റിയാദ്: കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് മൂന്നാമത് വളൻറിയർ പരിശീലനക്യാമ്പ് സംഘടിപ്പിച്ചു. സീനിയർ കെ.എം.സി.സി നേതാവും ജില്ല സംസ്കൃതി ചെയർമാനുമായ അഷ്റഫ് കൽപകഞ്ചേരി ഉദ്ഘാടനം ചെയ്തു.
ചെയർമാൻ റഫീഖ് പുല്ലൂർ അധ്യക്ഷത വഹിച്ചു. 'സാമൂഹിക സേവകർ സംഘടനയിൽ'വിഷയത്തെ ആസ്പദമാക്കി മലപ്പുറം ജില്ല സെക്രട്ടറി ഷാഫി ചിറ്റത്തുപ്പാറ ക്ലാസെടുത്തു. സൗദി നാഷനൽ സെക്രേട്ടറിയറ്റ് അംഗങ്ങളായ ശുഹൈബ് പനങ്ങാങ്ങര, ഉസ്മാനാലി പാലത്തിങ്ങൽ, ജില്ല ആക്ടിങ് പ്രസിഡൻറ് ശരീഫ് അരീക്കോട്, ജില്ല സെക്രട്ടറിമാരായ ഇഖ്ബാൽ തിരൂർ, ശാഫി കരുവാരകുണ്ട്, യൂനുസ് കൈതക്കോടൻ, ലത്തീഫ് കരിങ്കപ്പാറ, പാലക്കാട് ജില്ല വൈസ് പ്രസിഡൻറ് മുത്തുക്കുട്ടി തരൂർ, നവാസ് ബീമാപള്ളി എന്നിവർ സംസാരിച്ചു. കൺവീനർമാരായ ഷബീർ കളത്തിൽ, ഇസ്ഹാഖ് താനൂർ, സക്കീർ താഴേക്കോട്, ഷബീറലി വള്ളിക്കുന്ന്, സലിം സിയാംകണ്ടം, ബഷീർ കോട്ടക്കൽ, സലാം താമരശ്ശേരി, അബൂട്ടി വണ്ടൂർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
മുഹമ്മദലി ഏപ്പിക്കാട് ഖിറാഅത്ത് നിർവഹിച്ചു. ജനറൽ കൺവീനർ ഷറഫ് പുളിക്കൽ സ്വാഗതവും റിയാസ് തിരൂർക്കാട് നന്ദിയും പറഞ്ഞു. ക്യാമ്പിൽ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന സഹദിന് യാത്രയയപ്പ് നൽകി.