ഇ. ചന്ദ്രശേഖരന്‍ നായർ അനുസ്മരണം സംഘടിപ്പിച്ചു
text_fieldsദമ്മാം: നവയുഗം സാംസ്കാരികവേദി കേന്ദ്ര കമ്മിറ്റി ഇ.ചന്ദ്രശേഖരന്‍ നായർ അനുസ്മരണം സംഘടിപ്പിച്ചു. ചന്ദ്രശേഖരന്‍ നായർ കേരള രാഷ്ട്രീയത്തിലെ അതിരുകളില്ലാത്ത സൗഹൃദത്തിെൻറയും സൗമ്യതയുടെയും ദീപ്ത സാന്നിധ്യവും പ്രഗത്ഭനായ നിയമസഭാ സാമാജികനുമായിരുന്നുവെന്നും ആദര്‍ശ നിഷ്ഠയുള്ള നേതാവായിരുന്നുവെന്നും യോഗം അനുസ്മരിച്ചു. നവയുഗം ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ അനുശോചന പ്രമേയം അവതരിപ്പിച്ചു. സാജന്‍ കണിയാപുരം അധ്യക്ഷത വഹിച്ചു.
പ്രസിഡൻറ് ബെന്‍സിമോഹന്‍, നൗഷാദ് തഴവ, പി.ടി അലവി, മുഹമ്മദ് നജാത്തി , ഉണ്ണി പൂചെടിയല്‍, ജമാല്‍ വില്യാപ്പള്ളി, ഷാജി മതിലകം, ലീന ഉണ്ണികൃഷ്ണന്‍, അരുണ്‍ നൂറനാട്, ഹബീബ് അമ്പാടന്‍, വിജീഷ്, മീനു അരുണ്‍ എന്നിവര്‍ സംസാരിച്ചു. ദാസന്‍ രാഘവന്‍ സ്വാഗതവും അരുണ്‍ ചാത്തന്നൂര്‍ നന്ദിയും പറഞ്ഞു. ഇ.ചന്ദ്രശേഖരന്‍ നായരെകുറിച്ച് ഡോക്യുമെൻററി പ്രദര്‍ശിപ്പിച്ചു. ഷിബു കുമാര്‍, ശ്രീകുമാര്‍ വെള്ളല്ലൂര്‍, റെജി സാമുവല്‍, ബിജു വര്‍ക്കി, ഗോപകുമാര്‍, ഹനീഫ വെളിയംകോട്, മുനീര്‍ഖാന്‍, ഉണ്ണികൃഷ്ണന്‍, രേഞ്ചി കണ്ണാട്ട്, സനു മഠത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.