ഫ്ര​റ്റേ​ണി​റ്റി ഫോ​റം മ​ല​യാ​ളം കൈ​പ്പു​സ്ത​കം പ്ര​കാ​ശ​നം

08:19 AM
28/06/2020
ഫ്ര​റ്റേ​ണി​റ്റി ഫോ​റം ജി​ദ്ദ ക​മ്മി​റ്റി പു​റ​ത്തി​റ​ക്കി​യ ‘കോ​വി​ഡ്-19 സു​ര​ക്ഷ മു​ന്‍ക​രു​ത​ലു​ക​ൾ’ കൈ​പ്പു​സ്ത​ക​ത്തി​െൻറ പ്ര​കാ​ശ​നം വി.​പി. മു​ഹ​മ്മ​ദ​ലി നി​ർ​വ​ഹി​ക്കു​ന്നു
ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ല്‍ ക​ർ​ഫ്യൂ നീ​ക്കി​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ സ്വീ​ക​രി​ക്കേ​ണ്ട മു​ന്‍ക​രു​ത​ലു​ക​ളും നി​ര്‍ദേ​ശ​ങ്ങ​ളും ഉ​ള്‍പ്പെ​ടു​ത്തി ഇ​ന്ത്യ ഫ്ര​റ്റേ​ണി​റ്റി ഫോ​റം ത​യാ​റാ​ക്കി​യ കൈ​പ്പു​സ്ത​ക​ത്തി​​െൻറ മ​ല​യാ​ളം പ​തി​പ്പ് പ്ര​കാ​ശ​നം ചെ​യ്തു. ജി​ദ്ദ നാ​ഷ​ന​ല്‍ ആ​ശു​പ​ത്രി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ വി.​പി. മു​ഹ​മ്മ​ദ​ലി പ്ര​കാ​ശ​നം  നി​ര്‍വ​ഹി​ച്ചു. പൊ​തു ഇ​ട​ങ്ങ​ളി​ല്‍ അ​നു​വ​ര്‍ത്തി​ക്കേ​ണ്ട മു​ന്‍ക​രു​ത​ലു​ക​ള്‍ പു​സ്ത​ക​ത്തി​ല്‍ ല​ളി​ത​മാ​യി പ്ര​തി​പാ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും ഒ​രു പ്രാ​വ​ശ്യ​മെ​ങ്കി​ലും ഇ​ത് ഓ​രോ​രു​ത്ത​രും  വാ​യി​ച്ചി​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. വി​വി​ധ വി​നി​മ​യ​മാ​ധ്യ​മ​ങ്ങ​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി കൈ​പ്പു​സ്ത​കം പ​ര​മാ​വ​ധി ആ​ളു​ക​ളി​ല്‍ എ​ത്തി​ക്കാ​ന്‍ ശ്ര​മി​ക്കു​മെ​ന്ന് ഫോ​റം കേ​ര​ള ചാ​പ്റ്റ​ര്‍ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് സാ​ദി​ഖ് വ​ഴി​പ്പാ​റ​യും സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ​ലി വെ​ങ്ങാ​ടും അ​റി​യി​ച്ചു.
Loading...
COMMENTS