Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലുലു പാചകമത്സരം:...

ലുലു പാചകമത്സരം: കാലാവധി നീട്ടി

text_fields
bookmark_border
Lulu-Chef-Food-Contest
cancel

റിയാദ്: മലയാളി കുടുംബിനികൾക്ക് മാത്രമായി ലുലു ഹൈപർമാർക്കറ്റ് സംഘടിപ്പിക്കുന്ന പാചകമത്സരം രണ്ടാഴ്ച കൂടി നീട ്ടി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് മത്സരത്തിൽ പെങ്കടുക്കാനുള്ള കാലാവധിയും ഫൈനൽ മത്സരത്തി​െൻ റ തീയതിയും നീട്ടുന്നതെന്ന് മാനേജ്മ​െൻറ് അറിയിച്ചു. മത്സരത്തിൽ പെങ്കടുക്കാനുള്ള അവസാന തീയതി ചൊവ്വാഴ്ചയായിരുന്നു.

ഫൈനൽ മത്സരം വെള്ളിയാഴ്ചയുമാണ് നിശ്ചയിച്ചിരുന്നത്. രണ്ട് തീയതികളും രണ്ടാഴ്ചക്ക് അപ്പുറത്തേക്ക് നീട്ടുകയാണ്. മത്സരാർഥികൾക്ക് തങ്ങളുടെ പാചക വീഡിയോകൾ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യാൻ രണ്ടാഴ്ചത്തെ സാവകാശം ലഭിച്ചിരിക്കുന്നത്.

ലുലുവി​െൻറ സൗദിയിലെ മുഴുവൻ ശാഖകളിലും നടക്കുന്ന ‘ലുലു വേൾഡ്’ എന്ന ലോക ഭക്ഷ്യമേളയുടെ ഭാഗമായാണ് ‘ലുലു ഷെഫ്’ എന്ന ഇൗ ഫാമിലി കുക്കറി മത്സരം. സൗദിയിൽ നടന്നിട്ടുള്ള പാചകമത്സരങ്ങളിൽ വച്ചേറ്റവും വലിയ തുകയുടെ സമ്മാനമാണ് നൽകുന്നത്.

രുചിയിലും ഗുണത്തിലും മികവ് പുലർത്തുന്ന വിഭവമൊരുക്കി പാചകത്തിൽ ഒന്നാമെതത്തുന്ന വിജയിക്ക് 20,000 റിയാലാണ് സമ്മാനം. മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള കുടുംബിനികൾ ലുലു ഹൈപ്പർമാർക്കറ്റിലെ കസ്റ്റമർ കെയർ സ​െൻററുകളുമായി ബന്ധപ്പെട്ട് തൊപ്പിയും ഏപ്രണും വാങ്ങണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiagulf newsmalayalam newsLulu Chef Food ContestFood Contest
News Summary - Lulu Chef Food Contest -Gulf News
Next Story