‘സദയ’ ഏഴാം വാര്‍ഷികം ആഘോഷിച്ചു

09:12 AM
30/04/2018
ജിദ്ദ: അബ്്ദുല്‍ ലത്തീഫ് ജമീല്‍ കമ്പനി മലയാളി കുടുംബിനികളുടെ കൂട്ടായ്മ (സദയ) ഏഴാം വാര്‍ഷികം ആഘോഷിച്ചു. പരിപാടിയില്‍ പ്രസിഡൻറ് ശബ്ന ഫസല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുനീബ അലി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മിര്‍സ ശരീഫ് മുഖ്യാതിഥിയായിരുന്നു. ‘സദയ’യുടെ ഉപഹാരം അബു ചുള്ളിയോട് ശരീഫിനു നല്‍കി. കുട്ടികള്‍ക്കും, സ്ത്രീകള്‍ക്കും വിവിധ ഭാഗങ്ങളിലായി നടത്തിയ മത്സരങ്ങളിലെ വിജയികൾക്കുളള സമ്മാനം വിതരണം ചെയ്തു. 
 പ്രവാസം അവസാനിപ്പിച്ച്​ മടങ്ങുന്ന മുന്‍ ട്രഷറർ റഹ്​മത്ത് സൈനുദ്ദീന് ശബ്നം ബഷീര്‍ ഉപഹാരം നല്‍കി. റജീന നൗഷാദും ഷഫ്ന റസാക്കും ചേര്‍ന്നു നടത്തിയ  ഫാമിലി ക്വിസ് മത്സരത്തില്‍ ഹംസ വലിയാടനും ഭാര്യ ഹഫ്സതും ഒന്നാമതെത്തി. 
ബഷീര്‍ അമ്പലവന്‍ നടത്തിയ ഓണ്‍ ലൈന്‍ ക്വിസിൽ ഖുസ്രു അലി ഒന്നാമനായി. ഫഹിദ മന്‍സൂര്‍, രമ്യ അജിത്‌, രത്ന കാര്‍ത്തിക്, ഹാല റാസിക്ക്, ഷഫ്നാ, ഷബ്ന എന്നിവര്‍ കുട്ടികളുടെ കലാപരിപാടികൾ നിയന്ത്രിച്ചു.  
 പരിപാടികൾക്ക്​ ഫസല്‍, റസാക്ക്, അലി, മന്‍സൂര്‍, നൗഷാദ്, കാര്‍ത്തിക് എന്നിവര്‍ നേതൃത്വം നല്‍കി. 
ഫിനിയ ജൈസല്‍, ഹിബ ഇസ്മായില്‍ സുഹ്റ റാസിക് എന്നിവർ അവതാരകരായിരുന്നു. ജലീല റഷീദ് അലി സ്വാഗതം പറഞ്ഞു. 
COMMENTS