Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി​യി​ൽ വ​നി​ത...

സൗ​ദി​യി​ൽ വ​നി​ത അ​ഭി​ഭാ​ഷ​ക​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന

text_fields
bookmark_border
സൗ​ദി​യി​ൽ വ​നി​ത അ​ഭി​ഭാ​ഷ​ക​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന
cancel

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ നീ​തി​ന്യാ​യ മ​ന്ത്രാ​ല​യ​ത്തി​െൻറ ലൈ​സ​ൻ​സു​ള്ള വ​നി​ത അ​ഭി​ഭാ​ഷ​ക​രു​ടെ എ​ണ്ണം 61 ശ​ത​മാ​നം എ​ന്ന തോ​തി​ൽ വ​ർ​ധി​ച്ച​താ​യി മ​ന്ത്രാ​ല​യ​ത്തി​ലെ വ​നി​ത വി​ഭാ​ഗം മേ​ധാ​വി നൂ​റ അ​ൽ​ഗു​നൈം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ വ​നി​ത അ​ഭി​ഭാ​ഷ​ക​രു​ടെ എ​ണ്ണം 1029 ആ​യി ഉ​യ​ർ​ന്നു. 2019 അ​വ​സാ​ന​ത്തി​ൽ വ​നി​ത അ​ഭി​ഭാ​ഷ​ക​ർ 618 ആ​യി​രു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം 411 വ​നി​ത അ​ഭി​ഭാ​ഷ​ക​ർ​ക്ക് ലൈ​സ​ൻ​സ് അ​നു​വ​ദി​ച്ചു. നീ​തി​ന്യാ​യ മ​ന്ത്രാ​ല​യ​ത്തി​െൻറ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ക​ഴി​ഞ്ഞ വ​ർ​ഷം വ​നി​ത വി​ഭാ​ഗം ആ​രം​ഭി​ച്ച് മ​ന്ത്രാ​ല​യ​ത്തി​ൽ വ​നി​ത​ക​ൾ ഔ​ദ്യോ​ഗി​ക ജീ​വ​ന​ക്കാ​രാ​യി പ്ര​വേ​ശി​ച്ചു. നി​ല​വി​ൽ നീ​തി​ന്യാ​യ മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ൽ 1814 വ​നി​ത ജീ​വ​ന​ക്കാ​രാ​ണു​ള്ള​ത്.

മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന ഇ​വ​ർ ക​ഴി​ഞ്ഞ വ​ർ​ഷം 30,500ലേ​റെ ​ക​ക്ഷി​ക​ൾ​ക്ക്​ വേ​ണ്ടി അ​ഭി​ഭാ​ഷ​ക സേ​വ​നം ന​ൽ​കി.

നി​ല​വി​ൽ കോ​ട​തി​ക​ളി​ലും നോ​ട്ട​റി പ​ബ്ലി​ക് ഓ​ഫി​സു​ക​ളി​ലും വ​നി​ത അ​ഭി​ഭാ​ഷ​ക​ർ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു​ണ്ട്. ലൈ​സ​ൻ​സു​ള്ള അ​ഭി​ഭാ​ഷ​ക​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും അ​വ​രു​ടെ സേ​വ​ന​വും നീ​തി​ന്യാ​യ മ​ന്ത്രാ​ല​യ​ത്തി​െൻറ പോ​ർ​ട്ട​ൽ വ​ഴി ല​ഭ്യ​മാ​ണ്.

ക​ക്ഷി​ക​ളും അ​ഭി​ഭാ​ഷ​ക​രും ത​മ്മി​ലു​ള്ള ആ​ശ​യ​വി​നി​മ​യം എ​ളു​പ്പ​മാ​ക്കാ​ൻ അ​ഭി​ഭാ​ഷ​ക​െൻറ പേ​രോ ന​ഗ​ര​ത്തി​െൻറ പേ​രോ ഉ​പ​യോ​ഗി​ച്ച് സെ​ർ​ച്ച് ചെ​യ്യാ​ൻ സൈ​റ്റി​ൽ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia
News Summary - Big increase in the number of female speakers in Saudi Arabia
Next Story