Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ ഒമ്പത്​ മരണം;...

സൗദിയിൽ ഒമ്പത്​ മരണം; 2148 പേർക്ക്​ സുഖപ്രാപ്​തി

text_fields
bookmark_border
സൗദിയിൽ ഒമ്പത്​ മരണം; 2148 പേർക്ക്​ സുഖപ്രാപ്​തി
cancel

റിയാദ്​: സൗദി അറേബ്യയിൽ കോവിഡ്​ ബാധിച്ച്​ ഒമ്പത്​ വിദേശികൾ കൂടി മരിച്ചു. മക്ക, ദക്ഷിണ സൗദിയിൽ ജീസാന്​ സമീപം ബേഷ്​ എന്നിവിടങ്ങളിലാണ്​ മരണം. ഇതോടെ  മൊത്തം മരണസംഖ്യ 399 ആയി. തിങ്കളാഴ്​ച 2148 പേർക്ക്​ കൂടി രോഗമുക്തിയുണ്ടായി. മൊത്തം സുഖം പ്രാപിച്ചവരുടെ എണ്ണം 45,668 ആയി. 2235 പേർക്ക്​ പുതുതായി  രോഗം സ്ഥിരീകരിച്ചു. 

ആകെ കോവിഡ്​ ബാധിതരുടെ ആകെ എണ്ണം 74795 ആയെങ്കിലും 28728 പേർ മാത്രമേ രാജ്യത്തെ വിവിധ ആ​ശുപത്രികളിലായി ചികിത്സയിലുള്ളൂ.  ഇതിൽ 384 പേരുടെ നില ഗുരുതരമാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്​തികരമാണ്​. പുതിയ രോഗികളിൽ 27 ശതമാനമാണ്​ സ്​ത്രീകളുടെ സാന്നിദ്ധ്യം. 11  ശതമാനം കുട്ടികളുമാണ്​. യുവാക്കൾ നാല്​​​​​ ശതമാനം. 

പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 41 ശതമാനമാണ്​ സൗദി പൗരന്മാരുടെ എണ്ണം​​. ബാക്കി 59 ശതമാനം രാജ്യത്തുള്ള മറ്റ്​ വിവിധ രാജ്യക്കാരാണ്​. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,545 കോവിഡ്​ പരിശോധനകൾ നടന്നു​. രാജ്യത്താകെ ഇതുവരെ നടന്ന പരിശോധനകളുടെ എണ്ണം 7,22,079 ആയി. രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ്​ രാജ്യവ്യാപകമായി നടത്തുന്ന ഫീൽഡ്​ സർവേ 37ാം ദിവസത്തിലെത്തി. വീടുകളിലും മറ്റ്​ താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കൽ ടീമി​െൻറ പരിശോധനക്ക്​​ പുറമെ മൂന്നാം ഘട്ടമായി മൊബൈൽ ലാബുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കൂടി പരിശോധനകൾ  ആരംഭിച്ചിട്ടുണ്ട്​.

പുതിയ രോഗികൾ:
റിയാദ്​ 765, മക്ക 416, ജിദ്ദ 350, മദീന 184, ദമ്മാം 113, ജുബൈൽ 74, ഖോബാർ 58, ഹുഫൂഫ്​ 55, ഖത്വീഫ്​ 24, ബുറൈദ 24, ഹാഇൽ 20, ദഹ്​റാൻ 15, തബൂക്ക്​ 12, ത്വാഇഫ്​ 10, അൽമബ്​റസ്​ 9, മുസാഹ്​മിയ 8, ഖമീസ്​ മുശൈത്ത്​​ 7, ഹരീഖ്​ 7, അൽറസ്​ 6, താർ 6, ബേഷ്​ 5, ശറൂറ 5, വാദി ദവാസിർ 5, റാസതനൂറ 4, നജ്​റാൻ 4, അറാർ 4, ഉംലജ്​ 3, അൽജഫർ 2, മജ്​മഅ 2, അൽഖഫ്​ജി 2, യാംബു 2, ഖുലൈസ്​ 2, ഹഫർ അൽബാത്വിൻ 2, അൽഗൂസ്​ 2, ഹുത്ത ബനീ തമീം 2, അൽഖർജ്​ 2, ഹുത്ത സുദൈർ 2, ഹുറൈംല 2, അബഹ 1, മഹായിൽ 1, നാരിയ 1, അൽനമാസ്​ 1, മുലൈജ 1, അൽഉല 1, ബീഷ 1, അൽബഷായർ 1, റാബിഗ്​ 1, അൽകാമിൽ 1, ദുബ 1, അബൂ അരീഷ്​ 1, താദിഖ്​ 1, ദുർമ 1, അൽറയീൻ 1, സുലൈയിൽ 1, സുൽഫി 1, സാജർ 1, ദവാദ്​മി 1, അൽഫർഷ 1.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiagulf newscovid
News Summary - new nine covid deaths in saudi arabia
Next Story