Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗു​രു ദ​ർ​ശ​ന​ങ്ങ​ൾ...

ഗു​രു ദ​ർ​ശ​ന​ങ്ങ​ൾ കാ​ലം തേ​ടു​ന്ന സു​കൃ​തം –എ​സ്.​എ​ൻ.​ഡി.​എ​സ് പ്ര​വാ​സി സെ​മി​നാ​ർ

text_fields
bookmark_border
ഗു​രു ദ​ർ​ശ​ന​ങ്ങ​ൾ കാ​ലം തേ​ടു​ന്ന സു​കൃ​തം –എ​സ്.​എ​ൻ.​ഡി.​എ​സ് പ്ര​വാ​സി സെ​മി​നാ​ർ
cancel
camera_alt

1. എ​സ്.​എ​ൻ.​ഡി.​എ​സ്​ പ്ര​വാ​സി ഗ്രൂ​പ്​ സം​ഘ​ടി​പ്പി​ച്ച ഇ​രു​ൾ മൂ​ടു​ന്ന സ്​​നേ​ഹ ദ​ർ​ശ​ന​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ലെ സെ​മി​നാ​ർ, 2. പ​രി​പാ​ടി​യി​ൽ ഡോ. ​ബെ​റ്റി​മോ​ൾ മാ​ത്യു സം​സാ​രി​ക്കു​ന്നു 

ദ​മ്മാം: മ​നു​ഷ്യ​ന​ന്മ​യു​ടെ മൂ​ല്യ​ശോ​ഷ​ണ​ത്തി​ൽ ചു​റ്റും ഇ​രു​ൾ മൂ​ടു​ന്ന കാ​ല​ത്ത് സ്നേ​ഹ​പ്ര​കാ​ശ​മാ​യി മാ​റാ​ൻ ക​ഴി​യു​ന്ന ദ​ർ​ശ​ന​ങ്ങ​ളാ​ണ് ശ്രീ​നാ​രാ​യ​ണ ഗു​രു​വിേ​ൻ​റ​തെ​ന്ന് ശ്രീ​നാ​രാ​യ​ണ ധ​ർ​മ​സം​ഘം പ്ര​വാ​സി ഗ്രൂ​പ് (എ​സ്.​എ​ൻ.​ഡി.​എ​സ്) സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ചു​റ്റും ഉ​ള്ള​തി​നോ​ട് ക​ല​ഹി​ക്കാ​തെ പ​രി​വ​ർ​ത്ത​ന​ത്തിെൻറ​യും തി​രി​ച്ച​റി​വു​ക​ളു​ടേ​യും വി​പ്ല​വ​മൊ​രു​ക്കി​യ വി​മോ​ച​ക​നാ​യി​രു​ന്നു ഗു​രു.

അ​റി​വിെൻറ വെ​ളി​ച്ച​ത്തി​ൽ ലോ​ക​ത്തിെൻറ ഇ​രു​ട്ടു​മാ​റ്റാ​ൻ ക​ഴി​യു​മെ​ന്ന് അ​ദ്ദേ​ഹം പ​ഠി​പ്പി​ച്ചു. മ​നു​ഷ്യ ജാ​തി​ക്ക​പ്പു​റ​ത്ത് വി​വേ​ച​ന​ങ്ങ​ൾ ൈദ​വ​ഹി​ത​മ​ല്ലെ​ന്ന് പ​റ​യു​ക മാ​ത്ര​മ​ല്ല സ്വ​ന്തം ജീ​വി​ത​ത്തി​ലൂ​ടെ അ​ദ്ദേ​ഹം കാ​ല​െ​ത്ത പ​ഠി​പ്പി​ക്കു​ക​യും ചെ​യ്തു. മ​നു​ഷ്യ​ൻ മ​നു​ഷ്യ​നെ തി​രി​ച്ച​റി​യു​ക എ​ന്ന ഗു​രു ദ​ർ​ശ​നം വ​ർ​ത്ത​മാ​ന​കാ​ല​ത്ത് ബാ​ധി​ച്ചി​രി​ക്കു​ന്ന രോ​ഗ​ങ്ങ​ൾ​ക്കു​ള്ള മ​റു​മ​രു​ന്നാ​ണ്. ഗു​രു​ദ​ർ​ശ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​വേ​ണ്ട​തു​ണ്ടെ​ന്നും പു​തി​യ ത​ല​മു​റ​യി​ലേ​ക്ക് അ​ത് പ​ക​ര​പ്പെ​ടാ​ൻ ശ്ര​മം ന​ട​ത്ത​ണ​മെ​ന്നും സെ​മി​നാ​റി​ൽ പെ​ങ്ക​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഗു​രു​ദ​ർ​ശ​ന​ങ്ങ​ൾ ച​വി​ട്ടി​ക്കു​ഴ​ച്ച മ​ണ്ണി​ലാ​ണ് ആ​ധു​നി​ക കേ​ര​ളം രൂ​പ​പ്പെ​ട്ട​തെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

സൂ​മി​ലൂ​ടെ ന​ട​ന്ന സെ​മി​നാ​ർ എ​സ്.​എ​ൻ.​ഡി.​എ​സ് ദേ​ശീ​യ പ്ര​സി​ഡ​ൻ​റും സ​ത്യ​മേ​വ ന്യൂ​സിെൻറ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റു​മാ​യ ൈഷ​ജ കൊ​ടു​വ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്.​എ​ൻ.​ഡി.​എ​സ്​ പ്ര​വാ​സി പ്ര​സി​ഡ​ൻ​റും ഉ​ന്ന​താ​ധി​കാ​ര സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ അ​ഡ്വ. എ​ൽ.​കെ. അ​ജി​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സാ​ജി​ദ് ആ​റാ​ട്ടു​പു​ഴ 'ഇ​രു​ൾ മൂ​ടു​ന്ന സ്നേ​ഹ ദ​ർ​ശ​ന​ങ്ങ​ൾ' എ​ന്ന വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. അ​ധ്യാ​പി​ക​യും എ​ഴു​ത്തു​കാ​രി​യു​മാ​യ ഡോ. ​ബെ​റ്റി മോ​ൾ മാ​ത്യു, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ അ​ഡ്വ. വി​നോ​ദ് സെ​ൻ, നി​ല​മ്പൂ​ർ മു​ൻ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ പ​ത്മി​നി വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​െ​ങ്ക​ടു​ത്തു. ൈബ​ജു കു​ട്ട​നാ​ട് സ്വാ​ഗ​ത​വും പ്ര​മോ​ദ് പൂ​പ്പാ​ല ന​ന്ദി​യും പ​റ​ഞ്ഞു. ലി​സി അ​രീ​പ്ര പ്രാ​ർ​ഥ​ന ഗാ​നം ആ​ല​പി​ച്ചു. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലും നാ​ട്ടി​ലു​മു​ള്ള അ​ന​വ​ധി പേ​ർ സെ​മി​നാ​റി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Guru DarshansSNDS Pravasi Seminar
News Summary - Guru Darshans Timely Sukitham - SNDS Pravasi Seminar
Next Story