Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎ​ച്ച്​ ആ​ൻ​ഡ്​ ഇ...

എ​ച്ച്​ ആ​ൻ​ഡ്​ ഇ ​ലൈ​വ്​​ പ്ര​ഥ​മ വാ​ർ​ഷി​കാ​ഘോ​ഷം 12ന്

text_fields
bookmark_border
എ​ച്ച്​ ആ​ൻ​ഡ്​ ഇ ​ലൈ​വ്​​ പ്ര​ഥ​മ വാ​ർ​ഷി​കാ​ഘോ​ഷം 12ന്
cancel
camera_alt

‘മൊ​ഹ​ബ്ബ​ത്ത് 2021’​െൻ​റ പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം ജി​ദ്ദ നാ​ഷ​ന​ൽ ഗ്രൂ​പ്​ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ വി.​പി. മു​ഹ​മ്മ​ദ് അ​ലി നി​ർ​വ​ഹി​ക്കു​ന്നു

​ജി​ദ്ദ: ഹെ​ൽ​ത്ത് ആ​ൻ​ഡ്​ എ​ൻ​റ​ർ​ടെ​യി​ൻ​മെൻറ്​ ഓ​ൺ​ലൈ​ൻ ലൈ​വി​െൻറ (എ​ച്ച്​ ആ​ൻ​ഡ്​ ഇ ​ലൈ​വ്) പ്ര​ഥ​മ വാ​ർ​ഷി​കാ​ഘോ​ഷം ന​വം​ബ​ർ 12ന് '​മൊ​ഹ​ബ്ബ​ത്ത് 2021' എ​ന്ന പേ​രി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കും. ഗാ​യി​ക അ​മൃ​ത സു​രേ​ഷി​െൻറ നേ​തൃ​ത്വ​ത്തി​ൽ അ​മൃ​തം ഗ​മ​യ ബാ​െ​ൻ​ഡാ​രു​ക്കു​ന്ന ലൈ​വ് ഗാ​ന​മേ​ള​യും പി​ന്ന​ണി ഗാ​യ​ക​ൻ സി​യാ​ഉ​ൽ ഹ​ഖി​െൻറ നേ​തൃ​ത്വ​ത്തി​ൽ ഖ​വാ​ലി​യും ഗ​സ​ലു​മാ​ണ്​ മു​ഖ്യ ആ​ക​ർ​ഷ​ണം. സൗ​ദി സ​മ​യം വൈ​കീ​ട്ട് 5.30ന് ​ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി എ​ച്ച് ആ​ൻ​ഡ്​ ഇ ​ലൈ​വി​ലൂ​ടെ പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തി​ക്കും. ഡി​സം​ബ​റി​ൽ ജി​ദ്ദ​യി​ൽ ക​ലാ​സാം​സ്കാ​രി​ക, സാ​മൂ​ഹി​ക, വ്യ​വ​സാ​യ, മാ​ധ്യ​മ​രം​ഗ​ത്തെ പ്ര​മു​ഖ​രെ​യും ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി 'മൊ​ഹ​ബ്ബ​ത്ത്' സാം​സ്‌​കാ​രി​ക​സ​ന്ധ്യ സം​ഘ​ടി​പ്പി​ക്കും. ഒ​ന്നാം വാ​ർ​ഷി​ക​ത്തി​െൻറ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഡാ​ൻ​സ് മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. എ​ച്ച് ആ​ൻ​ഡ്​ ഇ ​ലൈ​വി​െൻറ പു​തി​യ ലോ​ഗോ ച​ട​ങ്ങി​ൽ പ്ര​കാ​ശ​നം ചെ​യ്യും.

പ​രി​പാ​ടി​യി​ൽ ജി​ദ്ദ നാ​ഷ​ന​ൽ ഹോ​സ്പി​റ്റ​ൽ ഗ്രൂ​പ് മു​ഖ്യ പ്രാ​യോ​ജ​ക​രാ​കും. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ കാ​ല​ത്ത് ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന് വേ​ണ്ടി രൂ​പ​വ​ത്​​ക​രി​ച്ച​താ​ണ്​ എ​ച്ച് ആ​ൻ​ഡ്​ ഇ ​ലൈ​വ്. ആ​രോ​ഗ്യ​വും വി​നോ​ദ​വും ക​ല​യും കാ​യി​ക​വും വൈ​ജ്ഞാ​നി​ക​വു​മാ​യ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ കോ​ർ​ത്തി​ണ​ക്കി​യാ​ണ്​ പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പ്ര​വാ​സ​ലോ​ക​ത്തെ​യും നാ​ട്ടി​ലെ​യും ആ​നു​കാ​ലി​ക വി​ഷ​യ​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് പു​റ​മെ, ആ​രോ​ഗ്യം, വി​നോ​ദം, ക​ലാ​കാ​യി​കം, ആ​ത്‌​മീ​യം, ജീ​വി​ത​വ​ഴി​ക​ൾ, ഓ​ർ​മ​ക​ൾ എ​ന്നീ പ​രി​പാ​ടി​ക​ൾ സി​റ്റ് ആ​ൻ​ഡ് റി​ലാ​ക്സ്, കോ​ഫീ ചാ​റ്റ്, സൂ​പ​ർ സ​ൺ‌​ഡേ, ഗ്രോ​യി​ങ് സ്​​റ്റാ​ഴ്​​സ്, രാ​ഗ് മ​ൽ​ഹാ​ർ, ഗ്ലോ​ബ​ൽ റൗ​ണ്ട​പ്​ എ​ന്നീ ലൈ​വ് ഷോ​ക​ളാ​ണ്​ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ജി​ദ്ദ​യി​ൽ ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ 'മൊ​ഹ​ബ്ബ​ത്ത് 2021'​െൻ​റ പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം ചെ​യ്​​തു. ജി​ദ്ദ നാ​ഷ​ന​ൽ ഗ്രൂ​പ്​ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ വി.​പി. മു​ഹ​മ്മ​ദ് അ​ലി, ഡോ. ​ഇ​ന്ദു ച​ന്ദ്ര​ശേ​ഖ​ർ, ഹി​ഫ്സു​റ​ഹ്‌​മാ​ൻ (പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ), അ​ബ്​​ദു​ൽ ല​ത്തീ​ഫ് (ക​ൺ​വീ​ന​ർ), റാ​ഫി ബീ​മാ​പ​ള്ളി, നൗ​ഷാ​ദ് ചാ​ത്ത​ല്ലൂ​ർ എ​ന്നി​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:H&E Live
News Summary - H&E Live First Anniversary Celebration on the 12th
Next Story