Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅശ്രദ്ധമായി ...

അശ്രദ്ധമായി  റോഡുമുറിച്ചുകടക്കുന്നവര്‍ക്ക് 100 റിയാല്‍ പിഴ

text_fields
bookmark_border
അശ്രദ്ധമായി  റോഡുമുറിച്ചുകടക്കുന്നവര്‍ക്ക് 100 റിയാല്‍ പിഴ
cancel

ദമ്മാം: ഗതാഗത നിയമരംഗത്ത് പരിഷ്കാരങ്ങള്‍ക്ക് തീരുമാനം. അശ്രദ്ധമായി റോഡുമുറിച്ചുകടക്കുന്നവരില്‍ നിന്ന് 100 റിയാല്‍ പിഴയീടാക്കുമെന്ന് ട്രാഫിക് ഡയറക്ടര്‍ മേജര്‍ ജനറല്‍ അബ്ദുല്ല അല്‍ സഹ്റാനി വ്യക്തമാക്കി. അശ്രദ്ധമായും സീബ്ര ലൈന്‍ അവഗണിച്ചും റോഡുമുറിച്ചു കടക്കുന്നവര്‍ക്ക് അപ്പോള്‍ തന്നെ പിഴ നല്‍കും. 
ഇതിനായി റോഡുകളിലെ നിരീക്ഷണം കര്‍ക്കശമാക്കും. കാറില്‍ നിന്ന് സിഗരറ്റുകുറ്റികള്‍ വലിച്ചെറിയുന്നവര്‍ക്ക് 100 റിയാല്‍ പിഴയീടാക്കാനും തീരുമാനമായി. ഈ പറഞ്ഞ നിയമലംഘനങ്ങള്‍ക്ക് പുറമേ, നിയമവിരുദ്ധമായ വാഹന സാമഗ്രികള്‍ ഉപയോഗിക്കുക, അശ്ളീലവും അമാന്യവുമായ സ്റ്റിക്കറുകള്‍ പതിപ്പുക എന്നിവയും ശിക്ഷ നല്‍കാവുന്ന കുറ്റങ്ങളുടെ ഗണത്തില്‍ പെടുത്തിയിട്ടുണ്ട്. പാര്‍ക്ക് ചെയ്യാന്‍ പാടില്ലാത്ത സ്ഥലങ്ങളില്‍ വാഹനം ഉപേക്ഷിച്ചുപോകുക, വാഹനങ്ങളില്‍ നിന്ന് എന്തെങ്കിലും പുറത്തേക്കെറിയുക, നമ്പര്‍ പ്ളേറ്റില്ലാതെ വാഹനമോടിക്കുക എന്നിവക്കും ഇനി ശിക്ഷ ലഭിക്കും.

Show Full Article
TAGS:saudi road 
Next Story