Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ്​...

കോവിഡ്​ പ്രതിസന്ധിയിലും പരിമിതമായ ആളുകളുമായി ഇരുഹറമുകളിലും പെരുന്നാൾ നമസ്​കാരം

text_fields
bookmark_border
കോവിഡ്​ പ്രതിസന്ധിയിലും പരിമിതമായ ആളുകളുമായി ഇരുഹറമുകളിലും പെരുന്നാൾ നമസ്​കാരം
cancel

ജിദ്ദ: കോവിഡ്​ പ്രതിസന്ധിയിലും പരിമിതമായ ആളുകൾ പ​െങ്കടുത്ത ഇൗദുൽ ഫിത്വർ നമസ്​കാരം ഇരുഹറമുകളിലും നടന്നു. കോവിഡ്​ മുൻകരുതൽ നടപടികളുടെ  ഭാഗമായി ഇരു പള്ളികളിലും പൊതുജനങ്ങളെ​ പ്രാർഥനക്കെത്തുന്നതിൽ നിന്ന്​ തടഞ്ഞിരുന്നു.

ഹറം ജീവനക്കാരും സുരക്ഷ ഉദ്യോഗസ്​ഥരും തൊഴിലാളികളും ഹറമിൽ  അനിവാര്യമായും ഉണ്ടാകേണ്ടവരും മാത്രമായിരുന്നു നമസ്​കാരത്തിൽ പ​െങ്കടുത്തത്​. മസ്​ജിദുൽ ഹറാമിൽ നടന്ന ഇൗദ്​ നമസ്​കാരത്തിനും ഖുത്തുബക്കും ഡോ. സ്വാലിഹ്​ ബിൻ അബ്​ദുല്ല ബിൻ ഹുമൈദ്​ നേതൃത്വം നൽകി.

പരീക്ഷണങ്ങളും പ്രയാസങ്ങളും ദുഃഖവും സന്തോഷവും മാറിമാറി വരുമെന്നും അവ എന്നെന്നും  നിലനിൽക്കുകയില്ലെന്നും ക്ഷമാപൂർവവും പ്രാർഥനാനിരതമായും ജീവിക്കണമെന്നും ഹറം ഇമാം വിശ്വാസികളെ ഉദ്​ബോധിപ്പിച്ചു.

പരീക്ഷണങ്ങൾ യഥാർഥ വിശ്വാസികൾ  ആരെന്ന്​ തിരിച്ചറിയാൻ സഹായിക്കും. അല്ലാഹുവാണ്​ മഹാനെന്നും മനുഷ്യൻ വളരെ ദുർബലനാണെന്നും മനസിലാക്കണം​. എത്ര നിസ്സാരമായ അണുവാണ്​ നിരവധി  പേരുടെ മരണത്തിനും ലോകത്തി​​​െൻറ പ്രതിസന്ധിക്കും കാരണമായത്​. ജനങ്ങളെ വീടകങ്ങളിൽ തളച്ചിട്ടു. അതിർത്തികൾ അടച്ചു. വിമാനയാത്രകൾ നിലച്ചു.  അടിയന്തിരാവസ്​ഥ പ്രഖ്യാപിച്ചു. സ്​കൂളുകളും പള്ളികളും അടച്ചു. ​​​ലോക സമ്പദ്​വ്യവസ്​ഥയെ പിടിച്ചുകുലുക്കി. ആ​ഘോഷങ്ങളും പരിപാടികളും നിന്നു. വൻകിട  രാജ്യങ്ങൾ വരെ നിസഹയരായി. ഇതെല്ലാം മനുഷ്യ​​​െൻറ ബലഹീനത തുറന്നുകാട്ടുന്നതാണ്​. മനുഷ്യനെ അശ്രദ്ധയിൽ നിന്ന്​ ഉണർത്താനാണിത്​.

ശക്തനും പ്രതാപിയുമായ  ഏക​നായ ഒരാൾ തന്നെ നിയന്ത്രിക്കുന്നുണ്ടെന്ന കാര്യത്തിലേക്ക്​ നയിക്കുന്നതിനുമാണ്​​. മഹാമാരിയിൽ നിന്ന്​ ഒരുപാട്​ പഠിക്കാനുണ്ട്​. പ്രയാസങ്ങളും കഷ്​ടപാടുകളും  എന്താണെന്ന്​ പഠിച്ചു. അത്​ കൂടാതെ പ്രതിസന്ധികൾ നേരിടു​േമ്പാൾ നാം ക്ഷമ ശീലിക്കണം. അത്​ ഹൃദയത്തിന്​ കരുത്ത്​ പകരും, കുറ്റബോധം ഇല്ലാതാക്കും, അഹങ്കാരം  ഇല്ലാതാക്കും, കൂടുതൽ ശ്രദ്ധാലുവാക്കും, ദൈവസ്​മരണ വർധിപ്പിക്കും, പ്രാർഥനകൾ അധികരിപ്പിക്കും. ഹൃദയലോലനും വിനയാന്വിതനുമാക്കും.

ദൈവത്തിന്​  കീഴുപ്പെടുന്നവനാക്കും തുടങ്ങിയ പഠനങ്ങളും നൽകുന്നു​ണ്ടെന്നും ഹറം ഇമാം പറഞ്ഞു. ഹൃദയങ്ങളെ അനുരഞ്​ജിപ്പിക്കുന്നതിനും വിദ്വേഷത്തി​​​െൻറയും അസൂയയുടെയും  മാലിന്യങ്ങൾ കഴുകി കളയുന്നതിനും ​ശത്രുതയുടെയും പകയുടെയും കാരണങ്ങൾ ഇല്ലാതാക്കുന്നതിനുമുള്ള അവസരമാണ്​ ഇൗദുൽ ഫിത്വർ. സമൂഹമാധ്യമങ്ങളിലുടെ  ആളുകൾക്കിടയിൽ സ്​നേഹവും സന്തോഷവും സൗഹാർദ്ദതയും ഉൗട്ടി ഉറപ്പിക്കാൻ ശ്രമിക്കണമെന്നും ഹറം ഇമാം വിശ്വാസികളെ ഉദ്​ബോധിപ്പിച്ചു.

മദീനയിലെ മസ്​ ജിദുന്നബവിയിൽ പെരുന്നാൾ നമസ്​കാരത്തിനും ഖുതുബക്കും ശൈഖ്​ അബ്​ദുല്ല ബിൻ അബ്​ദുറഹ്​മാൻ അൽബഇൗജാൻ നേതൃത്വം നൽകി. പാപമോചനത്തി​​​െൻറ  കവാടം റമദാൻ കഴിയുന്നതോടെ അടച്ചുപൂട്ടിയിട്ടില്ലെന്നും പാപമുക്തി നേടി കൂടുതൽ അല്ലാഹുവിലേക്ക്​ അടുക്കാൻ ഇനിയും ശ്രമിക്കണമെന്നും മസ്​ജിദുന്നബവി ഇമാം  പറഞ്ഞു. കുടുംബ ബന്ധങ്ങൾ ചേർക്കുകയും ജനങ്ങൾക്കിടയിൽ സ്​നേഹവും ​െഎക്യവും പ്രചരിപ്പിക്കുകയും ക്ഷമിക്കുകയും വിട്ടുവീഴച​ ചെയ്യുകയും വേണം. അതിനുള്ള  സുദിനമാണ്​ ഇൗദുൽ ഫിത്വറെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ സുരക്ഷ മുൻകരുതൽ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ്​ പെരുന്നാൾ നമസ്​കാരത്തിന്​ ആളുകളെ  ഹറമിനകത്തേക്ക്​ കടത്തിവിട്ടത്​​. സേവനത്തിനായി ആരോഗ്യ വകുപ്പി​​​െൻറയും റെഡ്​ക്രസൻറി​​​െൻറയും​ ജീവനക്കാരും രംഗത്തുണ്ടായിരുന്നു. കോവിഡ്​ സാഹചര്യത്തിൽ  ആരോഗ്യ സുരക്ഷ കണക്കിലെടുത്ത്​ ഇത്തവണ രാജ്യത്തെവിടെയും​ പള്ളികളി​ലോ ഇൗദ്​ ഗാഹുകളിലോ ഇൗദ്​ നമസ്​കാരമുണ്ടായിരുന്നില്ല. സുബ്​ഹി ബാങ്കിന്​ ശേഷം ഇൗദ്​  നമസ്​കാര സമയം വരെ പള്ളികളിൽ നിന്ന്​ തക്​ബീർ ധ്വനികൾ മുഴക്കാൻ മതകാര്യ മന്ത്രാലയം അനുവാദം നൽകിയിരുന്നു. സ്വദേശികളും വിദേശികളുമെല്ലാം വീടകങ്ങളിൽ  വെച്ചാണ്​ ഇൗദ്​ നമസ്​കാരം നിർവഹിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newseid 2020
News Summary - Eid Prayers in Saudi Arabia -Gulf news
Next Story