Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ ആറുപേർ കൂടി...

സൗദിയിൽ ആറുപേർ കൂടി മരിച്ച​​ു​​; 99 പേർ സുഖം പ്രാപിച്ചു

text_fields
bookmark_border
സൗദിയിൽ ആറുപേർ കൂടി മരിച്ച​​ു​​; 99 പേർ സുഖം പ്രാപിച്ചു
cancel

റിയാദ്​: സൗദി അറേബ്യയിൽ കോവിഡ്​ ബാധിച്ച് ആറുപേർ കൂടി ബുധനാഴ്ച മരിച്ചു. അഞ്ച്​ വിദേശി പൗരന്മാരും ഒരു സൗദി പൗര നുമാണ്​ മരിച്ചത്​. മൂന്ന്​ പ്രവാസികളും സൗദിയും മദീനയിലും ഒാരോ പ്രവാസികൾ മക്കയിലും റിയാദിലുമാണ്​ മരിച്ചത്​. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 16 ആയി.

ബുധനാഴ്​ച പുതുതായി 99 പേർ കൂടി സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 165 ആയി ഉയർന്നു. 157 പേർക്ക് പുതുതായി കോവിഡ്​ ബാധ സ്ഥിരീകരിച്ചതായും രാജ്യത്തെ ആ​കെ രോഗബാധിതരുടെ എണ്ണം 1720 ആയി ഉയർന്നതായും സൗദി ആരോഗ്യമന്ത്രാലയ വക്താവ്​ ഡോ. മുഹമ്മദ്​ അബ്​ദുൽ അലി വാർത്താസ​േ​മ്മളനത്തിൽ അറിയിച്ചു.

രോഗമുക്തരൊഴികെ ബാക്കിയുള്ളവർ ചികിത്സയിൽ തുടരുകയാണ്​. 30 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്​. ഇന്ന്​ രോഗം സ്ഥിരീകരിച്ചവരിൽ ഏറ്റവും കൂടുതൽ മദീനയിലാണ്​, 78 പേർ. മക്കയിൽ 55ഉം റിയാദിൽ ഏഴും ഖത്വീഫിൽ ആറും ജിദ്ദയിലും ഹുഫൂഫിലും മൂന്നുവീതവും തബൂക്ക്​, താഇഫ്​ എന്നിവിടങ്ങളിൽ രണ്ട്​ വീതവും അൽഹനാക്കിയയിൽ ഒന്നുമാണ്​ പുതിയ കേസുകൾ റിപ്പോർട്ട്​ ചെയ്​തത്​.

പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ മാത്രം കോവിഡ്​ ബാധിത രാജ്യത്ത്​ നിന്ന്​ സൗദിയിൽ തിരിച്ചെത്തിയതാണ്​. ബാക്കി 156 പേർക്കും നേരത്തെ രോഗം ബാധിച്ചവരിൽ നിന്ന്​ പകർന്നതാണ്​.

Show Full Article
TAGS:covid 19 gulf news 
Next Story