ദമ്മാം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ വാഴക്കാട് പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മയായ ദമ്മാം വാഴക്കാട് വെൽഫെയർ സെന്ററിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ദമ്മാം ഫൈസലിയയിൽ നടന്ന 21-ാം വാർഷിക പൊതുയോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
നൗഷാദ് കുനിയിൽ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. വാർഷിക പൊതുയോഗം അഫ്സൽ കയ്യൻകോട് ഉദ്ഘാടനം ചെയ്തു. ഷബീർ ആക്കോട് അധ്യക്ഷത വഹിച്ചു. വാർഷിക പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും യഥാക്രമം പി.ടി. റശീദും പി.ടി. അഷ്റഫും അവതരിപ്പിച്ചു.
കോവിഡ് സാഹചര്യങ്ങളുടെ പരിമിതികൾക്കുള്ളിലും 10 ലക്ഷത്തോളം രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. മുജീബ് കളത്തിൽ സ്വാഗതവും നഫീർ തറമ്മൽ നന്ദിയും പറഞ്ഞു. നശ്വ ഖിറാഅത്ത് നടത്തി.
ഭാരവാഹികൾ: പി.കെ. ഹമീദ് വാഴക്കാട് (പ്രസി.), ടി.കെ. ഷബീർ ആക്കോട് (ജന. സെക്ര.), പി.ടി. അഷ്റഫ് മുണ്ടുമുഴി (ട്രഷ.), നഫീർ തറമ്മൽ (സീനിയർ വൈ. പ്രസി.), പി.ടി. റശീദ് (ഓർഗ. സെക്ര.), കെ.പി. റഹ്മത്ത്, ഇ.കെ. അബ്ദുൽ ജബ്ബാർ, പി.പി. മുഹമ്മദ് (വൈ. പ്രസി.), മുഹമ്മദ് ഉനൈസ്, യാസർ തിരുവാലൂർ, എം.പി. ഫവാസ് (ജോ. സെക്ര.), ജാവിഷ് അഹമ്മദ് (റിലീഫ് കോഓഡിനേറ്റർ), ടി.കെ. ഷാഹിർ (സ്ക്രീനിങ് കമ്മിറ്റി കൺ.), മുജീബ് കളത്തിൽ (രക്ഷ.), ടി.കെ.കെ. ഹസൻ, മുജീബ് കളത്തിൽ, പി.കെ. ഹമീദ്, ജാവിഷ് അഹ്മദ്, പി.ടി. അഷ്റഫ് (സെക്രട്ടേറിയറ്റ് അംഗങ്ങൾ).