ഷാവോമി പ്രമോഷൻ: ഭാഗ്യശാലികളെ പ്രഖ്യാപിച്ചു
text_fieldsഇൻറടെക് സി.ഇ.ഒ എൻ.കെ. അഷ്റഫ്, ഷാവോമി പ്രതിനിധികൾ എന്നിവർ മെഗാ റാഫിൾ നറുക്കെടുപ്പിനിടെ
ദോഹ: ആഗോള പ്രശസ്ത സ്മാർട്ട്ഫോൺ ബ്രാൻഡായ ഷാവോമിയും ഖത്തറിലെ അംഗീകൃത വിതരണക്കാരായ ഇൻറർടെക്കും ചേർന്ന് നടത്തിയ നറുക്കെടുപ്പിലെ വിജയികളെ പ്രഖ്യാപിച്ചു.
ലഗൂണ മാളിലെ ഷാവോമി ഷോറൂമിൽ ഒരു മാസം നീണ്ട ഷോപ്പിങ് ഫെസ്റ്റിവലിൻെറ ഭാഗമായാണ് നറുക്കെടുപ്പ് നടത്തിയത്. ഷാവോമി ഉൽപന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾ പൂരിപ്പിച്ച കൂപ്പണുകളിൽ നിന്നാണ് ഭാഗ്യശാലിയെ തെരഞ്ഞെടുത്തത്. ഷാവോമിയുടെയും ഇൻറർടെക്കിെൻറയും പ്രതിനിധികൾ പങ്കെടുത്ത ചടങ്ങിൽ 11 ഭാഗ്യശാലികളെ നറുക്കെടുപ്പിലൂടെ കണ്ടെത്തി. സ്മാർട് ടി.വി, സ്കൂട്ടർ, ഏറ്റവും പുതിയ സ്മാർട് ഫോണുകൾ, എയർ പ്യൂരിെഫയർ എന്നിവയാണ് സമ്മാനങ്ങൾ.
നറുക്കെടുപ്പിന് പുറമെ ൈബ ആൻഡ് വിൻ, ടാഗ് ആൻഡ് വിൻ തുടങ്ങിയ പ്രമോഷൻ പരിപാടികളും ഉപഭോക്താക്കൾക്കായി സംഘടിപ്പിച്ചിരുന്നു. ഏറ്റവും മികച്ച ഓഫറുകളും, നിരവധി പ്രമോഷനുകളുമായി ഷാവോമി പ്രേമികൾക്കായി ഏറ്റവും നല്ല ഷോപ്പിങ് സീസൺ സംഘടിപ്പിക്കാനായതിൽ അഭിമാനമുണ്ടെന്ന് ഇൻറർടെക് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ എൻ.കെ. അഷ്റഫ് പറഞ്ഞു. വിശ്വസ്തതയും
ഉപഭോക്താക്കൾക്ക് നൽകുന്ന പരിഗണനയും ഗുണമേന്മയുമാണ് ഷാവോമിയെ പ്രിയപ്പെട്ട ബ്രാൻഡാക്കിമാറ്റുന്നത്. ഇതു വിപണിയിൽ മികച്ച സ്ഥാനം തുടരാൻ സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു.