Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ. ​സു​ധാ​ക​ര​ൻ...

കെ. ​സു​ധാ​ക​ര​ൻ കെ.​പി.​സി.​സി പ്ര​സി​ഡ​ൻറ്​: റി​യാ​ദി​ലെ കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​ർ ആ​ഹ്ലാ​ദം പ​ങ്കു​വെ​ച്ചു

text_fields
bookmark_border
കെ. ​സു​ധാ​ക​ര​ൻ കെ.​പി.​സി.​സി പ്ര​സി​ഡ​ൻറ്​: റി​യാ​ദി​ലെ   കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​ർ ആ​ഹ്ലാ​ദം പ​ങ്കു​വെ​ച്ചു
cancel
camera_alt

കെ. ​സു​ധാ​ക​ര​ൻ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റാ​യി നി​യ​മി​ത​നാ​യ​തി​ൽ റി​യാ​ദി​ലെ കോ​ൺ​ഗ്ര​സ്​

പ്ര​വ​ർ​ത്ത​ക​ർ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ച​പ്പോ​ൾ

റി​യാ​ദ്: കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​രും ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളും വ​ള​രെ പ്ര​തീ​ക്ഷ​ക​ളോ​ടെ കാ​ത്തി​രു​ന്ന നി​യ​മ​ന​ത്തി​ൽ റി​യാ​ദി​ലെ ഒ.​ഐ.​സി.​സി പ്ര​വ​ർ​ത്ത​ക​ർ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ചു. ബ​ത്​​ഹ​യി​ലെ അ​പ്പോ േളാ ​ഡി​മോ​റോ ഹോ​ട്ട​ലി​ൽ ഒ.​ഐ.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​ത്തു​ചേ​ർ​ന്ന്​ കേ​ക്ക് മു​റി​ച്ച്​ സ​ന്തോ​ഷം പ​ങ്കു​വെ​ച്ചു.

കെ. ​സു​ധാ​ക​ര​െൻറ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​ത്തി​ൽ കോ​ൺ​ഗ്ര​സ്​ ശ​ക്ത​മാ​യി തി​രി​ച്ചു​വ​രു​മെ​ന്നു പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ന്മാ​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു. കേ​ര​ള​ത്തി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ ഉ​മ്മ​ൻ ചാ​ണ്ടി​യെ​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ​യും മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നെ​യു മ​റ്റും ത​ന്നോ​ടൊ​പ്പം ചേ​ർ​ത്ത് അ​വ​രു​ടെ ഉ​പ​ദേ​ശ നി​ർ​ദേ​ശ​ങ്ങ​ളും സ്വീ​ക​രി​ച്ച്​ ഗ്രൂ​പ്പു​ക​ൾ​ക്ക് അ​തീ​ത​മാ​യി താ​ഴെ​ത്ത​ട്ടു മു​ത​ൽ കോ​ൺ​ഗ്ര​സ് പ്ര​സ്ഥാ​ന​ത്തെ ശ​ക്തി​പ്പെ​ടു​ത്താ​ൻ പു​തി​യ നേ​തൃ​ത്വ​ത്തി​ന് ക​ഴി​യും എ​ന്ന് നാ​ഷ​ന​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ്ര​തി​പ​ക്ഷ നേ​താ​വാ​യി വി.​ഡി. സ​തീ​ശ​നെ നി​യ​മി​ച്ചു​കൊ​ണ്ട്​ തു​ട​ക്കം കു​റി​ച്ച മാ​റ്റം കെ. ​സു​ധാ​ക​ര​നി​ലൂ​ടെ തു​ട​രു​ക​യാ​ണ്. ഏ​റ്റ​വും പ​രി​ച​യ സ​മ്പ​ന്ന​രും ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ അം​ഗീ​കാ​രം നേ​ടി​യ​വ​രു​മാ​ണ് വ​ർ​ക്കി​ങ് പ്ര​സി​ഡ​ൻ​റു​മാ​രാ​യി നി​യ​മി​ത​രാ​യ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം.​പി​യും എം.​എ​ൽ.​എ​മാ​രാ​യ പി.​ടി. തോ​മ​സും ടി. ​സി​ദ്ദീ​ഖും. ഇ​വ​രു​ടെ​യും ഇ​നി​വ​രു​ന്ന ഭാ​ര​വാ​ഹി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഒ​രു പു​തി​യ യു​ഗം ത​ന്നെ കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ്​ പ്ര​സ്ഥാ​ന​ത്തി​ൽ ഉ​ണ്ടാ​കു​മെ​ന്നും ഒ.​ഐ.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടൂ.

ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ അ​ഷ്‌​റ​ഫ് വ​ട​ക്കേ​വി​ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഷാ​ജി സോ​ണ, സ​ത്താ​ർ കാ​യം​കു​ളം, സെ​ക്ര​ട്ട​റി സി​ദ്ദി​ഖ് ക​ല്ലു​പ​റ​മ്പ​ൻ, എ​സ്.​പി. ഷാ​ന​വാ​സ്, നാ​സ​ർ ലെ​യ്സ്, വി​ജ​യ​ൻ നെ​യ്യാ​റ്റി​ൻ​ക​ര, ഷാ​ജ​ഹാ​ൻ ക​രു​നാ​ഗ​പ്പ​ള്ളി, ഇ​ക്ബാ​ൽ കോ​ഴി​ക്കോ​ട്, ച​ന്ദ്ര​ൻ പെ​രി​ന്ത​ൽ​മ​ണ്ണ, റെ​ജി ചു​ന​ക്ക​ര, മു​ജീ​ബ് മ​ണ്ണാ​ർ​മ​ല, ഡേ​വി​ഡ് ഡി​മോ​റ, ബ​നൂ​ജ് പു​ല​ത്തു, ഷി​ബി​ൻ സി​ദ്ദി​ഖ്, റ​ഫീ​ഖ് ക​ണ്ണൂ​ർ, അം​ജ​ദ് സ​മ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kpscc president selection: celebration
Next Story