Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഫൈ​ബ​ർ ജി​ദ്ദ ജ​ന​റ​ൽ...

ഫൈ​ബ​ർ ജി​ദ്ദ ജ​ന​റ​ൽ മീ​റ്റ്

text_fields
bookmark_border
ഫൈ​ബ​ർ ജി​ദ്ദ ജ​ന​റ​ൽ മീ​റ്റ്
cancel
camera_alt

ഫൈ​ബ​ർ ജി​ദ്ദ ജ​ന​റ​ൽ മീ​റ്റ് നാ​ണി ഇ​സ്ഹാ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ജി​ദ്ദ: ബാ​ഗ്ദാ​ദി​യ്യ ഈ​സ്റ്റ് കെ.​എം.​സി.​സി​ക്ക് കീ​ഴി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച 'ഫൈ​ബ​ർ ജി​ദ്ദ'​യു​ടെ ആ​റാ​മ​ത് വാ​ർ​ഷി​ക സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ബാ​ഗ്ദാ​ദി​യ ഈ​സ്റ്റ് കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ നാ​ണി ഇ​സ്ഹാ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സാ​ധാ​ര​ണ​ക്കാ​രാ​യ കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ സ​മ്പാ​ദ്യ​ശീ​ലം വ​ള​ർ​ത്തു​ക​യും നി​ക്ഷേ​പ​സാ​ധ്യ​ത​ക​ൾ ക​ണ്ടെ​ത്തു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് ഫൈ​ബ​ർ ജി​ദ്ദ​യു​ടെ ല​ക്ഷ്യ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഫൈ​ബ​ർ ജി​ദ്ദ രൂ​പ​വ​ത്ക​രി​ച്ച​ശേ​ഷം സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ളെ ത​ങ്ങ​ളു​ടെ വ​രു​മാ​ന​ത്തി​ൽ​നി​ന്ന് സ​മ്പാ​ദ്യ​ത്തി​ന്റെ​യും നി​ക്ഷേ​പ​ത്തി​ന്റെ​യും പ്രാ​ധാ​ന്യം ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞ​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഫൈ​ബ​ർ ജി​ദ്ദ ചെ​യ​ർ​മാ​ൻ അ​ബു ക​ട്ടു​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​മു​ഖ ട്രാ​ൻ​സ്ഫ​ർ​മേ​റ്റി​വ് എ​ജു​ക്കേ​ഷ​ന​ലി​സ്റ്റും അം​ബാ​സ​ഡ​ർ ടാ​ല​ൻ​റ്​ അ​ക്കാ​ദ​മി ഡ​യ​റ​ക്ട​റു​മാ​യ ന​സീ​ർ വാ​വ​ക്കു​ഞ്ഞ് ആ​ല​പ്പു​ഴ 'തോ​ട്ട് പ്രൊ​വോ​ക്കി​ങ്' സെ​ഷ​ന് നേ​തൃ​ത്വം ന​ൽ​കി.

സൗ​ദി സ​ർ​ക്കാ​റി​ന്റെ 'വി​ഷ​ൻ 2030'​ന്റെ ​ഭാ​ഗ​മാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന സൗ​ദി അ​റേ​ബ്യ​യി​ലെ നി​ക്ഷേ​പ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചും നി​ർ​മാ​ണ മേ​ഖ​ല​യി​ൽ വ​രാ​നി​രി​ക്കു​ന്ന അ​വ​സ​ര​ങ്ങ​ളെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

സൗ​ദി വി​പ​ണി​ക​ളി​ലെ നി​ക്ഷേ​പ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള സം​ശ​യ​ങ്ങ​ൾ​ക്ക് പ്ര​മു​ഖ സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ൻ ആ​ഷി​ർ കു​റു​വ മ​റു​പ​ടി പ​റ​ഞ്ഞു. ഷ​ബീ​റ​ലി കോ​ഴി​ക്കോ​ട് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും മു​ഹ​മ്മ​ദ് റ​ഫീ​ഖ് കൂ​ള​ത്ത് സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

കെ.​എം.​സി.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ല​ത്തീ​ഫ് മു​സ്‌​ലി​യാ​ര​ങ്ങാ​ടി ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തി. ടി.​കെ. അ​ബ്ദു​റ​ഹ്മാ​ൻ, ഖാ​ലി​ദ് പാ​ള​യാ​ട്ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഷ​ബീ​ർ അ​ലി കോ​ഴി​ക്കോ​ട് സ്വാ​ഗ​ത​വും ടി.​പി. റാ​ഫി വ​ളാ​ഞ്ചേ​രി ന​ന്ദി​യും പ​റ​ഞ്ഞു.

നാ​സ​ർ പാ​ക്ക​ത്ത് ഖി​റാ​അ​ത്ത് ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jeddah General Meet
News Summary - Fiber Jeddah General Meet
Next Story