Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅവസാന വെള്ളിയും...

അവസാന വെള്ളിയും ഖത്​മുൽ ഖുർആനും: ഇരുഹറമുകളും ഭക്​തിസാന്ദ്രം

text_fields
bookmark_border
അവസാന വെള്ളിയും ഖത്​മുൽ ഖുർആനും: ഇരുഹറമുകളും ഭക്​തിസാന്ദ്രം
cancel
camera_alt????????? ?????? ? ????? ????????? ??? ????????? ?? ????????? ????? ??????????????
ജിദ്ദ: റമദാൻ അവസാന വെള്ളിയും ഖത്​മുൽ ഖുർആനും (ഖുർആൻ ഒരാവർത്തി പൂർത്തീകരിക്കൽ) ഒരുമിച്ച്​ വന്നതോടെ മക്ക ഹറമിൽ തീർഥാടകരുടെ വൻ തിരക്ക്​. ഇന്നലെ നടന്ന ജുമുഅ നമസ്​കാരത്തിലും ഖത്​മുൽ ഖുർആൻ പ്രാർഥനകളിലും സ്വദേശികളും വിദേശികളും തീർഥാടകരുമായി ലക്ഷക്കണക്കിനാളുകൾ പ​​​െങ്കടുത്തു​.  27ാം രാവിൽ 15 ലക്ഷം വിശ്വാസികളാണ്​ മക്കയിൽ സംഗമിച്ചത്​.​ രാജ്യ​ത്തെ വിദൂര മേഖലകളിൽ നിന്നും ഗൾഫ്​ നാടുകളിൽ നിന്നുമെത്തിയ തീർഥാടകർ 27ാം രാവ്​ പിന്നിട്ടതോടെ മക്കയോട്​ വിട പറഞ്ഞിരുന്നുവെങ്കിലും വെള്ളിയാഴ്​ച തിരക്കിന്​ ഒട്ടും കുറവുണ്ടായിരുന്നില്ല. ജുമുഅ നമസ്​കാര വേളയിൽ ഹറമി​​െൻറ മുഴുവൻ നിലകളും നിറഞ്ഞുകവിഞ്ഞു. കടുത്ത ചൂട്​ വകവെക്കാ​െത പതിനായിരങ്ങളാണ്​ ഹറമിന്​  ചുറ്റുമുള്ള മുറ്റങ്ങളിൽ  ജുമുഅ നമസ്​കാരം നിർവഹിച്ചത്​​. രാത്രി നമസ്​കാരങ്ങളിലും നല്ല തിരക്കാണ്​ അനുഭവപ്പെട്ടത്​. മുറ്റങ്ങളിൽ സ്​ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ നമസ്​കാര സ്​ഥലങ്ങളും വഴികളുമൊരുക്കിയത്​ തിരക്ക്​ നിയന്ത്രിക്കാൻ  സഹായിച്ചു. വൈകിയെത്തിയവരെ കിങ്​ അബ്​ദുല്ല ഹറം വികസന കെട്ടിടത്തിൽ പൂർത്തിയായ സ്​ഥലങ്ങളിലേക്ക്​  പൊലീസ്​ തിരിച്ചുവിട്ടു.  ഇവിടങ്ങളിൽ വിപുലമായ സൗകര്യമാണ്​ ഒരുക്കിയത്​. അവസാന വെള്ളിയും ഖത്​മുൽ ഖുർആനും ഒരുമിച്ചു വരു​േമ്പാഴുണ്ടാകുന്ന തിരക്ക്​ മുൻകൂട്ടി കണ്ട്​ അധികൃതർ വലിയ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു.  പൊലീസ്​, ഹറം സുരക്ഷ സേന, ട്രാഫിക്ക്​ എന്നിവക്ക്​ പുറമെ  അടിയന്തിര പ്രത്യേക സേന, ഹജ്ജ്​ ഉംറ സേന, ഡിപ്​ളോമാറ്റിക്ക്​ സേന, പൊതു സുരക്ഷ വകുപ്പിന്​ കീഴിലെ ട്രൈയിനിങ്​ വിഭാഗങ്ങൾ എന്നിവരെ ഹറമിനകത്തും പുറത്തു മുറ്റങ്ങളിലും വിന്യസിച്ചിരുന്നു. 
 മസ്​ജിദുൽ ഹറാമിലെ ജുമുഅ ഖുതുബക്കും നമസ്​കാരത്തിനും  ശൈഖ്​ ഡോ. സ്വാലിഹ്​ ബിൻ മുഹമ്മദ്​ ആൽ ത്വാലിബ്​ നേതൃത്വം നൽകി. റമദാ​​െൻറ അവശേഷിക്കുന്ന മണിക്കൂറുകൾ നന്മയിൽ മുന്നേറാനും പാപമോചനത്തിനും ഉപ​യോഗപ്പെടുത്തണമെന്ന്​ ഹറം ഇമാം പറഞ്ഞു. ചില അവസാന മണിക്കൂറുകൾ നല്ല പര്യവാസാനമാണ്​ സമ്മാനിക്കുക. റമദാനിൽ നേടിയെടുത്ത ജീവിതവിശുദ്ധി ഇനിയുള്ള മാസങ്ങളിലും നിലനിർത്തണം. ​ 
മദീനയിലെ മസ്​ജിദുന്നബവിയിൽ നടന്ന ജുമുഅ നമസ്​കാരത്തിലും ഖത്​മുൽ ഖുർആനിലും അഞ്ച്​ ​​​​​​ലക്ഷത്തിലധികമാളുകൾ പ​​​െങ്കടുത്തു.  തിരക്കൊഴിവാക്കാനും മികച്ച സേവനങ്ങൾക്കും​ മസ്​ജിദുന്നബവി കാര്യാലയം ആവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നു. മസ്​ജിദുൽ ഹറം കാര്യാലയത്തിന്​ കീഴിൽ സ്​ത്രീകളും പുരുഷന്മാരുമായി 5000ത്തിലധികം പേർ സേവനത്തിന്​ രംഗത്തുണ്ടായിരുന്നു. 
ജുമുഅ ഖുതുബക്കും നമസ്​കാരത്തിനും ശൈഖ്​ അബ്​ദുൽ ബാരി ബിൻ അവാദ്​ അൽസുബൈത്തി നേതൃത്വം നൽകി. റമദാൻ പാഠശാലയും ഗുണപാഠവുമാണ്​. ആ മാസത്തിൽ അല്ലാഹുവിനോട്​ ദൈവഭക്​തി എങ്ങനെയുണ്ടാകുമെന്ന്​ വിശ്വാസികൾ പഠിക്കുകയാണ്​. ​റമദാൻ അവസാനിക്കു​ന്നോടെ പുണ്യങ്ങൾ അവസാനിക്കുന്നില്ലെന്നും ഹറം ഇമാം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story