വിരമിച്ചവര്‍ക്ക് വിലക്കയറ്റ ആനുകൂല്യം
text_fieldsറിയാദ്: സൗദിയില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് അനുഭവപ്പെടുന്ന വിലക്കയറ്റത്തിന്‍െറ അനുപാതത്തിനനുസരിച്ച് പെന്‍ഷന്‍ തുക വര്‍ധിപ്പിക്കാന്‍ സ്ഥിരം സംവിധാനമുണ്ടാക്കാന്‍ ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കി.
സിവില്‍, സൈനിക വിഭാഗത്തില്‍ നിന്ന് വിരമിച്ചവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. ഈ ഇനത്തില്‍ വരുന്ന ചെലവ് കണ്ടത്തൊന്‍ പ്രത്യേക ഫണ്ട് രൂപവത്കരിക്കാനും ശൂറ തീരുമാനിച്ചിട്ടുണ്ട്. പെന്‍ഷന്‍ തുക ലഭിക്കുന്നവരുടെ ആനുകൂല്യങ്ങള്‍ വിലയിരുത്താനും ആവശ്യമായ പരിഷ്കാരം വരുത്താനും വേണ്ടി രൂപവത്കരിച്ച ഉപസമിതിയാണ് നിര്‍ദേശം അവതരിപ്പിച്ചത്. ശൂറ കൗണ്‍സില്‍ നിയമാവലിയിലെ 23ാം അനുഛേദമനുസരിച്ച് പെന്‍ഷന്‍ പരിഷ്കരണത്തിന് നര്‍ദേശിക്കാന്‍ ശൂറക്ക് അധികാരമുണ്ടെന്ന് ഉപസമിതി മേധാവി ഡോ. ഫഹദ് അല്‍അനസി പറഞ്ഞു.
മാസത്തില്‍ നാല് ആഴ്ചയിലും രണ്ട് ദിവസംവീതം ചേര്‍ന്നിരുന്ന ശൂറ കൗണ്‍സില്‍ യോഗം ആഴ്ചയില്‍ മൂന്ന് ദിവസമായി വര്‍ധിപ്പിക്കാനും തീരുമാനമായി. ഇടവിട്ട ആഴ്ചയില്‍ അവധിയായിരിക്കും. റിയാദിന് പുറത്തുനിന്നുള്ള ശൂറ കൗണ്‍സില്‍ അംഗങ്ങളുടെ യാത്രാസൗകര്യം പരിഗണിച്ചാണ് ഈ മാറ്റം. ഇതനുസരിച്ച് മാസത്തില്‍ എട്ട് ദിവസം ചേര്‍ന്നിരുന്ന ശൂറ ആറ് ദിവസമായി ചുരങ്ങും.
പൊതു ആരോഗ്യ നിരീക്ഷണത്തിന്‍െറയും പരിശോധനയുടെയും ഭാഗമായി തദ്ദേശ വകുപ്പിന് കീഴിലുള്ള ബലദിയ്യ, നഗരസഭ എന്നിവക്ക് ആരോഗ്യ നിയമലംഘനത്തിന് പിഴ ചുമത്താന്‍ അധികാരമുണ്ടായിരിക്കുമെന്നും ശൂറ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.