ആദ്യ ഹജ്ജ്​ വിമാനം  14ന്​ മദീനയിലെത്തും

09:03 AM
12/07/2018
(file photo)
ജിദ്ദ: ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ്​ വിമാനം ജൂലൈ 14 ന്​ മദീനയിലെത്തും. 410 യാത്രക്കാരുമായി ന്യൂഡൽഹിയിൽ നിന്നാണ്​ ആദ്യ വിമാനം. ജൂലൈ 29 നാണ്​ ജിദ്ദയിലേക്കുള്ള ആദ്യ വിമാനം. ചെന്നൈയിൽ നിന്നുള്ള വിമാനത്തിൽ 420 തീർഥാടകരുണ്ടാകും. ആഗസ്​റ്റ്​ ഒന്നിന്​ കൊച്ചിയിൽ നിന്നാണ്​ കേരളത്തിൽ നിന്നുള്ള ആദ്യവിമാനം. മൊത്തം 234 സർവീസുകളാണ്​ മദീനയിലേക്ക്​ വരുന്നത്​. 67,302 യാത്രക്കാരാണ്​​ മദീനയിൽ​ ഇറങ്ങുക. ന്യൂഡൽഹി, ഗയ, ഗോവ, ഗുവഹാത്തി, കൊൽക്കത്ത, ലക്​നോ, മംഗലാപുരം, ശ്രീനഗർ, വരാണസി എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളാകും മദീനയിലെത്തുന്നത്​. 
ജിദ്ദയിൽ എത്തുക മൊത്തം 209 സർവീസുകളാണ്​. 61,400 ഹാജിമാർ ഇൗ വിമാനങ്ങളിലെത്തും. അഹമദാബാദ്​, ഒൗറംഗാബാദ്​, ബാംഗ്ലൂർ, ഭോപാൽ, ചെന്നൈ, കൊച്ചി, ഹൈദരാബാദ്​, ജയ്​പൂർ, മുംബൈ, നാഗ്​പൂർ, റാഞ്ചി എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളാകും ജിദ്ദയിൽ ഇറങ്ങുന്നത്​. ആഗസ്​റ്റ്​ 16 ന്​ ജയ്​പൂരിൽ നിന്നാണ്​​ അവസാന വിമാനം.
Loading...
COMMENTS