അറബ്​ ഉച്ചകോടിക്ക്​ തുടക്കം; ഫലസ്​തീൻ കഴിഞ്ഞേ സൗദിക്ക്​ മറ്റ്​ വിഷയങ്ങളുള്ളൂ- സൽമാൻ രാജാവ്​

ദഹ്​റാൻ (ദമ്മാം): അറബ്​ രാജ്യങ്ങളുടെ ഉച്ചകോടി ദമ്മാമിൽ തുടങ്ങി. 22 രാഷ്​ട്ര നേതാക്കൾ സംബന്ധിക്കുന്ന സമ്മേളനത്തിൽ യു.എൻ സെക്രട്ടറി ജനറൽ അ​േൻറാണിയോ ഗുട്ടറസും സംബന്ധിക്കുന്നുണ്ട്​. സൗദി ഭരണാധികാരി സൽമാൻ രാജാവി​​​െൻറ അധ്യക്ഷതയിലാണ്​ ഉച്ചകോടി നടക്കുന്നത്​. ഫലസ്​തീൻ വിഷയം തന്നെയാണ്​ സൗദി അറേബ്യയുടെ പരിഗണനാവിഷയങ്ങളിൽ മുഖ്യമെന്ന്​ സൽമാൻ രാജാവ്​ പ്രഖ്യാപിച്ചു. ഖുദ്​സ്​ തലസ്​ഥാനമായ ഫലസ്​തീൻ വേണമെന്ന്​ അദ്ദേഹം പറഞ്ഞു. അക്കാര്യത്തിൽ മറ്റൊരാലോചന സാധ്യമല്ല. ഹൂതികളെ പിന്തുണക്കുന്ന ഇറാനെ നിലക്ക്​ നിർത്താൻ ലോകരാജ്യങ്ങൾ രംഗത്ത്​ വരണമെന്ന്​ അദ്ദേഹം ആഹ്വാനം ചെയ്​തു.

ജോർഡൻ രാജാവ്​ അബ്​ദുല്ല രണ്ടാമൻ ഉച്ചകോടി ഉദ്​ഘാടനം ചെയ്​തു. അമേിക്കൻ എംബസി ജറൂസലമിലേക്ക്​ മാറ്റാനുള്ള ട്രംപി​​​െൻറ തീരുമാനത്തെ അദ്ദേഹം അപലപിച്ചു. അറബ്​ മേഖല നേരിടുന്ന വെല്ലുവിളികൾ പ്രധാനപ്പെട്ടതും അപകടകരവുമാണെന്ന്​  അറബ്​ ലീഗ്​ സെക്രട്ടറി ജനറൽ അബുൽ ഗൈത്​ പറഞ്ഞു. സിറിയയെ നശിപ്പിക്കുന്നതിൽ ആ രാജ്യത്തെ ഭരണാധികാരികൾക്ക്​ പങ്കുണ്ടെന്ന്​ അദ്ദേഹം പറഞ്ഞു. ഉച്ചകോടി പുരോഗമിക്കുകയാണ്​.


സൗദി കിരീടാവകാശി മുഹമ്മദ്​ ബിൻ സൽമാൻ സമ്മേളനത്തിൽ  സംബന്ധിക്കുന്നുണ്ട്​. ഞായറാഴ്​ച സൗദി സമയം ഉച്ചക്ക്​ രണ്ടരയോടെയാണ്​ സമ്മേളനത്തിന്​ തുടക്കമായത്​. ദഹ്​റാനിലെ കിങ്​ അബ്​ദുൽ അസീസ്​ സ​​െൻറർ ഫോർ കൾച്ചറിലാണ്​ സമ്മേളനം നടക്കുന്നത്​. രാഷ്​ട്രനേതാക്കളെ സൽമാൻ രാജാവ്​ സ്വീകരിച്ചു. അറബ്​ രാജ്യങ്ങളുടെ ​െഎക്യം ശക്​തിപ്പെടുത്തുന്ന സമ്മേളനത്തെ ലോകം ഉറ്റു നോക്കുകയാണ്​. സിറിയയിൽ പടിഞ്ഞാറൻ രാജ്യങ്ങൾ നടത്തിയ ആക്രമണത്തെ ഉച്ചകോടി പിന്തുണക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.


മേഖലയിലെ രാഷ്​ട്രീയ, സാമൂഹിക,സാമ്പത്തിക,  വിഷയങ്ങൾ ചർച്ച ചെയ്യും.   ഇറാൻ മേഖലയിൽ സൃഷ്​ടിക്കുന്ന ഭീഷണി ചെറുക്കാൻ അറബ്​ രാജ്യങ്ങളുടെ ഒറ്റക്കെട്ടായ നീക്കങ്ങൾക്ക്​ ഉച്ചകോടി ശക്​തമായ തീരുമാനങ്ങളെടുക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. പ്രത്യേകിച്ച്​ സൗദി അറേബ്യക്ക്​ നേരെ ഹൂതികൾ നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങൾക്ക്​ ഇറാൻ പിന്തുണ നൽകുന്നു എന്ന്​ സൗദി തെളിവ്​ സഹിതം ആരോപിക്കുന്ന പശ്​ചാത്തലത്തിൽ ഇനിയുള്ള കൂടുതൽ ചർച്ചകളിൽ ഇത്​ ഇടം പിടിക്കും ​. മേഖലയിൽ തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരായ നടപടി ശക്​തമാക്കുന്ന തീരുമാനങ്ങളുമുണ്ടാകുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. അറബ്​ മേഖലയുടെ പരിസ്​ഥിതി സംരക്ഷണം, ജലലഭ്യത, തൊഴിലില്ലായ്​മ, സാമ്പത്തിക പരിഷ്​കരണ നടപടികൾ എന്നിവയും ഉച്ചകോടി ചർച്ച ചെയ്യുന്നുണ്ട്​.   
 

Loading...
COMMENTS