​നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ളും സം​യോ​ജി​ത ആ​ശ​യ​വി​നി​മ​യ​ങ്ങ​ളും ക​പ്പ​ലി​ൽ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

ജീ​വ​ന​ക്കാ​ർ​ക്കു​ള്ള പ​രി​ശീ​ല​ന​ങ്ങ​ൾ, സി​മു​ലേ​റ്റ​റു​ക​ൾ, വി​ൽ​പ​നാ​ന​ന്ത​ര സാ​ങ്കേ​തി​ക - ലോ​ജി​സ്​​റ്റി​ക്ക​ൽ പി​ന്തു​ണ എ​ന്നി​വ​യും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ക​രാ​റി​ൽ ഉ​ൾ​പ്പെ​ടു​ന്നു. നീ​റ്റി​ലി​റ​ക്ക​ൽ ച​ട​ങ്ങി​ൽ 'സാ​മി' വൈ​സ് പ്ര​സി​ഡ​ൻ​റ്​ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ-​സ​ർ​ഹാ​ൻ, സ്പാ​നി​ഷ് നേ​വി​യി​ലെ​യും 'സാ​മി'​യി​ലെ​യും ന​വ​ൻ​റി​യ നേ​വ​ൽ ഇ​ൻ​ഡ​സ്ട്രീ​സി​ലെ​യും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Navy war ship
News Summary - Nietzsche launches new Saudi Navy warship
Next Story