Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅന്താരാഷ്ട്ര ഖുർആൻ...

അന്താരാഷ്ട്ര ഖുർആൻ കൈയെഴുത്തു മത്സരം

text_fields
bookmark_border
അന്താരാഷ്ട്ര ഖുർആൻ കൈയെഴുത്തു മത്സരം
cancel
camera_alt

മ​ദീ​ന​യി​ലെ കി​ങ്​ ഫ​ഹ​ദ്​ ഖു​ർ​ആ​ൻ കോം​പ്ല​ക്​​സ്

Listen to this Article

മ​ദീ​ന: മ​ദീ​ന​യി​ലെ കി​ങ്​ ഫ​ഹ​ദ്​ ഖു​ർ​ആ​ൻ കോം​പ്ല​ക്​​സ്​ അ​ന്താ​രാ​ഷ്​​ട്ര ഖു​ർ​ആ​ൻ കൈ​യെ​ഴു​ത്ത്​ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ദൈ​വി​ക ഗ്ര​ന്ഥ​ത്തെ സേ​വി​ക്കു​ന്ന​തി​ലു​ള്ള രാ​ജ്യ​ത്തി​ന്‍റെ ക​രു​ത​ൽ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ക​യും ഖു​ർ​ആ​ൻ എ​ഴു​ത്ത്​ രം​ഗ​ത്തെ വി​ശി​ഷ്​​ട വ്യ​ക്തി​ക​ൾ​ക്ക്​ അ​ത് പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കു​ക​യു​മാ​ണ്​ ഇ​തി​ലൂ​ടെ സൗ​ദി മ​ത​കാ​ര്യ വ​കു​പ്പ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്.​ ഖു​ർ​ആ​ൻ കൈ​യെ​ഴു​ത്തി​ന്‍റെ അ​നു​ഭ​വ​ങ്ങ​ളും മി​ക​ച്ച ഫ​ല​ങ്ങ​ളും ക​ലി​ഗ്രാ​ഫ​ർ​മാ​ർ​ക്ക്​ ത​മ്മി​ൽ കൈ​മാ​റാ​നും അ​വ​സ​രം കൂ​ടി​യാ​കും ഇ​ത്. കോം​പ്ല​ക്​​സി​ന്​ കീ​ഴി​ൽ അ​ടു​ത്ത വ​ർ​ഷം ശ​അ്​​ബാ​നി​ലാ​ണ്​ മ​ത്സ​രം ന​ട​ക്കു​ക. ഇ​തി​ന്​ അ​നു​മ​തി ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ്​ സ​ൽ​മാ​ൻ രാ​ജാ​വ്​ പു​റ​പ്പെ​ടു​വി​ച്ച​ത്. വി​ദ​ഗ്ധ​രാ​യ ഖു​ർ​ആ​ൻ കാ​ലി​ഗ്രാ​ഫ​ർ​മാ​​ർ ദൈ​വി​ക​ഗ്ര​ന്ഥ​ത്തെ സേ​വി​ക്കു​ന്ന​തി​ൽ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ത്തി​നും പ്ര​യ​ത്ന​ങ്ങ​ൾ​ക്കും ആ​ദ​ര​വും അ​ഭി​ന​ന്ദ​ന​വും ന​ൽ​കും. അ​ന്താ​രാ​ഷ്​​ട്ര ഖു​ർ​ആ​ൻ കൈ​യെ​ഴു​ത്ത്​​ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്​ അ​നു​മ​തി ന​ൽ​കി​യ​തി​ന്​ സ​ൽ​മാ​ൻ രാ​ജാ​വി​ന്​ മ​ത​കാ​ര്യ​വ​കു​പ്പ്​ മ​ന്ത്രി​യും ഖു​ർ​ആ​ൻ പ്രി​ൻ​റി​ങ്​ പ്ര​സ്​ ജ​ന​റ​ൽ സൂ​പ്പ​ർ​വൈ​സ​റു​മാ​യ ഡോ. ​അ​ബ്​​ദു​ൽ ല​ത്തീ​ഫ്​ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ ആ​ലു​​ശൈ​ഖ്​ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. മ​ത്സ​ര​ത്തി​ന്‍റെ വ്യ​വ​സ്ഥ​ക​ളും ഘ​ട്ട​ങ്ങ​ളും ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Quran Manuscript Competition
News Summary - International Quran Manuscript Competition
Next Story