ഇ​റാ​നെ​തി​രാ​യ ആ​യു​ധ വി​ല്‍പ​ന ഉ​പ​രോ​ധം നീ​ട്ട​ണ​മെ​ന്ന് സൗ​ദി​യും അ​മേ​രി​ക്ക​യും

  • യ​മ​നി​ല്‍ സ​മാ​ധാ​നം സ്ഥാ​പി​ക്കാ​ന്‍ സൗ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ച​ര്‍ച്ച​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​വ​ശ്യം

08:00 AM
30/06/2020
റി​യാ​ദി​ല്‍ ന​ട​ന്ന വാ​ര്‍ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ സൗ​ദി​ക്കെ​തി​രെ ഹൂ​തി​ക​ൾ അ​യ​ച്ച ഇ​റാ​ന്‍ നി​ര്‍മി​ത ആ​യു​ധ​ങ്ങ​ൾ പ്ര​ദ​ര്‍ശി​പ്പി​ച്ച​പ്പോ​ൾ

റി​യാ​ദ്​: ഇ​റാ​നെ​തി​രാ​യ ആ​യു​ധ വി​ല്‍പ​ന ഉ​പ​രോ​ധം നീ​ട്ട​ണ​മെ​ന്ന് സൗ​ദി അ​റേ​ബ്യ​യും അ​മേ​രി​ക്ക​യും സം​യു​ക്ത​മാ​യി ആ​വ​ശ്യ​പ്പെ​ട്ടു. യ​മ​നി​ല്‍ സ​മാ​ധാ​നം സ്ഥാ​പി​ക്കാ​ന്‍ സൗ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ച​ര്‍ച്ച​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​വ​ശ്യം. ​െഎ​ക്യ​രാ​ഷ്​​ട്ര സ​ഭ ഇ​റാ​നെ​തി​രെ ഏ​ര്‍പ്പെ​ടു​ത്തി​യ ആ​യു​ധ വി​ല്‍പ​ന ഉ​പ​രോ​ധം ഒ​ക്ടോ​ബ​റി​ല്‍ അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് റി​യാ​ദി​ൽ ന​ട​ന്ന സം​യു​ക്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഇ​രു​കൂ​ട്ട​രും ആ​വ​ശ്യ​പ്പെ​ട്ട​ത്. 
യ​മ​നി​ല്‍ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് സൗ​ദി അ​റേ​ബ്യ. ഇ​തി​നാ​യി ച​ര്‍ച്ച​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്. ഇ​തി​നി​ട​യി​ല്‍ യ​മ​നി​ലെ ഹൂ​തി​ക​ള്‍ നി​ര​വ​ധി ത​വ​ണ മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും സൗ​ദി​ക്കെ​തി​രെ അ​യ​ച്ചു. ഇ​വ ഇ​റാ​ന്‍ നി​ര്‍മി​ത​മാ​ണെ​ന്ന് അ​മേ​രി​ക്ക​ൻ സം​ഘ​വും പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു വ​രു​ത്തി​യി​രു​ന്നു. ഇ​തി​ന് ശേ​ഷ​മാ​ണ് സൗ​ദി വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി ആ​ദി​ല്‍ അ​ല്‍ജു​ബൈ​റും അ​മേ​രി​ക്ക​യു​ടെ ഇ​റാ​നി​ലേ​ക്കു​ള​ള പ്ര​ത്യേ​ക ദൂ​ത​ന്‍ ബ്ര​യാ​ന്‍ ഹൂ​ക്കും സം​യു​ക്ത വാ​ര്‍ത്താ​സ​മ്മേ​ള​നം ന​ട​ത്തി​യ​ത്. 

ഇ​റാ​നെ​തി​രാ​യ ആ​യു​ധ ഉ​പ​രോ​ധം നീ​ട്ട​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ല്‍ സൗ​ദി​യി​ലേ​ക്ക് വ​ന്ന മി​സൈ​ലു​ക​ള്‍ പ​രി​ശോ​ധി​ച്ച​താ​ണെ​ന്നും അ​വ ഹൂ​തി​ക​ള്‍‌ അ​യ​ച്ച​താ​ണെ​ന്നും എ​ന്നാ​ല്‍ അ​വ ഇ​റാ​ന്‍ നി​ര്‍മി​ത​മാ​ണെ​ന്നും ബൈ​റ്റ്- ബ്ര​യാ​ന്‍ ഹൂ​ക് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. യ​മ​ന്‍ ഭ​ര​ണ​കൂ​ട​വും തെ​ക്ക​ന്‍ വി​ഭ​ജ​ന​വാ​ദി​ക​ളും ചേ​ര്‍ന്നു​ള്ള ഭ​ര​ണം സ്ഥാ​പി​ക്കു​ന്ന​തി​ന് സൗ​ദി നേ​തൃ​ത്വ​ത്തി​ല്‍ സ​മാ​ധാ​ന ക​രാ​ര്‍ ക​ഴി​ഞ്ഞ വ​ര്‍ഷം ഒ​പ്പു വെ​ച്ചി​രു​ന്നു. ഹൂ​തി​ക​ളു​മാ​യും പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് ശ്ര​മം തു​ട​രു​ക​യാ​ണ്. എ​ന്നാ​ല്‍ ഇ​റാ​ന്‍ ഇ​വ​ര്‍ക്ക് ഇ​നി​യും ആ​യു​ധ​മെ​ത്തി​ച്ചാ​ല്‍ പ്ര​ശ്നം വ​ഷ​ളാ​കു​മെ​ന്ന് അ​മേ​രി​ക്ക​യും സൗ​ദി​യും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സൗ​ദി​ക്കെ​തി​രെ അ​യ​ച്ച ഇ​റാ​ന്‍ നി​ര്‍മി​ത ആ​യു​ധ​ങ്ങ​ളും റി​യാ​ദി​ല്‍ ന​ട​ന്ന വാ​ര്‍ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​ദ​ര്‍ശി​പ്പി​ച്ചു.

Loading...
COMMENTS