Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ക്ക ന​വോ​ദ​യ...

മ​ക്ക ന​വോ​ദ​യ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
മ​ക്ക ന​വോ​ദ​യ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

മ​ക്ക ന​വോ​ദ​യ സം​ഘ​ടി​പ്പി​ച്ച തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​നി​ൽ നി​ന്ന്

Listen to this Article

മ​ക്ക: തൃ​ക്കാ​ക്ക​ര അ​സം​ബ്ലി മ​ണ്ഡ​ലം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​ത് പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യെ വി​ജ​യി​പ്പി​ക്കു​ന്ന​തി​നാ​യി ന​വോ​ദ​യ മ​ക്ക ഏ​രി​യ ക​മ്മി​റ്റി​ക്കു കീ​ഴി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.

കേ​ര​ളം ഭ​രി​ക്കു​ന്ന​ത് പ്ര​വാ​സി സൗ​ഹൃ​ദ സ​ർ​ക്കാ​റാ​ണെ​ന്നും, ആ ​സ​ർ​ക്കാ​റി​നു​ള്ള പി​ന്തു​ണ​യാ​ക​ണം തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​മെ​ന്നും ക​ൺ​വെ​ൻ​ഷ​ൻ പ്ര​വാ​സി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

500 രൂ​പ​യാ​യി​രു​ന്ന പ്ര​വാ​സി പെ​ൻ​ഷ​ൻ 2,500 രൂ​പ​യി​ലെ​ത്തി​ച്ച സ​ർ​ക്കാ​റാ​ണി​ത്. കോ​വി​ഡ് സ​മ​യ​ത്ത് നാ​ട്ടി​ലെ​ത്തി​യ മു​ഴു​വ​ൻ പ്ര​വാ​സി​ക​ൾ​ക്കും 5,000 രൂ​പ​യു​ടെ ധ​ന​സ​ഹാ​യം ന​ൽ​കി. പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലെ​ത്തു​ന്ന​വ​ർ​ക്ക് നോ​ർ​ക്ക​യു​ടെ സ​ഹാ​യ​ത്തോ​ടു കൂ​ടി സ്വ​യം തൊ​ഴി​ൽ ക​ണ്ടെ​ത്താ​ൻ ഈ​ട് ന​ൽ​കാ​തെ സാ​മ്പ​ത്തി​ക​സ​ഹാ​യം ന​ൽ​കു​ന്നു. കേ​ര​ള​ത്തി​ന്റെ സ​മ​ഗ്ര വി​ക​സ​നം, ക്ഷേ​മ​പെ​ൻ​ഷ​ൻ കൃ​ത്യ​മാ​യി ന​ൽ​കു​ന്ന​ത്, പാ​വ​പ്പെ​ട്ട​വ​ർ​ക്ക് ലൈ​ഫ് പ​ദ്ധ​തി​യി​ലൂ​ടെ വീ​ടു​ക​ൾ വെ​ച്ച് ന​ൽ​കു​ന്ന​ത്, മി​ക​ച്ച ആ​രോ​ഗ്യ മേ​ഖ​ല, ഹൈ​ടെ​ക് വി​ദ്യാ​ല​യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം ഇ​ട​ത് സ​ർ​ക്കാ​റി​ന്റെ നേ​ട്ട​ങ്ങ​ളി​ൽ ചി​ല​തു മാ​ത്ര​മാ​ണ്.

നി​പ്പ​യും, ഓ​ഖി​യും, കൊ​റോ​ണ​യും, തു​ട​ർ​ച്ച​യാ​യ വെ​ള്ള​പ്പൊ​ക്ക​വും അ​തി​ജീ​വി​ച്ചു കൊ​ണ്ടാ​ണ് കേ​ര​ളം ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത് എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. ബി.​ജെ.​പി​യു​ടെ വ​ർ​ഗീ​യ രാ​ഷ്ട്രീ​യ​ത്തി​നും, കോ​ർ​പ​റേ​റ്റ് പ്രീ​ണ​ന​ത്തി​നും, പെ​ട്രോ​ളി​യം ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ അ​നി​യ​ന്ത്രി​ത വി​ല​വ​ർ​ധ​ന​ക്കു​മെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ​മാ​ക​ണം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് കൊ​ണ്ട് ജി​ദ്ദ ന​വോ​ദ​യ മ​ക്ക ഏ​രി​യ ര​ക്ഷാ​ധി​കാ​രി ശി​ഹാ​ബു​ദ്ദീ​ൻ കോ​ഴി​ക്കോ​ട് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഏ​രി​യ പ്ര​സി​ഡ​ന്റ് റ​ഷീ​ദ് ഒ​ല​വ​ക്കോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് മേ​ലാ​റ്റൂ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ബ​ഷീ​ർ നി​ല​മ്പൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - makkah navoday conducted election convention
Next Story