ഡോ. ​ഹാ​ഷിം ത​ങ്ങ​ൾ​ക്ക്​ അ​ൽ​ഖ​ർ​ജ് കെ.​എം.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

07:48 AM
30/06/2020
അ​ൽ​ഖ​ർ​ജ് കെ.​എം.​സി.​സി വെ​ൽ​ഫെ​യ​ർ വി​ങ്​ ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ്‌ പു​ന്ന​ക്കാ​ട് ഡോ. ​ഹാ​ഷിം ത​ങ്ങ​ൾ​ക്ക് ഒാ​ർ​മ​ഫ​ല​കം കൈ​മാ​റു​ന്നു

റി​യാ​ദ്: ഒ​ന്ന​ര പ​തി​റ്റാ​ണ്ടാ​യി അ​ൽ​ഖ​ർ​ജ് കി​ങ് ഖാ​ലി​ദ് ആ​ശു​പ​ത്രി​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ച ശേ​ഷം ജി​ദ്ദ​യി​ലേ​ക്ക് സ്ഥ​ലം മാ​റി​പ്പോ​കു​ന്ന ഡോ. ​ഹാ​ഷിം ത​ങ്ങ​ൾ​ക്ക്​ കെ.​എം.​സി.​സി അ​ൽ​ഖ​ർ​ജ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. അ​ൽ​ഖ​ർ​ജി​ലെ പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്​ വി​ല​മ​തി​ക്കാ​നാ​വാ​ത്ത സം​ഭാ​വ​ന​ക​ള​ർ​പ്പി​ച്ച ഡോ. ​ഹാ​ഷിം ത​ങ്ങ​ൾ സാ​മൂ​ഹി​ക സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ ന​ൽ​കി​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നെ​ന്ന്​ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ​ലി പാ​ങ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. 

പി.​എം.​എ​ഫ് സൗ​ദി നാ​ഷ​ന​ൽ പ്ര​സി​ഡ​ൻ​റ്​ ഡോ. ​നാ​സ​ർ യോ​ഗം ഉ​ദ്​​ഘാ​ട​നം ചെ​യ്തു. സ​യ്യി​ദ് ഫ​സ​ൽ ത​ങ്ങ​ൾ, അ​ഷ്‌​റ​ഫ്‌ മൗ​ല​വി, ഇ​ക്ബാ​ൽ അ​രീ​ക്കാ​ട​ൻ, സി.​കെ. ബാ​ബു, റി​യാ​സ് വ​ള്ള​ക്ക​ട​വ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​എം.​സി.​സി​ക്കു​വേ​ണ്ടി മു​ഹ​മ്മ​ദ്‌ പു​ന്ന​ക്കാ​ടും എ​സ്.​ഐ.​സി​ക്കു വേ​ണ്ടി ഉ​മ​ർ ഫൈ​സി​യും ഒാ​ർ​മ​ഫ​ല​കം സ​മ്മാ​നി​ച്ചു. അ​ലി അ​ബ്​​ദു​ല്ല വാ​ണി​യ​മ്പാ​റ, ബ​ക്ക​ർ പൊ​ന്നാ​നി, അ​മീ​ർ ഒ​തു​ക്കു​ങ്ങ​ൽ, എ.​കെ. അ​ബ്​​ദു​റ​ഹ്​​മാ​ൻ, ഫൈ​സ​ൽ ഹു​ത്ത, റാ​ഷി​ദ്‌ ക​ണ്ണൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. എ​ൻ.​കെ.​എം. കു​ട്ടി സ്വാ​ഗ​ത​വും ഷ​ബീ​ബ് കൊ​ണ്ടോ​ട്ടി ന​ന്ദി​യും പ​റ​ഞ്ഞു.

Loading...
COMMENTS