Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജുബൈലിൽ വൻ തീപിടിത്തം:...

ജുബൈലിൽ വൻ തീപിടിത്തം: രണ്ട്​ എ.സി കടകൾ കത്തിനശിച്ചു

text_fields
bookmark_border
ജുബൈലിൽ വൻ തീപിടിത്തം: രണ്ട്​ എ.സി കടകൾ കത്തിനശിച്ചു
cancel
camera_alt??????? ??????????? ?????????? ??????????????????? ?.??? ???????????? ???????????????????

ജു​ബൈ​ൽ: വൈ​ദ്യു​തി വി​ത​ര​ണ​ത്തി​ലെ ത​ക​രാ​റി​നെ തു​ട​ർ​ന്ന് ജു​ബൈ​ലി​ലെ ര​ണ്ട്​ എ.​സി ക​ട​ക​ൾ പൂ​ർ​ണ​മാ ​യും ക​ത്തി ന​ശി​ച്ചു. ദി​ന ആ​ശു​പ​ത്രി​ക്ക് സ​മീ​പം പ്രി​ൻ​സ് നാ​യി​ഫ് സ്ട്രീ​റ്റി​ൽ ന​ജ്‌​ല ഷോ​പ്പി​ങ്​ സ​ െൻറ​റി​ന് എ​തി​ർ​വ​ശ​ത്ത് ഒ​രു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന എ.​സി, വാ​ഷി​ങ്​ മെ​ഷീ​ൻ തു​ട​ങ്ങി​യ ഇ​ല​ക്ട്രി​ക് സാ​ധ​ന​ങ്ങ​ൾ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന ര​ണ്ടു ക​ട​ക​ളാ​ണ് ക​ത്തി​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ ആ​യി​രു​ന്നു സം​ഭ​വം.

പാ​കി​സ്താ​ൻ സ്വ​ദേ​ശി റ​ഫീ​ഖ് ന​ട​ത്തു​ന്ന ട​വ​ർ ഓ​ഫ് ദി ​ക​ൺ​ട്രി എ.​സി വ​ർ​ക്​​ഷോ​പ്പ്, ഗോ​ൾ​ഡ് മൊ​റ​ൽ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളാ​ണ് അ​ഗ്നി​ക്കി​ര​യാ​യ​ത്. രാ​വി​ലെ സ്ഥാ​പ​നം തു​റ​ന്ന്​ ജോ​ലി ആ​രം​ഭി​ച്ച് മ​ണി​ക്കൂ​റു​ക​ൾ​ക്ക​ക​മാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ജീ​വ​ന​ക്കാ​ർ തീ​യ​ണ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. അ​ടു​ത്ത​ടു​ത്താ​യു​ള്ള ര​ണ്ടു ക​ട​ക​ൾ​ക്കും വ​ള​രെ വേ​ഗം തീ ​പ​ട​ർ​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ള്ളി​ലു​ള്ള അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി വെ​ച്ചി​രു​ന്ന മു​ഴു​വ​ൻ ഇ​ല​ക്ട്രി​ക് സാ​ധ​ന​ങ്ങ​ളും ന​ശി​ച്ചു. വ​യ​റി​ങ്, സീ​ലി​ങ്​ എ​ന്നി​വ​യെ​ല്ലാം ക​ത്തി​പ്പോ​യി. ജു​ബൈ​ലി​ലെ അ​ഗ്നി​ശ​മ​ന സേ​ന എ​ത്തി തീ ​കെ​ടു​ത്തു​ക​യാ​യി​രു​ന്നു. മു​ക​ളി​ലെ താ​മ​സ​ക്കാ​ർ​ക്ക് പ​രി​ക്കി​ല്ല. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന്​ കാ​ര​ണ​മെ​ന്നാ​ണ്​ പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firegulf newsjubailmalayalam news
News Summary - fire-jubail-gulf news
Next Story