Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതൊഴിൽ...

തൊഴിൽ തർക്കത്തിലുടക്കിയ കടിഞ്ഞൂൽ പ്രസവം: ഒടുവിൽ ടിൻറുവും കുഞ്ഞും നാട്ടിലേക്ക്​

text_fields
bookmark_border
തൊഴിൽ തർക്കത്തിലുടക്കിയ കടിഞ്ഞൂൽ പ്രസവം: ഒടുവിൽ ടിൻറുവും കുഞ്ഞും നാട്ടിലേക്ക്​
cancel

അബ്ഹ: തൊഴിൽ തർക്കത്തിലുടക്കി സ്​പോൺസർ അവധി നിഷേധിച്ചതിനെ തുടർന്ന്​ കടിഞ്ഞൂൽ പ്രസവത്തിന്​ നാട്ടിൽ പോകാൻ ക ഴിയാതെ അസാധാരണ പ്രതിസന്ധിയും പ്രയാസവും നേരിട്ട ടിൻറു ഒടുവിൽ കൈകുഞ്ഞുമായി നാട്ടിലേക്ക്​ തിരിച്ചു. രണ്ട് മാസത് തിലേറെ നീണ്ട നിയമ പോരാട്ടം കഴിഞ്ഞാണ്​ കോട്ടയം ഉഴവൂർ സ്വദേശി ടിൻറു സ്​റ്റീഫ​​െൻറ മടക്കം. ജിദ്ദ ഇന്ത്യൻ കോൺസുലേ റ്റി​​െൻറയും സാമൂഹിക പ്രവർത്തകരായ അഷ്റഫ് കുറ്റിച്ചൽ, ബിജു നായർ എന്നിവരുടെയും ആത്​മാർഥമായ ഇടപെടൽ അങ്ങനെ ഫലവത്തായി.

അത്യന്തം നാടകീയവും എന്നാൽ നിർഭാഗ്യകരവുമായ അനുഭവങ്ങളാണ്​ ടിൻറുവിന്​ നേരിടേണ്ടി വന്നത്​. ഖമീസില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ ഹബീലില്‍ അറബ്​ മാനേജ്​മ​െൻറിന്​ കീഴിലുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു ടിൻറു ജോലി ചെയ്​തത്​. ആശുപത്രി ഉടമ അവധി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം നീണ്ടുപോയതിനൊടുവിൽ പ്രസവത്തി​​െൻറ രണ്ട്​ ദിവസം മുമ്പ്​ നാട്ടിലേക്ക്​ മടങ്ങാനുള്ള നടപടികൾ സ്വന്തം നിലയിൽ പൂർത്തിയാക്കി വിമാനത്താവളത്തിൽ എത്തിയപ്പോൾ സ്​പോൺസറുടെ പരാതിയിൽ ടിൻറുവിനെ പൊലീസ്​ കസ്​റ്റഡിയിൽ എടുത്ത സംഭവം വരെ ഉണ്ടായിരുന്നു. വിഷയത്തിലിടപെട്ട അഷ്​റഫ്​ കുറ്റിച്ചലിനെയും സ്​പോൺസർ കള്ളക്കേസിൽ ക​ുടുക്കി കസ്​റ്റഡിയിലെടുപ്പിച്ചു. കേസി​​െൻറ യാഥാർഥ്യം മനസ്സിലാക്കിയ പൊലീസ്​ ടിൻറുവിനെയും അഷ്​റഫിനെയും വിട്ടയച്ചു. ഇതിനിടയിലായിരുന്നു ടിൻറുവി​​െൻറ പ്രസവം അബ്​ഹയിലെ സ്വകാര്യ ആശുപത്രിയിൽ നടന്നത്​. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു വിവാദ സംഭവപരമ്പര അരങ്ങേറിയത്​.

ടിൻറുവിൻെറ യാത്രരേഖകൾ ഉദ്യോഗസ്ഥർ കൈമാറുന്നു.


സ്​പോൺസർ നിരന്തരമായി നിയമക്കുരുക്കിലാക്കിയാണ്​ ടിൻറുവി​​െൻറ അവധിക്കുള്ള നിയമപരമായ അവകാശം നിഷേധിച്ചത്​. വിവാദമായ പ്രസവാവധി നിഷേധത്തിന്​ ശേഷവും ടിൻറുവിന്​ നാട്ടിൽ പോകുന്നതിന്​ സ്​പോൺസർ നിയമതടസ്സം ഉന്നയിച്ചു. രണ്ടു വർഷത്തെ കരാർ തീരും മുമ്പ്​ നാട്ടിൽ പോകുന്നതിനാൽ 35000 റിയാൽ നഷ്​ടപരിഹാരം വേണമെന്നായിരുന്നു സ്​പോൺസറുടെ വാദം. എന്നാൽ കോടതികളും മനുഷ്യാവകാശ കമീഷനും ഇതു തള്ളി ഉടൻ ടിൻറുവിനെ നാട്ടിലയക്കണമെന്ന്​ ഉത്തരവിടുകയായിരുന്നു. ഒടുവിൽ വെള്ളിയാഴ്​ച ഉച്ചക്ക്​ 1.30ന്​ അബ്​ഹയിൽ നിന്ന്​ ടിൻറുവും കുഞ്ഞും യാത്ര തിരിച്ചു. ദുബൈ വഴിയാണ്​ ഇവർ കൊച്ചിയിലേക്ക്​ പോയത്​. നേരത്തെ മലയാളി മനേജ്​മ​െൻറി​​െൻറ കീഴിൽ ആയിരുന്നു ടിൻറു ജോലി ചെയ്​ത ക്ലിനിക്ക്. ഇപ്പോൾ അറബ് വനിതയാണ് മാനേജർ. വിവാദമുണ്ടായപ്പോൾ മുൻ മലയാളി മാനേജ്​മ​െൻറിനെതിരെയും അടിസ്​ഥാനരഹിതമായ ആരോപണങ്ങളുയർന്നിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newstintu
News Summary - gulf news
Next Story