യമന്‍ അതിര്‍ത്തിയില്‍ വന്‍ സൈനിക നീക്കം; 30 ഹൂതിവിമതരെ വധിച്ചു
text_fieldsജിദ്ദ: യമന്‍ അതിര്‍ത്തി പ്രദേശത്ത് സൗദി സൈന്യം നടത്തിയ വന്‍ ആക്രമണത്തില്‍ 30 ലേറെ ഹൂതി വിമതര്‍ കൊല്ലപ്പെട്ടു. സൗദിയിലേക്ക് ആക്രമണത്തിനൊരുങ്ങി മേഖലയില്‍ തമ്പടിച്ച സംഘത്തില്‍ പെട്ടവരാണ് കൊല്ലപ്പെട്ടത്. കൃത്യമായ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ വിവിധ സൈനിക വിഭാഗങ്ങള്‍ സഹകരിച്ചാണ് കഴിഞ്ഞ ദിവസം രാത്രി സാഹസികാക്രമണം നടത്തിയത്.
ജീസാന്‍, നജ്റാന്‍ പ്രദേശങ്ങളോട് ചേര്‍ന്ന സ്ഥലങ്ങളാണ് ലക്ഷ്യം വെച്ചത്. പീരങ്കിപ്പടയും അപ്പാച്ചി ഹെലികോപ്റ്ററുകളും ഓപറേഷനില്‍ സജീവമായി പങ്കെടുത്തു. പരസ്പര ബന്ധിതമായ നെടുനീളന്‍ കിടങ്ങുകള്‍ തീര്‍ത്ത് അതിര്‍ത്തിയില്‍ തക്കം പാര്‍ത്തുകഴിഞ്ഞ ശത്രുക്കള്‍ക്കെതിരെ പ്രത്യേക രാക്കാഴ്ച സംവിധാനങ്ങളുള്ള ആയുധങ്ങളുമായാണ് സൈന്യം ഇറങ്ങിയത്. കൊല്ലപ്പെട്ടവരില്‍ മുന്‍ പ്രസിഡന്‍റ് അലി അബ്ദുല്ല സാലിഹിന്‍െറ സംഘാംഗങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. സമാന്തരമായി നജ്റാന്‍ അതിര്‍ത്തി പ്രദേശത്തെ മലമ്പ്രദേശങ്ങളിലും ആക്രമണം നടന്നു. അറബ് സൈനിക സഖ്യത്തിന്‍െറ വ്യോമസേനയുടെ അകമ്പടിയോടെയായിരുന്നു ഈ നീക്കം. പീരങ്കിപ്പടയും കരസേനയുടെ പ്രത്യേക യൂനിറ്റും ആക്രമണത്തില്‍ പങ്കെടുത്തു. രണ്ടു ആക്രമണങ്ങളിലുമായാണ് 30 ലേറെ വിമതര്‍ക്ക് ജീവഹാനിയുണ്ടായത്. അതിര്‍ത്തി ലക്ഷ്യമാക്കി വന്ന നിരവധി കവചിത വാഹനങ്ങളും തകര്‍ക്കപ്പെട്ടിട്ടുണ്ട്. ഏതാനും ആഴ്ചകള്‍ക്കിടെ ഹൂതി സംഘത്തിന് നേരിട്ട ഏറ്റവും വലിയ തിരിച്ചടിയാണിതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
