Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലോ​ക...

ലോ​ക പൂ​ക്ക​ള​മ​ത്സ​രം: ഖ​ത്ത​റി​ലെ നാ​ലു ടീ​മു​ക​ൾ​ക്ക്​ പ്രോ​ത്സാ​ഹ​ന സ​മ്മാ​നം

text_fields
bookmark_border
ലോ​ക പൂ​ക്ക​ള​മ​ത്സ​രം: ഖ​ത്ത​റി​ലെ നാ​ലു ടീ​മു​ക​ൾ​ക്ക്​   പ്രോ​ത്സാ​ഹ​ന സ​മ്മാ​നം
cancel

ദോ​ഹ: കേ​ര​ള ടൂ​റി​സം വ​കു​പ്പ്​ സം​ഘ​ടി​പ്പി​ച്ച ലോ​ക പൂ​ക്ക​ള​മ​ത്സ​ര​ത്തി​െൻറ കേ​ര​ള​ത്തി​ന്​ പു​റ​ത്തു​ള്ള മ​ത്സ​ര​വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ നാ​ല്​ പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ൾ ഖ​ത്ത​റി​ൽ​നി​ന്ന്​ മ​ത്സ​രി​ച്ച ടീ​മു​ക​ൾ​ക്ക്. വെ​ർ​ച്വ​വ​ൽ ലോ​ക പൂ​ക്ക​ള മ​ത്സ​ര​ത്തി​ൽ തൃ​ശൂ​ർ ജി​ല്ല സൗ​ഹൃ​ദ​യ വേ​ദി, ചാ​ലി​യാ​ർ ദോ​ഹ, മ​മ്മൂ​ട്ടി ഫാ​ൻ​സ് ആ​ൻ​ഡ്​ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ, ഖ​ത്ത​ർ പാ​പ്പി​നി​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് കൂ​ട്ടാ​യ്മ എ​ന്നി​വ​രാ​ണ് സ​മ്മാ​നാ​ർ​ഹ​രാ​യ​ത്. കേ​ര​ള​ത്തി​ലെ​യും പു​റ​ത്തെ​യും വ്യ​ക്തി​ക​ൾ, സം​ഘ​ട​ന​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നീ നാ​ല് വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന​ത്.

ആ​ഗ​സ്​​റ്റ്​ 13 മു​ത​ൽ 23 വ​രെ​യാ​യി​രു​ന്നു എ​ൻ​ട്രി​ക​ൾ സ്വീ​ക​രി​ച്ച​ത്. മ​ത്സ​ര​ത്തി​ൽ 1331 എ​ൻ​ട്രി​ക​ളി​ൽ​നി​ന്ന് ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ​മ്മാ​ന​ങ്ങ​ളും 52 പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളു​മാ​ണ്​ ന​ൽ​കി​യ​ത്. ലോ​ക കേ​ര​ള​സ​ഭ​യാ​യി​രു​ന്നു കേ​ര​ള​ത്തി​ന്​ പു​റ​ത്തു​ള്ള മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്. ഖ​ത്ത​റി​ൽ​നി​ന്ന് സ​മ്മാ​ന​ങ്ങ​ൾ​ക്ക് അ​ർ​ഹ​രാ​യ ടീ​മു​ക​ളെ നോ​ർ​ക്ക ഡ​യ​റ​ക്ട​ർ​മാ​രും ലോ​ക കേ​ര​ള സ​ഭാം​ഗ​ങ്ങ​ളും അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Flower Competition: Consolation Prize for Four Teams in Qatar
Next Story