കേരള കലാസാഹിതി  വാർഷികാഘോഷം നാളെ

09:27 AM
05/04/2018
കേരള കലാസാഹിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ
ജിദ്ദ: ജിദ്ദയിലെ കലാസാഹിത്യ കൂട്ടായ്മ കേരള കലാസാഹിതി  22ാം വാർഷികം ‘കളേഴ്സ് ഒാഫ് ഇന്ത്യ’ വെള്ളിയാഴ്ച നടക്കും. വൈകുന്നേരം ആറുമണി മുതൽ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിലാണ്​ പരിപാടിയെന്ന്​ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഗാനം, നൃത്തം, നാടകം തുടങ്ങിയ കലാപരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. പ്രവാസി കലാകാരൻമാരെ പ്രോത്സാഹിപ്പിക്കുക, വളർന്നു വരുന്ന പ്രതിഭകൾക്ക് അവസരമൊരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് കലാസാഹിതി പ്രവർത്തിക്കുന്നതെന്ന് അവർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ കെ അബ്്ദുൽ നിഷാദ്, സജി കുര്യാക്കോസ്, നൗഷാദ് ഇസ്മായിൽ, റോയ് മാത്യു, മോഹൻ ബാലൻ, നിസാം ബാബു, മുസാഫിർ എന്നിവർ പ​െങ്കടുത്തു.
COMMENTS