Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ജി20 ​ഉ​ച്ച​കോ​ടി അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​ത്തി​ൽ –സൗ​ദി വി​ദേ​ശ​മ​ന്ത്രി
cancel
camera_alt

സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ

ജി​ദ്ദ: ​കോ​വി​ഡ്​ ലോ​ക​മെ​മ്പാ​ടും നി​ര​വ​ധി വെ​ല്ലു​വി​ളി​ക​ൾ അ​ടി​ച്ചേ​ൽ​പി​ച്ച അ​സാ​ധാ​ര​ണ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഇൗ ​വ​ർ​ഷ​ത്തെ ജി20 ​നേ​താ​ക്ക​ളു​ടെ ഉ​ച്ച​കോ​ടി​യെ​ന്ന്​ സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ പ​റ​ഞ്ഞു. ഉ​ച്ച​കോ​ടി ശ​നി​യാ​ഴ്​​ച തു​ട​ങ്ങാ​നി​രി​ക്കെ സൗ​ദി പ്ര​സ്​ ഏ​ജ​ൻ​സി​യാ​ണ്​ മ​ന്ത്രി​യു​ടെ പ്ര​സ്​​താ​വ​ന പു​റ​ത്തു​വി​ട്ട​ത്. വെ​ല്ലു​വി​ളി​ക​ളെ ജി20 ​അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തു​ള്ള സൗ​ദി അ​റേ​ബ്യ നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തോ​ടെ​യാ​ണ്​ നേ​രി​ട്ട​ത്. അ​ധ്യ​ക്ഷ പ​ദ​വി ഏ​റ്റെ​ടു​ത്ത​ശേ​ഷം സ​ൽ​മാ​ൻ രാ​ജാ​വി​െൻറ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന്​ കി​രീ​ടാ​വ​കാ​ശി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ രാ​ജ്യം സ​മ​ഗ്ര​മാ​യ പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

ആ​ളു​ക​ളെ ശാ​ക്തീ​ക​രി​ക്കു​ക, ഭൂ​മി​യെ സം​ര​ക്ഷി​ക്കു​ക, പു​തി​യ ച​ക്ര​വാ​ള​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്തു​ക എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലൂ​ന്നി​യാ​ണ്​ പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്. ​ആ​ളു​ക​ൾ​ക്ക്,​ പ്ര​ത്യേ​കി​ച്ച്​ യു​വാ​ക്ക​ൾ​ക്കും സ്​​ത്രീ​ക​ൾ​ക്കും ജോ​ലി​യും അ​ഭി​വൃ​ദ്ധി​യു​മു​ണ്ടാ​കാ​ൻ ഉ​ചി​ത​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ സൃ​ഷ്​​ടി​ക്കാ​നും പ​ദ്ധ​തി ല​ക്ഷ്യം​വെ​ച്ചു.

ലോ​കം അ​ഭി​വൃ​ദ്ധി​യും വി​ക​സ​ന​വും കൈ​വ​രി​ക്കു​ന്ന​തി​നും ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ സം​ര​ക്ഷി​ക്കു​ന്ന​തി​നും സ​മൃ​ദ്ധി​ക്കും സ്ഥി​ര​ത​ക്കും അ​ടി​ത്ത​റ പാ​കു​ന്ന​തി​നും അ​ന്താ​രാ​ഷ്​​ട്ര പ​ങ്കാ​ളി​ക​ളു​മാ​യി കൈ​കോ​ർ​ത്ത്​ പോ​കു​ന്ന​തി​നു​ള്ള സൗ​ദി അ​റേ​ബ്യ​യു​ടെ ദൃ​ഢ​നി​ശ്ച​യം ഉ​ച്ച​കോ​ടി​യി​ൽ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story