Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലോ​ക​ക​പ്പ്​ ​േപ്ല...

ലോ​ക​ക​പ്പ്​ ​േപ്ല ​ഓ​ഫ്​ ​: ടി​ക്ക​റ്റു​ക​ൾ ഇ​ന്നു​ മു​ത​ൽ

text_fields
bookmark_border
ലോ​ക​ക​പ്പ്​ ​േപ്ല ​ഓ​ഫ്​ ​: ടി​ക്ക​റ്റു​ക​ൾ ഇ​ന്നു​ മു​ത​ൽ
cancel
camera_alt

േപ്ല ​ഓ​ഫ്​ വേ​ദി​യാ​യ അ​ൽ റ​യ്യാ​ൻ സ്​​റ്റേ​ഡി​യം

Listen to this Article

ദോ​ഹ: ലോ​ക​ക​പ്പി​ന്​ മു​ന്നോ​ടി​യാ​യി ഖ​ത്ത​ർ വേ​ദി​യാ​വു​ന്ന ഏ​റ്റ​വും​വ​ലി​യ രാ​ജ്യാ​ന്ത​ര പോ​രാ​ട്ട​ങ്ങ​ൾ​ക്ക്​ ആ​രാ​ധ​ക​ർ​ക്ക്​ വ്യാ​ഴാ​ഴ്ച മു​ത​ൽ ടി​ക്ക​റ്റു​റ​പ്പി​ക്കാം.

ജൂ​ൺ ര​ണ്ടാം വാ​ര​ത്തി​ൽ ഖ​ത്ത​റി​ൽ ന​ട​ക്കു​ന്ന ലോ​ക​ക​പ്പ്​ ​േപ്ല ​ഓ​ഫ്​ മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ടി​ക്ക​റ്റ്​ വി​ൽ​പ​ന വൈ​കീ​ട്ട് മൂ​ന്ന്​ മു​ത​ൽ ഖ​ത്ത​ർ ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ൻ വെ​ബ്​​സൈ​റ്റ്​ വ​ഴി ആ​രം​ഭി​ക്കും. ജൂ​ൺ ഏ​ഴി​ന്​ ആ​സ്​​ട്രേ​ലി​യ- യു.​എ.​ഇ ഏ​ഷ്യ​ൻ ​േപ്ല ​ഓ​ഫാ​ണ്​ ആ​ദ്യം. ഈ ​മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളും തെ​ക്ക​ന​മേ​രി​ക്ക​ൻ റൗ​ണ്ടി​ൽ നി​ന്നു​ള്ള അ​ഞ്ചാം സ്ഥാ​ന​ക്കാ​രാ​യ പെ​റു​വും ത​മ്മി​ൽ ജൂ​ൺ 13നാ​ണ്​ മ​ത്സ​രം. ജൂ​ൺ 14ന്​ ​കോ​ൺ​ക​കാ​ഫ്​ ടീ​മാ​യ കോ​സ്റ്റ​റീ​ക​യും ഓ​ഷ്യാ​നി​യ ജേ​താ​ക്ക​ളാ​യ ന്യൂ​സി​ല​ൻ​ഡും ത​മ്മി​ലും ഏ​റ്റു​മു​ട്ടും.​

ലോ​ക​ക​പ്പി​ന്‍റെ വേ​ദി​ക​ളി​ലൊ​ന്നാ​യ അ​ൽ റ​യ്യാ​നി​ലെ അ​ഹ​മ്മ​ദ്​ ബി​ൻ അ​ലി സ്​​റ്റേ​ഡി​യ​മാ​ണ്​ മൂ​ന്ന്​ മ​ത്സ​ര​ങ്ങ​ളു​ടെ​യും വേ​ദി. tickets.qfa.qa എ​ന്ന ലി​ങ്ക്​ ​വ​ഴി വ്യാ​ഴാ​ഴ്ച മൂ​ന്ന് മു​ത​ൽ ആ​രാ​ധ​ക​ർ​ക്ക്​ ടി​ക്ക​റ്റ്​ വാ​ങ്ങാം. ജ​ന​റ​ൽ കാ​റ്റ​ഗ​റി​യി​ൽ 30 റി​യാ​ലാ​ണ്​ ടി​ക്ക​റ്റ്​ നി​ര​ക്ക്. ക്രെ​ഡി​റ്റ്​ കാ​ർ​ഡ്​ ഉ​പ​യോ​ഗി​ച്ച്​ ടി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കാം. ​സ്​​റ്റേ​ഡി​യ​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന്​ പ്രി​ന്‍റ്​ ടി​ക്ക​റ്റും ഇ-​ടി​ക്ക​റ്റും ഉ​പ​യോ​ഗി​ക്കാം. രാ​ത്രി ഒ​മ്പ​തി​നാ​ണ്​ മ​ത്സ​ര​ങ്ങ​ൾ.

ജൂ​ൺ 13ന്​ ​ന​ട​ക്കു​ന്ന ​േപ്ല​​ഓ​ഫി​ലെ വി​ജ​യി​ക​ൾ ​ലോ​ക​ക​പ്പ്​ ഗ്രൂ​പ്​ ഡി​യി​ലേ​ക്ക്​ നേ​രി​ട്ട്​ യോ​ഗ്യ​ത നേ​ടും. ഫ്രാ​ൻ​സ്, ഡെ​ന്മാ​ർ​ക്ക്, തു​നീ​ഷ്യ ടീ​മു​ക​ളാ​ണ്​ ഈ ​ഗ്രൂ​പ്പി​ൽ കാ​ത്തി​രി​ക്കു​ന്ന​ത്. ജൂ​ൺ 14ന്​ ​ന​ട​ക്കു​ന്ന ​േപ്ല​ഓ​ഫി​ലെ വി​ജ​യി​ക​ൾ ഗ്രൂ​പ്​ 'ഇ'​യി​ലേ​ക്കും യോ​ഗ്യ​ത ​നേ​ടും. മു​ൻ ലോ​ക​ചാ​മ്പ്യ​ന്മാ​രാ​യ സ്​​പെ​യി​ൻ, ജ​ർ​മ​നി ടീ​മു​ക​ൾ​ക്കൊ​പ്പം ജ​പ്പാ​നാ​ണ്​ മ​റ്റൊ​രു ടീം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - world cup play off: tickets today onwards
Next Story