Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഖു​ൻ​ഫു​ദ...

ഖു​ൻ​ഫു​ദ 'സ്നേ​ഹ​പൂ​ർ​വം കെ.​എം.​സി.​സി' പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി

text_fields
bookmark_border
ഖു​ൻ​ഫു​ദ സ്നേ​ഹ​പൂ​ർ​വം കെ.​എം.​സി.​സി  പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
cancel
Listen to this Article

ജി​ദ്ദ: ആ​സ്റ്റ​ർ മിം​സു​മാ​യി ചേ​ർ​ന്ന് ഖു​ൻ​ഫു​ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച 'സ്നേ​ഹ​പൂ​ർ​വം കെ.​എം.​സി.​സി' പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. സാ​മൂ​ഹി​ക സു​ര​ക്ഷ പ​ദ്ധ​തി​യി​ൽ അം​ഗ​മാ​യ പ്ര​വാ​സി​ക​ളു​ടെ നാ​ട്ടി​ലു​ള്ള കു​ടും​ബ​ങ്ങ​ൾ​ക്ക് മെ​ഡി​ക്ക​ൽ ആ​നു​കൂ​ല്യം ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. ഖു​ൻ​ഫു​ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ അം​ഗ​ത്വ​മു​ള്ള പ്ര​വാ​സി​ക​ളു​ടെ ഭാ​ര്യ, മ​ക്ക​ൾ, മാ​താ​പി​താ​ക്ക​ൾ എ​ന്നി​വ​ർ​ക്ക് ആ​സ്റ്റ​ർ മിം​സി​ന്റെ വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, കോ​ട്ട​ക്ക​ൽ, അ​രീ​ക്കോ​ട് ആ​ശു​പ​ത്രി​ക​ളി​ൽ മൂ​ന്ന് വ​ർ​ഷ​ത്തേ​ക്ക് വി​വി​ധ കാ​റ്റ​ഗ​റി​ക​ളി​ലാ​യി പ​ത്ത് മു​ത​ൽ മു​പ്പ​ത് ശ​ത​മാ​നം വ​രെ മെ​ഡി​ക്ക​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കും. കോ​ട്ട​ക്ക​ൽ മിം​സ് ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഖു​ൻ​ഫു​ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മ​റ്റി പ്ര​സി​ഡ​ന്റ് എം.​പി. അ​ബ്ദു​ൽ ഗ​ഫൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ ബാ​ബു, മു​ൻ പ്ര​സി​ഡ​ന്റ് സി.​എ​ച്ച്. മ​ജീ​ദ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മിം​സ് പി.​ആ​ർ.​ഒ​മാ​രാ​യ റി​സ്വാ​ൻ, നൗ​ഷാ​ദ് എ​ന്നി​വ​ർ ധാ​ര​ണ​പ​ത്രം കൈ​മാ​റി. മെ​ഡി​ക്ക​ൽ ഡി​സ്കൗ​ണ്ട് കാ​ർ​ഡി​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും കെ.​എം.​സി.​സി ഏ​രി​യ ക​മ്മി​റ്റി കോ​ഓ​ഡി​നേ​റ്റ​ർ​മാ​രെ​യോ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഓ​ഫി​സു​മാ​യോ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Khun fuda'Snehapoorvam KMCC'
News Summary - Khun Fuda started the 'Snehapoorvam KMCC' project
Next Story