Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപു​ണ്യ​ഭൂ​മി​യി​ൽ...

പു​ണ്യ​ഭൂ​മി​യി​ൽ സേ​വ​ന നി​ര​ത​രാ​യി മ​ക്കാ ന​വോ​ദ​യ ഹ​ജ്ജ് വ​ള​ന്റി​യ​ർ​മാ​ർ

text_fields
bookmark_border
പു​ണ്യ​ഭൂ​മി​യി​ൽ സേ​വ​ന നി​ര​ത​രാ​യി മ​ക്കാ ന​വോ​ദ​യ ഹ​ജ്ജ് വ​ള​ന്റി​യ​ർ​മാ​ർ
cancel
camera_alt

ന​വോ​ദ​യ പ്ര​വ​ർ​ത്ത​ക​ർ മ​ക്ക​യി​ൽ ഹ​ജ്ജ് സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ

Listen to this Article

മ​ക്ക: ഹ​ജ്ജ് ക​ർ​മ​ങ്ങ​ൾ തു​ട​ങ്ങാ​ൻ മ​ണി​ക്കൂ​റു​ക​ൾ ബാ​ക്കി​നി​ൽ​ക്കേ തീ​ർ​ഥാ​ട​ക​രെ​കൊ​ണ്ട് നി​ബി​ഡ​മാ​യ മ​ക്കാ ന​ഗ​ര​ത്തി​ൽ സേ​വ​ന​രം​ഗ​ത്ത് ക​ർ​മ​നി​ര​ത​മാ​യി ന​വോ​ദ​യാ ഹ​ജ്ജ് വ​ള​ന്റി​യ​ർ​മാ​ർ. മ​ക്കാ ഏ​രി​യ ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ ഒ​രു മാ​സ​ത്തോ​ള​മാ​യി ന​ഗ​ര​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ​ക്ക് സേ​വ​ന​മൊ​രു​ക്കു​ന്ന​തി​ന്റെ തി​ര​ക്കി​ലാ​ണ് വ​ള​ന്റി​യ​ർ​മാ​ർ.

വ​ഴി​തെ​റ്റു​ന്ന തീ​ർ​ഥാ​ട​ക​രെ താ​മ​സ സ്ഥ​ല​ത്തെ​ത്തി​ക്കു​ക, പ്രാ​യം​കൂ​ടി​യ ഹാ​ജി​മാ​രെ പ​രി​ച​രി​ക്കു​ക, ക്ഷീ​ണി​ച്ച​വ​ശ​രാ​യ തീ​ർ​ഥാ​ട​ക​ർ​ക്ക് പാ​നീ​യ​ങ്ങ​ൾ, പ​ഴ​ങ്ങ​ൾ, ക​ഞ്ഞി, ചോ​റ് തു​ട​ങ്ങി​യ​വ വി​ത​ര​ണം ചെ​യ്യു​ക തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണ് വ​ള​ന്റി​യ​ർ​മാ​ർ. വി​വി​ധ ഭാ​ഷ​ക​ളി​ൽ പ്രാ​വീ​ണ്യ​മു​ള്ള പ​രി​ശീ​ല​നം ല​ഭി​ച്ച സ്ത്രീ, ​പു​രു​ഷ വ​ള​ന്റി​യ​ർ​മാ​രാ​ണ് ന​വോ​ദ​യ ഹ​ജ്ജ് സെ​ല്ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

വി​ദ്യാ​ർ​ഥി വി​ദ്യാ​ർ​ഥി​നി​ക​ളും വ​ള​ന്റി​യ​ർ സേ​ന​യി​ൽ അം​ഗ​ങ്ങ​ളാ​ണ്. ഇ​ന്ത്യ​ൻ ഹാ​ജി​മാ​ർ കൂ​ടു​ത​ലു​ള്ള അ​സീ​സി​യ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​ധാ​ന​മാ​യും സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. തീ​ർ​ഥാ​ട​ക​ർ വ്യാ​ഴാ​ഴ്ച മി​നാ​യി​ലെ ത​മ്പു​ക​ളി​ലേ​ക്ക് നീ​ങ്ങാ​നി​രി​ക്കെ ന​വോ​ദ​യ വ​ള​ന്റി​യ​ർ​മാ​രും മി​നാ​യി​ലേ​ക്കു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണെ​ന്ന് ഏ​രി​യ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് മേ​ലാ​റ്റൂ​ർ അ​റി​യി​ച്ചു. ന​വോ​ദ​യ ര​ക്ഷാ​ധി​കാ​രി ശി​ഹാ​ബു​ദ്ദീ​ൻ കോ​ഴി​ക്കോ​ട്, ഏ​രി​യ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് മേ​ലാ​റ്റൂ​ർ, പ്ര​സി​ഡ​ന്റ് റ​ഷീ​ദ് ഒ​ല​വ​ക്കോ​ട് എ​ന്നി​വ​ർ മ​ക്ക​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്നു. ര​ക്ഷാ​ധി​കാ​രി അം​ഗ​ങ്ങ​ളാ​യ നൈ​സ​ൽ, സ​ജീ​ർ കൊ​ല്ലം, വ​ള​ന്റി​യ​ർ ക്യാ​പ്റ്റ​ൻ സാ​ലി​ഹ് വാ​ണി​യ​മ്പ​ലം, സ​ഹ​ദ് പ​ത്ത​നം​തി​ട്ട തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​വി​ധ ഇ​ട​ങ്ങ​ളി​ലെ വ​ള​ന്റി​യ​ർ സേ​വ​ന​ങ്ങ​ൾ.

മു​ഹ​മ്മ​ദ് ബ​ശീ​ർ നി​ല​മ്പൂ​ർ, റ​ഷീ​ദ് മ​ണ്ണാ​ർ​ക്കാ​ട്, റി​യാ​സ് വ​ള്ളു​വ​മ്പ്രം, സു​മ​യ്യ അ​ന​സ് ആ​ല​പ്പു​ഴ, ഷാ​ഹു​ൽ​ഹ​മീ​ദ് വ​ട​ക്കു​ഞ്ചേ​രി, ഫ​വാ​സ് ക​ല​ഞ്ഞൂ​ർ, ജ​ലീ​ൽ കൊ​ടി​യ​ത്തൂ​ർ, ഫി​റോ​സ് കോ​ന്നി, മു​സ്ത​ഫ കൊ​ടു​മു​ണ്ട, ഹ​ബീ​സ് പ​ൻ​മ​ന എ​ന്നി​വ​ർ വ​ള​ന്റി​യ​ർ സെ​ല്ലി​ന്റെ വി​വി​ധ ചു​മ​ത​ല​ക​ൾ വ​ഹി​ച്ചു വ​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Makkah Navodaya Hajj Volunteers
News Summary - Makkah Navodaya Hajj Volunteers to serve in the Holy Land
Next Story