ഇനാം ഗാസി: സൗദിയിലെ ആദ്യ ഒാൺലൈൻ ടാക്സി വനിതാ ഡ്രൈവർ

ഇനാം ഗാസി

റിയാദ്​: സൗദി അറേബ്യയിൽ ടാക്​സി കാർ ഒാടിക്കുന്ന ആദ്യവനിത എന്ന പദവി ഇനാംഗാസി അൽ അസ്​വദ്​ സ്വന്തമാക്കി. ഒാൺലൈൻ ടാക്​സിയായ കരീം വനിത ടാക്​സി സർവീസ്​ വിഭാഗത്തിലാണ്​ ഇനാം ഗാസി നിയമിതയായത്​. ക്യാപ്​റ്റൻ പദവിയാണ്​ കരീമിൽ ഡ്രൈവർമാക്ക്​. ഇനാം ഗാസി അങ്ങനെ സൗദി കരീം സർവീസിലെ ആദ്യ വനിതാ ക്യാപറ്റൻ പദവി നേടി. സിറിയൻ വംശജയാണ്​ ഇൗ 43കാരി. 3000 ത്തോളം വനിതകളാണ്​ കരീമിൽ ഒാൺലൈൻ ടാക്​സി സർവീസ്​ നടത്താൻ അപേക്ഷിച്ചിരിക്കുന്നത്​.

കഴിഞ്ഞ സെപ്​റ്റംബറിൽ സൗദിയിൽ വനിതകൾക്ക്​ ഡ്രൈവിങിന്​ അനുമതി നൽകിയ ​ ഉടൻ കരീം കമ്പനിയുമായി ബന്ധപ്പെട്ടതായി ഇനാം ഗാസി പറഞ്ഞു. സിറിയൻ ഡ്രൈവിങ്​ ലൈസൻസ്​ ഉടമയാണ്​. വാഹനമോടിക്കാൻ​ പഠിച്ചത്​ സിറിയയിൽ നിന്നാണ്​. സൗദി ലൈസൻസ്​ ലഭിക്കാനുള്ള എല്ലാ നടപടികളും പൂർത്തിയാക്കി വരികയാണിവർ. ‘കരീ’മിൽ നിന്ന്​ പരിശീലനം പൂർത്തിയായി. എയർലൈൻ ഫ്ലൈറ്റ്​ അറ്റൻറർ പരിശീലനം നേടിയിട്ടുണ്ട്​. കിങ്​ അബ്​ദുൽ അസീസ്​ യൂണിവേഴ്​സിറ്റിയിൽ നിന്ന്​ മാനേജ്​മ​െൻറ്​ സയിൻസ്​ പഠിച്ചിട്ടുണ്ട്​.

ജീവിതം മെച്ചപ്പെടുത്താൻ നല്ല വഴിയാണിത് എന്ന്​ യുവതി പറഞ്ഞു.​ രണ്ട്​ മക്കളുള്ള ഇനാം ഗാസി വിവാഹമോചിതയാണ്​. 2013 മുതൽ സ്വന്തം വാഹനത്തിനുടമയാണ്. കരീം ഡ്രൈവർമാർ നന്നായി പണം സമ്പാദിക്കുന്നതായി മനസിലാക്കിയാണ്​ ഇൗ മേഖലയിലേക്ക്​ തിരിയുന്നത്​. മക്കളുടെ പിന്തുണയും തനിക്ക്​ ലഭിച്ചു. സൂഹൃത്തുക്കളോടൊക്കെ ത​​െൻറ വഴി തെരഞ്ഞെടുക്കാൻ ഉപദേശിക്കുകയാണിവർ. ഇൗ മേഖലയിൽ വഴികാട്ടിയാവണമെന്നാണ്​ ആഗ്രഹം^ ഇനാം ഗാസി പറഞ്ഞു. അടുത്ത മാസം മുതലാണ്​ സൗദിയിൽ വനിതകൾക്ക്​ വാഹനമോടിക്കാനുള്ള അനുമതി. കഴിഞ്ഞ സെപ്​റ്റംബറിലാണ്​ സൽമാൻ രാജാവ്​ ചരിത്രപരമായ പ്രഖ്യാപനം നടത്തിയത്​.

COMMENTS