Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബസുകളിലും...

ബസുകളിലും ട്രെയിനുകളിലും മുഴുവൻ സീറ്റുകളിലും യാത്രക്കാർക്ക്​ അനുമതി

text_fields
bookmark_border
ബസുകളിലും ട്രെയിനുകളിലും മുഴുവൻ സീറ്റുകളിലും   യാത്രക്കാർക്ക്​ അനുമതി
cancel

ജിദ്ദ: സൗദിയിൽ ഇൻറർസിറ്റി ബസുകളിലെയും ട്രെയിനുകളിലെയും മുഴുവൻ സീറ്റുകളിലും യാത്രക്കാരെ ഇരുത്തി സർവിസ്​ നടത്താൻ അനുമതി. വിവിധ വകുപ്പുകളുമായി കൂടിയാലോചിച്ച്​ പൊതുഗതാഗത അതോറിറ്റിയാണ്​ യാത്രക്കാരെ അനുവദിക്കാൻ​ തീരുമാനമെടുത്തത്​. ജിസാനും ഫർസാൻ ദ്വീപിനുമിടയിലെ ബോട്ടുകളിലും മുഴുവൻ സീറ്റിൽ യാത്രക്കാരെ അനുവദിക്കും. പൊതുഗതാഗതം ഉപയോഗിക്കുന്നവർ​ ആരോഗ്യമന്ത്രാലയം അംഗീകരിച്ച രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചിരിക്കണമെന്നും വാക്‌സിൻ സ്വീകരിക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് ഇളവുണ്ടാകുമെന്നും അതോറിറ്റി വ്യക്തമാക്കി. തവക്കൽന ആപ്പിലെ ആരോഗ്യനില പരിശോധിച്ച്​ പ്രതിരോധ കുത്തിവെപ്പെടുത്തിട്ടുണ്ടെന്ന്​ ഉറപ്പുവരുത്തുക, മാസ്​ക്​ ധരിക്കുക, കൈകൾ അണുമുക്തമാക്കുക തുടങ്ങി പൊതുജനാരോഗ്യ അതോറിറ്റി അംഗീകരിച്ച മുൻകരുതൽ നടപടികൾ ബസിലും ട്രെയിനിലും ബോട്ടിലും പാലിക്കുന്നത്​ തുടരണം​​. കോവിഡിനെ തുടർന്നാണ്​ രാജ്യ​ത്തെ ബസുകളിലും ട്രെയിനുകളിലും ബോട്ടുകളിലും ആളുകളെ കയറ്റുന്നതിന് അ​തോറിറ്റി​ നിയ​ന്ത്രണമേർപ്പെടുത്തിയത്​. പിന്നീട്​ സാഹചര്യങ്ങൾക്ക്​ അയവുവന്നപ്പോൾ ഭാഗികമായാണ്​ അനുവാദം നൽകിയത്​. ഒരു സീറ്റിൽ ഒരാൾ എന്ന നിലയിൽ മാത്രമാണ്​​ ബസുകളിൽ ആളുകളെ കയറ്റാൻ അനുമതിയുണ്ടായിരുന്നത്​​. നിയന്ത്രണം നീക്കിയതോടെ കൂടുതലാളുകൾക്ക്​ പൊതുഗതാഗത സൗകര്യം ഉപയോഗപ്പെടുത്താനാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SAUDI ARABIABUSES AND TRAIN
News Summary - In buses and trains and in full seats Permission for passengers
Next Story