ലുലുവിൽ ബിരിയാണി മേള 31 വരെ
text_fieldsഅൽഖോബാർ: ലുലു ഹൈപർമാർക്കറ്റ് 'മിനി ഫുഡ് ഫെസ്റ്റിവൽ 2020'െൻറ ഭാഗമായി സംഘടിപ്പിക്കുന്ന ബിരിയാണി മേള ഈ മാസം 31 വരെ നടക്കും. ഇതുവരെ കണ്ടും കേട്ടും മാത്രം പരിചയമുള്ള വിവിധ ബിരിയാണികൾ കാണാനും രുചിക്കാനുമുള്ള അവസരമാണ് ബിരിയാണി മേളയിൽ ഒരുങ്ങിയത്.
സൗദി കിഴക്കൻ പ്രവിശ്യയിലെ ഔട്ട് ലെറ്റുകളായ അൽഖോബാർ, ദമ്മാം, ജുബൈൽ, അൽഅഹ്സ എന്നിവിടങ്ങളിലാണ് ബിരിയാണി മേള. നാടൻ ചിക്കൻ, മട്ടൺ ധം, തലശ്ശേരി ബിരിയാണി എന്നിവ കൂടാതെ വിവിധ അറബിക് ബിരിയാണികളും മേളയുടെ ഭാഗമായി തയ്യാറാക്കും. ജാക്ക്ഫ്രൂട്ട് ബിരിയാണി, അമൃതസർ ബിരിയാണി,
തലശ്ശേരി ബിരിയാണി, അവാധി വെജിറ്റബിൾ ബിരിയാണി, -മട്ടൺ ബിരിയാണി, മാപ്പിള ഫിഷ് ബിരിയാണി, ഹൈദരാബാദി ചിക്കൻ ബിരിയാണി, അറബിക് ചിക്കൻ ബിരിയാണി, ലക്നൗ ചിക്കൻ
ബിരിയാണി, ക്വിനോഅ ചിക്കൻ ബിരിയാണി, മുഗ്‌ളായി മട്ടൺ ബിരിയാണി, ചെട്ടിനാട് ചിക്കൻ ബിരിയാണി, ഫിഷ് ബിരിയാണി തുടങ്ങി 20ൽപരം വ്യത്യസ്തങ്ങളായ ബിരിയാണികൾ ആണ് ലുലുവിലെ പാചക വിദഗ്ധർ ചേർന്ന് ഒരുക്കുന്നത്. മലബാറിലും ഇന്ത്യയിലും പ്രസിദ്ധമായ ബിരിയാണികൾ പ്രത്യേക കൗണ്ടറുകളിലായി ഉപഭോക്താക്കൾക്ക് കാണാനും വാങ്ങുന്നതിനും സൗകര്യമുണ്ടാകും. ഇതാദ്യമായാണ് ഇത്രയും വിഭിന്നങ്ങളായ ബിരിയാണികൾ ഒരു ഫെസ്റ്റിെൻറ ഭാഗമായി തത്സമയം ഒരുക്കുന്നതെന്ന് ലുലു മാനേജ്െമൻറ് വൃത്തങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

