ഒന്നരമാസമായി അത്യാസന്ന നിലയിൽ കഴിഞ്ഞ മാഹി സ്വദേശി ജിദ്ദയിൽ മരിച്ചു

00:10 AM
11/11/2019
mahmood-obit-101119.jpg

ജിദ്ദ: ഒന്നര മാസമായി ജിദ്ദയിലെ സുലൈമാൻ ഫഖ്​ഹി ആശുപത്രിയിൽ അത്യാസന്ന നിലയിലായിരുന്ന മാഹി പള്ളൂർ സ്വദേശി  പഞ്ചക്കടവത്ത്​ ഖാദിയാരവിട മഹമൂദ്​ (62) നിര്യാതനായി. പരേതനായ ആലമ്പത്ത്​ തിട്ടയിൽ ഉസ്​മാ​​െൻറയും ഹഫ്​സത്തി​​െൻറയും മകനാണ്​. 

38 വർഷമായി സൗദിയിലെ കമ്പനിയിലാണ്​ ജോലി. ജിദ്ദ, ദമ്മാം റിയാദ്​, ഖമീസ്​ മുശൈത്ത്​ എന്നിവിടങ്ങളിലെ കമ്പനി ശാഖകളിൽ ജോലി ചെയ്​തിട്ടുണ്ട്​. 

സെപ്​റ്റംബർ 25 ന്​ താമസസ്​ഥലത്ത്​ തലച്ചോറിൽ രക്​തസ്രാവത്തെ തുടർന്നാണ്​ അത്യാസന്ന നിലയിലായത്​. ശസ്​ത്രക്രിയക്ക്​ ശേഷം വ​െൻറിലേറ്ററിലായിരുന്നു. പ്രവാസമവസാനിപ്പിച്ച്​ നാട്ടിലേക്ക്​ മടങ്ങുന്നതിന്​ അഞ്ച്​ ദിവസം മുമ്പാണ്​ ആശുപത്രിയിലായത്​. ഒരാഴ്​ച മുമ്പ്​ ഭാര്യയും അദ്ദേഹത്തി​​െൻറ ഉമ്മയും മറ്റ്​​ കുടുംബാംഗങ്ങളും ജിദ്ദയിൽ എത്തി. 

മൃതദേഹം മോർച്ചിറയിലാണുള്ളത്​. ഖബറടക്കം ജിദ്ദയിൽ നടക്കും. ​
ഭാര്യ: റംല. മക്കൾ: റസീന, റംഷീദ, മുഹമ്മദ്​ മസീദ്​. മരുമക്കൾ: നൗഫൽ, ഷമീജ്​. 

Loading...
COMMENTS