Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ​തു​ക്കു​ങ്ങ​ൽ...

ഒ​തു​ക്കു​ങ്ങ​ൽ പ​ഞ്ചാ​യ​ത്ത്‌ ഗ്ലോ​ബ​ൽ കെ.​എം.​സി.​സി പ്ര​തി​ഭ സം​ഗ​മം

text_fields
bookmark_border
ഒ​തു​ക്കു​ങ്ങ​ൽ പ​ഞ്ചാ​യ​ത്ത്‌ ഗ്ലോ​ബ​ൽ കെ.​എം.​സി.​സി പ്ര​തി​ഭ സം​ഗ​മം
cancel
camera_alt

കെ.​എം.​സി.​സി-​ഒ​തു​ക്കു​ങ്ങ​ൽ പ​ഞ്ചാ​യ​ത്ത്‌ ഗ്ലോ​ബ​ൽ ക​മ്മി​റ്റി ഒ​തു​ക്കു​ങ്ങ​ലി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഭ സം​ഗ​മം പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​പി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

റി​യാ​ദ്​: അ​ഴി​മ​തി​യും ക​ള്ള​ക്ക​ട​ത്തും മാ​ത്രം കൈ​മു​ത​ലാ​ക്കി കേ​ര​ളം ഭ​രി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ഇ​ട​തു സ​ർ​ക്കാ​റി​നെ താ​ഴെ​യി​റ​ക്കാ​ൻ ജ​ന​ങ്ങ​ൾ ത​യാ​റാ​യി നി​ൽ​ക്കു​ക​യാ​ണെ​ന്നും തു​ട​ർ​ന്ന് കേ​ര​ള​ത്തി​ൽ ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്നും മു​സ്‌​ലിം ലീ​ഗ് അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​പി പ​റ​ഞ്ഞു. ഒ​തു​ക്കു​ങ്ങ​ൽ പ​ഞ്ചാ​യ​ത്ത്‌ ഗ്ലോ​ബ​ൽ കെ.​എം.​സി.​സി നാ​ട്ടി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഭ സം​ഗ​മം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​എ. മ​ജീ​ദ് മു​ഖ്യാ​തി​ഥി​യാ​യി.

പ്ര​സി​ഡ​ൻ​റ്​ മ​ജീ​ദ് കൂ​ട്ടീ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ്​ ശ​രീ​ഫ് കു​റ്റൂ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. മു​സ്‌​ലിം ലീ​ഗ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ആ​ലി​പ്പ, സെ​ക്ര​ട്ട​റി ഇ​സ്ഹാ​ഖ് ക​റു​മ​ണ്ണി​ൽ, ഇ.​കെ. മു​ഹ​മ്മ​ദ്‌ അ​ലി, ഷൗ​ക്ക​ത്ത് ക​ട​മ്പോ​ട്ട്, സി.​കെ. റ​സാ​ഖ് മാ​സ്​​റ്റ​ർ, റ​വാ​സ് ആ​ട്ടീ​രി, ടി. ​ഫ​സ്‌​ലു റ​ഹ്‌​മാ​ൻ, സ​ൽ​മാ​ൻ ക​ട​മ്പോ​ട്ട്, ക​റു​മ​ണ്ണി​ൽ കു​ട്ടി​ക്ക എ​ന്നി​വ​ർ സം​സാ​രി​ച്ചു. കു​രു​ണി​യ​ൻ മു​ഹ​മ്മ​ദ് ഹാ​ജി, ഇ.​വി. അ​ബ്​​ദു​റ​ഹ്​​മാ​ൻ എ​ന്നി​വ​രു​ടെ പേ​രി​ലു​ള്ള എ​ക്സ​ല​ൻ​സി അ​വാ​ർ​ഡ് ഒ​തു​ക്കു​ങ്ങ​ൾ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ​നി​ന്നും പ്ല​സ് ടു​വി​ൽ ഉ​യ​ർ​ന്ന മാ​ർ​ക്ക് നേ​ടി​യ വി. ​ആ​ഷി​ർ, കെ. ​നി​യാ​സ് റ​ഹ്​​മാ​ൻ എ​ന്നി​വ​ർ​ക്ക് പി.​കെ. കു​ഞ്ഞാ​ലി​കു​ട്ടി എം.​പി ന​ൽ​കി. ഉ​ന്ന​ത വി​ജ​യ​ത്തി​ലൂ​ടെ ഡ​ൽ​ഹി യൂി​വേ​ഴ്സി​റ്റി​യി​ൽ തു​ട​ർ​പ​ഠ​ന​ത്തി​ന് അ​വ​സ​രം ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ളാ​യ വി. ​ആ​ഷി​ർ, പി.​കെ. റാ​ണി​യ, ഷ​ഹാ​ന​സ് മും​താ​സ്, മു​ഹ​മ്മ​ദ്‌ സ​ജ്ജാ​ദ് എ​ന്നി​വ​ർ​ക്ക് ജി​ദ്ദ ഒ​തു​ക്കു​ങ്ങ​ൽ പ​ഞ്ചാ​യ​ത്ത്‌ കെ.​എം.​സി.​സി​യു​ടെ ഉ​പ​ഹാ​ര​ങ്ങ​ൾ കെ.​പി.​എ. മ​ജീ​ദ് ന​ൽ​കി. പു​ളി​ക്ക​ൽ ദാ​റു​ൽ ഉ​ലൂ​മി​ൽ​നി​ന്നും ഖു​ർ​ആ​ൻ മ​നഃ​പാ​ഠ​മാ​ക്കി​യ ഫാ​ദി റ​സാ​ന് കെ.​എം.​സി.​സി​യു​ടെ ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു. ഒ​തു​ക്കു​ങ്ങ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ൻ​റ്​ മൂ​സ ക​ട​മ്പോ​ട്ട്, ജി​ല്ല പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സ​ലീ​ന ടീ​ച്ച​ർ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഫൗ​സി​യ നൗ​ഷാ​ദ്, ബ്ലോ​ക്ക് മെം​ബ​ർ എ.​കെ. മെ​ഹ​നാ​സ്, ഉ​മ്മാ​ട്ട് കു​ഞ്ഞീ​തു, പ​ഞ്ചാ​യ​ത്ത്‌ മെം​ബ​ർ എ.​കെ. ക​മ​റു​ദ്ദീ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി യൂ​ന​സ് ക​ട​മ്പോ​ട്ട് സ്വാ​ഗ​ത​വും സി.​കെ. നാ​സ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story