വാഴത്തോട്ടത്തില്‍ വന്‍ മദ്യ ശേഖരം പിടികൂടി; 11 പേര്‍ അറസ്റ്റില്‍
text_fieldsജീസാന്‍: വാഴത്തോട്ടത്തില്‍ സൂക്ഷിച്ചിരുന്ന വന്‍ മദ്യ ശേഖരം പൊലീസ് പിടികൂടി. മദ്യം നിര്‍മിക്കുന്നതിനുള്ള സാമഗ്രഹികളും വീപ്പകളും ഗ്യാസ് സിലിണ്ടറുമുള്‍പ്പെടെയാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ഫീഫയിലെ തോട്ടത്തില്‍ നടത്തിയ പരിശോധനയിലാണ് മണ്ണിനടിയില്‍ കുഴിച്ചിട്ടിരുന്ന ശേഖരം കണ്ടത്തെിയത്. അഞ്ചു നിര്‍മാണ യൂനിറ്റുകളും പിടികൂടിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആഫ്രിക്കന്‍ വംശജരായ 11 പേരെ അറസ്റ്റു ചെയ്തു. കൃഷിയുടെ മറവില്‍ വിദഗ്ധമായി വാറ്റ് നടത്തിയിരുന്നവരാണ് പ്രതികള്‍. 25 ലിറ്ററിന്‍െറ 250 വീപ്പകള്‍ തോട്ടത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടത്തെി.
ഏക്കറുകള്‍ കണക്കിന് വിസ്തൃതിയുള്ള തോട്ടങ്ങള്‍ പാട്ടത്തിനെടുത്ത് നടത്തിയിരുന്നവരാണ് പിടിയിലായവര്‍. ഇവരില്‍ നിന്ന് മൂന്ന് വാഹനങ്ങളും നാലു വലിയ ടാങ്കുകളും പിടിച്ചെടുത്തു. ഇവ മോഷ്ടിച്ചതാണെന്ന ്അന്വേഷണത്തില്‍ വ്യക്തമായി. വനിതകളുള്‍പ്പെടെയുള്ള 25 പേരടങ്ങുന്ന സംഘമാണ് മദ്യ നിര്‍മാണം നടത്തിയിരുന്നതെന്ന് ജീസാന്‍ മേഖല പൊലീസ് മേധാവി മേജര്‍ ജനറല്‍ നാസര്‍ ബിന്‍ സാലിഹ് അറിയിച്ചു.
ഇതില്‍ 11 പേരാണ് പിടയിലായത്. ബാക്കിയുള്ളവര്‍ക്ക് വേണ്ടി അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. പിടികൂടിയ മദ്യവും നിര്‍മാണ സാമഗ്രികളും അധികൃതര്‍ നശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.