ദമ്മാം കിങ് ഫഹദ് വിമാനത്താവളത്തിലേക്ക് കൂടുതല്‍ അന്താരാഷ്ട്ര കമ്പനികള്‍
text_fieldsദമ്മാം: കിഴക്കന്‍ പ്രവിശ്യയിലെ അന്താരാഷ്ട്ര വിമാനത്താവളമായ ദമ്മാം കിങ് ഫഹദിലേക്ക് ലോകോത്തര വിമാന കമ്പനികളടക്കം കുടുതല്‍ പേര്‍ സര്‍വീസ് നടത്താന്‍ ധാരണയായി. ജര്‍മന്‍ കമ്പനിയായ ലുഫ്താന്‍സ, ഹോളണ്ടില്‍ നിന്നുള്ള കെ.എല്‍.എം, ടര്‍ക്കിഷ് എയര്‍ലൈന്‍ എന്നിവയടക്കം 36 പുതിയ വിമാന കമ്പനികളാണ് ദമ്മാമിലേക്ക് സര്‍വീസ് നടത്താന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്. ഇവരുമായി ധാരണയിലത്തൊന്‍ കഴിഞ്ഞത് കൂടുതല്‍ മെച്ചപ്പെട്ട സര്‍വീസുകള്‍ നടത്താനുള്ള ആത്മവിശ്വാസം നല്‍കുമെന്ന് വിമാനത്താവള മേധാവി യൂസുഫ് അദ്ദാഹിരി അറിയിച്ചു. ഇതോടെ ദമ്മാം വിമാനത്താവളത്തില്‍ നിന്നുള്ള അന്താരാഷ്ട്ര സര്‍വീസുകളുടെ എണ്ണം 44 ആയി.
ആഭ്യന്തര സര്‍വീസുകളടക്കം മൊത്തം 57 വിമാനത്താവളങ്ങളിലേക്കാണ് ഇവിടെ നിന്ന് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത്. രാജ്യത്തെ മികച്ച അന്താരാഷ്ട്ര വിമാനത്താവളങ്ങളിലൊന്നായ ദമ്മാമില്‍ വിപുലമായ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. സ്വകാര്യ വിമാനങ്ങള്‍ക്കായി പ്രത്യേക ടെര്‍മിനലിന്‍െറ നിര്‍മാണമാണ് ഇതില്‍ പ്രധാനം.
ഇതിനു പുറമെ അടുത്ത വര്‍ഷത്തോടെ പഞ്ച നക്ഷത്ര ഹോട്ടല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ബിസിനസ് ക്ളാസ് യാത്രക്കാര്‍ക്കുള്ള പ്രത്യേക ലോഞ്ച്, ഗ്യാസ് സ്റ്റേഷന്‍, മിനി മാര്‍ക്കറ്റ്, കൂടുതല്‍ ദിവസങ്ങള്‍ വാഹനം നിര്‍ത്തിയിടാനുള്ള സൗകര്യം, യാത്രക്കാര്‍ക്ക് വിശ്രമിക്കാനായി 5500 ഇരിപ്പിടങ്ങള്‍ എന്നിവയാണ് അടുത്ത വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുന്ന പദ്ധതികള്‍. കുടുംബ സമേതം യാത്ര ചെയ്യുന്നവര്‍ക്കായി അന്താരാഷ്ട്ര പുറപ്പെടല്‍ ടെര്‍മിനലിന് സമീപം കുട്ടികള്‍ക്ക് കളിക്കാനായി സ്ഥലം സജ്ജീകരിച്ചത് അടുത്തിടെയാണ്.
കൂടുതല്‍ അന്താരാഷ്ട്ര സര്‍വീസുകളത്തെുന്നതോടെ മികച്ച സേവനം യാത്രക്കാര്‍ക്ക് നല്‍കുക എന്നതാണ് ലക്ഷ്യമെന്ന് യൂസുഫ് അദ്ദാഹിരി പറഞ്ഞു. യാത്രക്കാരുടെ എണ്ണത്തില്‍ ഓരോ വര്‍ഷവും വന്‍ വര്‍ധനവാണ് കൂടുതല്‍ അന്താരാഷ്ട്ര കമ്പനികളെ ദമ്മാമിലേക്ക് ആകര്‍ഷിക്കാനുള്ള പ്രധാന കാരണം. 2015 ജൂണ്‍ വരെ മാത്രം 50 ലക്ഷം യാത്രക്കാരാണ് വിമാനത്താവളം വഴി യാത്ര ചെയ്തത്.
കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെ കണക്കനുസരിച്ച് 14.2 ശതമാനം കൂടുതലാണിത്. കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിലേക്ക് നേരിട്ട് വിമാന സര്‍വീസ് നടത്തുന്ന സൗദിയിലെ ഏക വിമാനത്താവളവും ഇതാണ്. ഇക്കാരണത്താല്‍ റിയാദില്‍ നിന്നു പോലും കോഴിക്കോട്ടേക്കുള്ള യാത്രക്കാര്‍ ദമ്മാം വഴിയാണ് പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.