Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദ സ്പോർട്ടിങ്...

ജിദ്ദ സ്പോർട്ടിങ് യുനൈറ്റഡ് ക്ലബ് പെൺകുട്ടികളുടെ ടീം ഇന്ന് മത്സരത്തിനിറങ്ങുന്നു

text_fields
bookmark_border
ജിദ്ദ സ്പോർട്ടിങ് യുനൈറ്റഡ് ക്ലബ് പെൺകുട്ടികളുടെ ടീം ഇന്ന് മത്സരത്തിനിറങ്ങുന്നു
cancel
camera_alt

ജി​ദ്ദ സ്പോ​ർ​ട്ടി​ങ് യു​നൈ​റ്റ​ഡ് അ​ക്കാ​ദ​മി​ക്ക് കീ​ഴി​ലു​ള്ള പെ​ൺ​കു​ട്ടി​ക​ളു​ടെ ഫു​ട്ബാ​ൾ ടീം

ജി​ദ്ദ: ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ അ​ക്കാ​ദ​മി​യാ​യ സ്പോ​ർ​ട്ടി​ങ് യു​നൈ​റ്റ​ഡ് ജി​ദ്ദ​യു​ടെ പെ​ൺ​കു​ട്ടി​ക​ളു​ടെ ടീം ​ആ​ദ്യ മ​ത്സ​ര​ത്തി​നാ​യി ശ​നി​യാ​ഴ്ച ഗ്രൗ​ണ്ടി​ലി​റ​ങ്ങു​ന്നു. വൈ​കീ​ട്ട് ഏ​ഴി​ന്​ ജി​ദ്ദ​യി​ലെ അ​മീ​ർ സു​ൽ​ത്താ​ൻ റോ​ഡി​ൽ നൂ​ൺ അ​ക്കാ​ദ​മി സ്റ്റേ​ഡി​യ​ത്തി​ൽ ഇ​വ​ർ ജു​വെ​ന്‍റ​സ് അ​ക്കാ​ദ​മി​യെ നേ​രി​ടു​മെ​ന്ന് അ​ക്കാ​ദ​മി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. 2016 ൽ ​ജി​ദ്ദ​യി​ൽ ആ​ദ്യ​മാ​യി പെ​ൺ​കു​ട്ടി​ക​ൾ​ക്ക് സ്പോ​ർ​ട്ടി​ങ് യു​നൈ​റ്റ​ഡ് അ​ക്കാ​ദ​മി​ക്ക് കീ​ഴി​ൽ ഫു​ട്ബാ​ൾ പ​രി​ശീ​ല​നം ന​ൽ​കി തു​ട​ങ്ങി​യി​രു​ന്നു. ഇ​ന്ന് കേ​ര​ളം, ത​മി​ഴ്‌​നാ​ട്, തെ​ലു​ങ്കാ​ന, ഗോ​വ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നാ​യി പ​തി​ന​ഞ്ചോ​ളം കു​ട്ടി​ക​ൾ പ​രി​ശീ​ല​നം ന​ട​ത്തു​ന്നു.

പാ​ല​ക്കാ​ട് സ്വ​ദേ​ശി​നി ശി​വാ​നി സാ​ജ​ൻ ക്യാ​പ്റ്റ​നാ​യ ടീ​മി​ൽ ആ​ഷി​ക പാ​ഷ, ശ​ബ്‌​ല കാ​രി​യാ​ടാ​ൻ, ഷ​ദാ കാ​രി​യാ​ടാ​ൻ, ഫൈ​ഹ മം​ഗ​ല​ത്, സൈ​ബ ഫാ​ത്തി​മ, റി​ഹാ​മ അ​ബ്ദു​ൽ​ഗ​ഫൂ​ർ, നോ​യ​ൽ ലെ​വി​സ് ഡി​സൂ​സ, അ​ർ​വി​ൻ ലെ​സ്റ്റ​ർ ഡി​സൂ​സ, പാ​ർ​വ​തി മേ​നോ​ൻ, ഇ​റീ​ന സാ​ലി​ഹ്, വ​ഫ മൊ​ഹ​മ്മ​ദ് സ​ലാം, ഈ​സ്റ്റാ​സി​ങ് ചാ​ന്ദ​ൽ, ഷെ​റി​ൽ ഡി​സൂ​സ ആ​ൻ​ഡ്രി​യ റോ​ബി​ൻ ഡി​സൂ​സ, ഈ​ഷ​ൽ ഫാ​സ്‌​ലി​ൻ, ഫൈ​ഹ ഫാ​സി​ലി​ൻ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​ണ്. പ്ര​വാ​സ ലോ​ക​ത്ത് ആ​ദ്യ​മാ​യി പെ​ൺ​കു​ട്ടി​ക​ളു​ടെ ടീ​മി​നെ ക​ള​ത്തി​ലി​റ​ക്കാ​ൻ സാ​ധി​ച്ച​തി​ൽ വ​ലി​യ സ​ന്തോ​ഷ​വും അ​ഭി​മാ​ന​വു​മു​ള്ള​താ​യി ടീ​മി‍െൻറ പ​രി​ശീ​ല​ക​നാ​യ അ​ബ്ദു​ൽ​മ​ജീ​ദ് പ​ട്ടി​ക്കാ​ട് പ​റ​ഞ്ഞു. നാ​ട്ടി​ൽ അ​വ​ധി​യി​ലു​ള്ള അ​ബ്ദു​ൽ മ​ജീ​ദി‍െൻറ അ​ഭാ​വ​ത്തി​ൽ അ​ണ്ട​ർ 10 കാ​റ്റ​ഗ​റി പ​രി​ശീ​ല​ക​ൻ കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി ഫ​സ​ലു​റ​ഹി​മാ​നാ​യി​രി​ക്കും നി​ല​വി​ൽ ടീ​മി‍െൻറ ചു​മ​ത​ല.

അ​ടു​ത്ത മാ​ർ​ച്ച് മാ​സ​ത്തോ​ടെ പ​ത്ത് വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന സ്പോ​ർ​ട്ടി​ങ് യു​നൈ​റ്റ​ഡ് ജി​ദ്ദ ഇ​തി​ന​കം നി​ര​വ​ധി ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ക​യും മി​ക​ച്ച നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​ങ്ങ​ളാ​യി ജി​ദ്ദ​യി​ൽ ന​ട​ന്നു വ​രു​ന്ന യൂ​റോ അ​ക്കാ​ദ​മി ലീ​ഗ് ടൂ​ർ​ണ​മെ​ന്റി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഏ​ക ഇ​ന്ത്യ​ൻ അ​ക്കാ​ദ​മി​യാ​ണ്. ജി​ദ്ദ​യി​ൽ ന​ട​ക്കാ​റു​ള്ള സി​ഫ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ തു​ട​ർ​ച്ച​യാ​യി നാ​ല് ത​വ​ണ ചാ​മ്പ്യ​ന്മാ​രെ​ന്ന അ​പൂ​ർ​വ നേ​ട്ട​ത്തി​ന​ർ​ഹ​രാ​യ ജി​ദ്ദ​യി​ലെ ഏ​ക ഫു​ട്ബാ​ൾ ക്ല​ബും സ്പോ​ർ​ട്ടി​ങ് യു​നൈ​റ്റ​ഡ്‌ ത​ന്നെ. ക​ഴി​ഞ്ഞ​യാ​ഴ്‌​ച ജി​ദ്ദ​യി​ൽ സ​മാ​പി​ച്ച ജി​ദ്ദ സ്റ്റാ​ഴ്​​സ് അ​റ​ബ് ഫു​ട്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ലും സ്പോ​ർ​ട്ടി​ങ് യു​നൈ​റ്റ​ഡി‍െൻറ നാ​ല് കാ​റ്റ​ഗ​റി​യി​ലെ താ​ര​ങ്ങ​ൾ മ​ത്സ​രി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jeddah Sporting United Clubgirls team Competition
News Summary - Jeddah Sporting United Club girls team Competing today
Next Story