ഇസ്ലാമികസൈനിക സഖ്യം സമാധാനത്തിന്‍െറ റൂട്ട്മാപ് - ഡോ. സുദൈസ്
text_fieldsറിയാദ്: ഭീകരതക്കെതിരായ പ്രതിരോധത്തിന്് രൂപവത്കരിച്ച ഇസ്ലാമിക സൈനികസഖ്യം ‘സുവ്യക്തവും മഹത്തരവുമായ വിജയമാണെന്ന്് ഇരുഹറം കാര്യാലയ മേധാവി ഡോ. ശൈഖ് അബ്്ദുറഹ്മാന്‍ അസ്സുദൈസ് പ്രസ്താവിച്ചു.
ഇസ്ലാമികസമൂഹത്തിന് ജയവും അന്തസ്സും സമാധാനവും തിരിച്ചുപിടിക്കാനുള്ള റൂട്ട് മാപാണ് ചരിത്രപരമായ ഈ തീരുമാനം. അതിനാല്‍ മുസ്ലിം സമൂഹം പരസ്പരം സഹകരിച്ച് സഖ്യശ്രമത്തിന് പിന്തുണ നല്‍കണം. അഭിപ്രായവ്യത്യാസവും അന്യോന്യം അവമതിക്കുന്നതും നിര്‍ത്തണം. ഏതിനം ഭീകരതക്കെതിരായ പ്രവര്‍ത്തനവും പുണ്യവും നന്മയുമാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
ഏതു പ്രശ്നവും പരിഹരിക്കുന്നതിന് പരസ്പരം സഹായിക്കുന്നതിലാണ് പുണ്യവും നന്മയും. മര്‍ദിതനുള്ള സഹായം, കുടുംബപരിഷ്കരണം, നുണപ്രചാരണത്തിനുള്ള മറുപടികള്‍ - എല്ലാം ഈ സഹകരണമാര്‍ഗത്തില്‍ പെടുമെന്ന് ഡോ. സുദൈസ് കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.